scorecardresearch
Latest News

Kerala SSLC Result 2023 Out: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 99.70% വിജയം

Kerala SSLC Class 10th Result 2023 Declared: കഴിഞ്ഞ തവണത്തെക്കാൾ വിജയശതമാനം കൂടി. വിജയശതമാനത്തിൽ 0.44 ശതമാനം വർധനവ്

Kerala SSLC Exam 2023, Kerala SSLC Exam 2023 Hall ticket, Kerala SSLC Exam 2023 admission card, Kerala SSLC Exam 2023 Time Table, Pattern, Model Papers
Kerala SSLC Result 2023

Kerala SSLC 10th Board Result 2023 Declared: തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ 99.70 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തെക്കാൾ വിജയശതമാനം കൂടി. വിജയശതമാനത്തിൽ 0.44 ശതമാനം വർധനവ്. കഴിഞ്ഞ വർഷത്തെ വിജയശതമാനം 99.26% ആണ്.

ഏറ്റവും കൂടുതൽ വിജയം നേടിയ കണ്ണൂർ ജില്ലയിലാണ്, 99.94%. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ്, 98.41%. ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിലാണ്. 4856 വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിച്ചു. ഉപരി പഠനത്തിന് 4,17, 864 കുട്ടികൾ യോഗ്യത നേടി.

പാലാ, മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലകളിൽ നൂറുമേനി വിജയം. മലപ്പുറം എടരിക്കോട് സ്കൂളിൽ 100 ശതമാനം ജയം. ഇവിടെ പരീക്ഷ എഴുതിയ 1876 പേരും വിജയിച്ചു.

ഗൾഫ് സെന്ററിൽ ആകെ 8 പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. 518 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 504 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം 97.3. നാലു ഗൾഫ് സെന്ററുകൾ 100 ശതമാനം വിജയം നേടി.

100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉപരിപഠനത്തിന് അര്‍ഹരാക്കിയ വിദ്യാലയങ്ങളുടെ ആകെ എണ്ണം 2581. കഴിഞ്ഞ വർഷം ഇത് 2134 ആയിരുന്നു.

കഴിഞ്ഞ വര്‍ഷം മുഴുവന്‍ വിഷയങ്ങള്‍ക്കും എ+ നേടിയ കുട്ടികളുടെ എണ്ണം 44,363 ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് 68,604 ആയി വർധിച്ചു..

ലക്ഷദ്വീപിൽ ആകെ 8 പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. പരീക്ഷ എഴുതിയ 289 വിദ്യാർത്ഥികളിൽ 283 പേർ ഉന്നതി വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 97.92 വിജയശതമാനം. 4 ലക്ഷദ്വീപ് സെന്ററുകൾ 100 ശതമാനം വിജയം നേടി.

ഉത്തരക്കടലാസുകളുടെ പുനര്‍ മൂല്യനിര്‍ണ്ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുളള അപേക്ഷകള്‍ മേയ് 20 മുതല്‍ 24 വരെ ഓണ്‍ലൈനായി നല്‍കാവുന്നതാണ്. സേ പരീക്ഷ ജൂൺ 7 മുതൽ 14 വരെ നടക്കും. പ്ലസ് വൺ ക്ലാസുകൾ ജൂലൈ മുതൽ ആരംഭിക്കും. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി 3 വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാവുന്നതാണ്.

സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ നൽകി തുടങ്ങും. സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ കിട്ടും.

കേരളത്തിലും ലക്ഷദ്വീപിലും ഗൾഫ് മേഖലകളിലുമായി 2,960 സെന്ററുകളിലായി 4,19,128 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. എസ്എസ്എൽസി പ്രൈവറ്റ് വിഭാഗത്തിൽ 195 പേർ പരീക്ഷ എഴുതി. കേരളത്തിലെ 47 സെന്ററുകളിലായി 2,914 വിദ്യാർത്ഥികൾ റ്റി.എച്ച് എസ്എസ്എൽസി പരീക്ഷ എഴുതി..

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Kerala sslc result 2023 out check marks at keralaresults nic in keralapareekshabhavan in sslcexam kerala gov in results kite kerala gov in result kerala gov in examresults kerala gov in results kerala