Latest News

വിജയ ശതമാനത്തിലും എ പ്ലസിലും ചരിത്രമെഴുതി കോവിഡ് എസ്.എസ്.എല്‍.സി ഫലം

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.65 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്

Kerala SSLC Result 2021, Kerala 10th Result, Kerala 10th Result date, keralaresults.nic.in, keralaresults.nic.in sslc, Kerala SSLC result 2021 date, Kerala SSLC board result, Kerala SSLC result school wise, Kerala SSLC websire, Kerala SSLC site, Kerala SSLC result website, Kerala SSLC result 2021 website link, Kerala SSLC board official website, Kerala SSLC result 2021 website school wise, Kerala Examination Results 2021, sslc result 2021 kerala school wise, kerala pareeksha bhavan sslc result
Kerala SSLC Result 2021 Online Kerala 10th Result at keralaresults.nic.in:

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 4,21,887 പേർ പരീക്ഷ എഴുതിയതിൽ 4,19,651 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 99.47 ശതമാനമാണ് വിജയ ശരാശരി. ഇതാദ്യമായാണ് വിജയ ശതമാനം 99 കടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.65 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

1,21,318 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 41,906 കുട്ടികളാണ് കഴിഞ്ഞ വര്‍ഷം ഈ നേട്ടം കൈവരിച്ചത്. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് രണ്ടിരട്ടിയോളം വർധിച്ചു.

ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർഥികൾ മലപ്പുറം ജില്ലയിലാണ്. 7,838 കുട്ടികൾക്ക് എ പ്ലസ് കിട്ടിയത്.

2214 സ്കൂളുകൾ ഇത്തവണ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വർഷം 1837 സ്കൂളുകളായിരുന്നു സമ്പൂർണ വിജയം നേടിയത്. പുനർ മൂല്യനിർണയം, ഉത്തരക്കടലാസ് ഫോട്ടോ കോപ്പി എന്നിവയ്ക്ക് ഈ മാസം 17 മുതൽ 23 വരെ അപേക്ഷിക്കാം ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്..

എസ്.എസ്.എല്‍.സി. പ്രൈവറ്റ് വിദ്യാര്‍ഥികള്‍ (പുതിയ സ്‌കീം)

പരീക്ഷ എഴുതിയത്: 645
ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്: 537
വിജയശതമാനം: 83.26%.

എസ്.എസ്.എസ്.എല്‍.സി (പഴയ സ്‌കീം)

പരീക്ഷ എഴുതിയത്: 346
ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്: 270
വിജയശതമാനം:78.03%

ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള റവന്യൂ ജില്ല: കണ്ണൂര്‍ (99.85)
വിജയശതമാനം ഏറ്റവും കുറഞ്ഞ റവന്യൂ ജില്ല: വയനാട് (98.13)
വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല: പാലാ (99.97)
വിജയശതമാനം കുറവുള്ള വിദ്യാഭ്യാസജില്ല: വയനാട് (98.13).

കോവിഡ് സാഹചര്യത്തിലും 2,947 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 4,22,226 വിദ്യാര്‍ഥികളാണ് ഇ​ത്ത​വ​ണ എസ്.എസ്.എല്‍.സി പ​രീ​ക്ഷ​ ​എഴുതിയത്. ഇ​തി​ല്‍ 4,21,977 കുട്ടികള്‍ സ്​​കൂ​ള്‍ ഗോ​യി​ങ്​ വി​ഭാ​ഗ​ത്തി​ലാ​ണ് പരീക്ഷ എഴുതിയത്. 2,15,660 ആ​ണ്‍​കു​ട്ടി​ക​ളും 2,06,566 പെ​ണ്‍​കു​ട്ടി​ക​ളും ഇതിൽ ഉൾപ്പെടുന്നു. ഗ​ള്‍​ഫി​ല്‍ ഒ​മ്പ​ത്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 573 വിദ്യാര്‍ഥികളും ​ല​ക്ഷ​ദ്വീ​പി​ല്‍ ഒമ്പത്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 627 പേ​രുമാണ് പ​രീ​ക്ഷ​ എഴുതിയിരുന്നത്.

താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭ്യമാകും.

  • http:// keralapareekshabhavan.in
  • https:// sslcexam.kerala.gov.in
  • www. results.kite.kerala.gov.in
  • http:// results.kerala.nic.in
  • http://www.prd.kerala.gov.in
  • http://www.sietkerala.gov.in
  • എസ്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട് http:// sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട് http:// thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http:// thslcexam.kerala. gov.in ലും എ.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http:// ahslcexam.kerala. gov.in ലും ലഭ്യമാകുന്നതാണ്.

Also Read: ചരിത്രത്തിലാദ്യം; പഠനം ഓൺലൈൻ, പരീക്ഷ ഓഫ് ലൈൻ, എസ് എസ് എൽ സി ഫലം ഇന്ന്

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Kerala sslc result announced by education minister

Next Story
Kerala Plus Two Result 2021 Date DHSE Kerala HSE 12th Exam Results: പ്ലസ് ടു ഫലം ഈ മാസം അവസാനത്തോടെKerala Plus Two Result 2021 Date DHSE Kerala HSE 12th Exam Results
The moderation of comments is automated and not cleared manually by malayalam.indianexpress.com