എസ്എസ്എൽസി ഫലം നാളെ വരികയാണ്. ഫലം അറിഞ്ഞു കഴിഞ്ഞാൽ പിന്നെ രക്ഷിതാക്കളും വിദ്യാർത്ഥികളും ചിന്തിച്ചു തുടങ്ങുന്നത് ഏത് വിഷയം പഠിക്കണം എന്നതിനെക്കുറിച്ചായിരിക്കും. വിദ്യാർത്ഥികളെക്കാൾ ഇക്കാര്യത്തിൽ മാതാപിതാക്കൾക്കായിരിക്കും ആശങ്ക. പ്ലസ് ടു, പോളിടെക്നിക്, ഐടിഐ തുടങ്ങി പല വഴികൾ മുന്നിലുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനായി വിഷയം തിരഞ്ഞെടുക്കുമ്പോൾ രക്ഷിതാക്കളും വിദ്യാർത്ഥികളും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
Read More: പത്താംക്ലാസ് കഴിഞ്ഞു; പഠിക്കാൻ പ്ലസ് ടു മാത്രമല്ല, വേറെയുമുണ്ട് കോഴ്സുകൾ
- കുട്ടികളുടെ ഇഷ്ടം നോക്കാതെ മാതാപിതാക്കൾക്ക് ഇഷ്ടമുള്ളത് പഠിക്കാൻ പ്രേരിപ്പിക്കുന്നവരുമുണ്ട്. എന്നാൽ, മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടാതെ അവർക്ക് ഇഷ്ടമുള്ള മേഖല തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം നൽകുകയാണ് മാതാപിതാക്കൾ ഈ അവസരത്തിൽ ചെയ്യേണ്ടത്.
- തീരുമാനങ്ങൾ ഒരിക്കലും കുട്ടിയെ അടിച്ചേൽപ്പിക്കരുത്. കുട്ടികളുടെ പഠനതാൽപര്യങ്ങൾ അറിഞ്ഞ് അവർക്കൊപ്പം നിൽക്കണം. അതിനു, കുട്ടയുമായി സംസാരിക്കുക. അവർക്ക് ഏത് വിഷയമാണ് പഠിക്കാൻ ഇഷ്ടമെന്ന് മനസിലാക്കി അവർക്കൊപ്പം നിൽക്കുക
- വിഷയം തിരഞ്ഞെടുക്കുന്നതിൽ ആശങ്ക ഉണ്ടെങ്കിൽ അധ്യാപകരുടെയും കരിയർ വിദഗ്ധരുടെയും അഭിപ്രായം തേടുക
- സുഹൃത്തുക്കൾ ഈ കോഴ്സാണ് പഠിക്കുന്നത്, അതിനാൽ ഞാനും ഇത് തന്നെ പഠിച്ചേക്കാം എന്നു ചിന്തിക്കുന്ന കുട്ടികളുണ്ട്. അതൊരിക്കലും ചെയ്യരുത്. ഓരോരുത്തരുടെയും കഴിവുകളും അഭിരുചികളും വ്യത്യസ്തമായിരിക്കും. സ്വന്തം കഴിവുകൾ മനസിലാക്കി കോഴ്സുകൾ തിരഞ്ഞെടുക്കുക.
- കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനു മുൻപ് അവ പൂർത്തിയാക്കിയാലുള്ള തൊഴിൽ സാധ്യത, കോഴ്സ് ദൈർഘ്യം, നിലവാരം എന്നിവ കൂടി പരിഗണിക്കുക.
Read More: Kerala SSLC Result 2022: എസ്എസ്എൽസി പരീക്ഷാ ഫല പ്രഖ്യാപനം നാളെ