Kerala SSLC Result 2021 Online Kerala 10th Result at keralaresults.nic.in: തിരുവനന്തപുരം: ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലം ജൂലൈ 14 ബുധനാഴ്ച. ഇക്കുറി ഫലം കാത്തിരിക്കുന്നത് നാലരലക്ഷത്തോളം വിദ്യാർത്ഥികളാണ്. കോവിഡ് സാഹചര്യത്തിൽ റഗലുർ സ്കൂൾ ക്ലാസുകൾ നടക്കാത്ത സാഹചര്യത്തിലായിരന്നു കഴിഞ്ഞ അക്കാദമിക് വർഷം കടന്നു പോയത്. കേരളത്തിലെ ആദ്യത്തെ ഓൺലൈൻ സ്കൂളിങ് സംവിധാനത്തിൽ നിന്നും പൊതുപരീക്ഷ എഴുതുന്ന ആദ്യബാച്ചാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്.
ഇത്തവണ 2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ്എസ്എസ്എല്‍സി പരീക്ഷ എഴുതിയത്, ഇതില്‍ 4,21,977 പേര് സ്കൂള്‍ ഗോയിങ് വിഭാഗത്തിലാണ്. 2,15,660 ആണ്‍കുട്ടികളും 2,06,566 പെണ്‍കുട്ടികളും ഉൾപ്പെടുന്നു. ഗള്‍ഫില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 573ഉം ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 627 പേരും പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവരിൽ ഉൾപ്പെടുന്നു.
Check: Kerala SSLC Results 2021 Live Updates: എസ്എസ്എൽസി പരീക്ഷാ ഫലം തത്സമയം
Read More
- എസ് എസ് എൽ സി – പത്തും ഇരുന്നൂറ്റിപ്പത്തും (210) കോപ്പും
- എസ് എസ് എൽ സി പരീക്ഷയിലെ ഈസും വാസും പിന്നെ അഡീഷണൽ ഷീറ്റും
- എസ് എസ് എല്‍ സി പരീക്ഷാ ഫലം ജൂലൈ 14ന്
ഏറെ വ്യത്യസ്തകളുള്ള അക്കാദമിക് വർഷമായിരുന്നു കടന്നുപോയത്. ഈ വർഷവും ഇതുവരെ സ്കൂളുകൾ തുറന്നിട്ടില്ലെങ്കിലും കഴിഞ്ഞ വർഷം, ഭൂരിപക്ഷം പേർക്കും ആദ്യത്തെ അനുഭവമായിരുന്നു ഓൺലൈൻ ക്ലാസുകൾ. കഴിഞ്ഞവർഷം ഒമ്പതാം ക്ലാസിലിരുന്ന വിദ്യാർത്ഥികളും കഴിഞ്ഞ വർഷം പഠിപ്പിച്ച അധ്യപകരുമായതിനാൽ ഇരുകൂട്ടർക്കും ഇത്തവണ ഓൺലൈൻ ക്ലാസുകൾ മനസ്സിലാക്കുന്നതിനും പഠിപ്പിക്കുന്നതിനും കുറച്ചുകൂടി വഴക്കം വന്നിട്ടുണ്ട്. എന്നാൽ, ഇതൊന്നും ഇല്ലാതെയായിരുന്നു കഴിഞ്ഞ വർഷത്തെ അധ്യയനം. ആദ്യത്തെ ക്ലാസുകളുടെ പരിമിതികൾ പൂർണമായും മാറ്റാൻ സാധിച്ചിരുന്നില്ല.
ഇത്തവണ പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കലോത്സവം ഉൾപ്പടെയുള്ള പാഠ്യേതര പരിപാടികൾ നടക്കാത്ത സാഹചര്യത്തിലാണ് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന തീരുമാനം സ്വീകരിച്ചത്. അതേസമയം, ചോയ്സ് ബേസ്ഡ് ക്വസ്റ്റ്യൻ (ഒന്നിൽ കൂടുതൽ ചോദ്യം നൽകുകയും അതിൽ നിന്നും അറിയാവുന്നത് എഴുതാനുമുള്ള സാഹചര്യമായിരന്നു ഇത്തവണ. അതായത് സാധാരയുള്ളതിനേക്കാൾ ഇരട്ടി ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്) ആയിരുന്നതിനാൽ വിദ്യാർത്ഥികൾക്ക് അത് ഗുണം ചെയ്തിട്ടുണ്ടാകുമെന്നാണ് അധ്യാപകരുടെ വിലയിരുത്തൽ.
ഇത്രയധികം ദിവസം പരീക്ഷ മാറ്റിവച്ച സാഹചര്യം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ്, കോവിഡ് തുടങ്ങി പല സാഹചര്യങ്ങൾ കണക്കിലെടുത്താണ് മാർച്ച് മാസത്തിൽ നടക്കേണ്ട പരീക്ഷ മേയ് മാസത്തിൽ നടത്തിയത്. ലോക്ക്ഡൗൺ സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരന്നു പരീക്ഷ മൂല്യനിർണയം പൂർത്തിയാക്കിയത്. ടാബുലേഷൻ ആരംഭിച്ചുകഴിഞ്ഞു. ഈ മാസം 15 ന് പരീക്ഷാ ഫലം പ്രഖ്യാപിക്കും.
Read Here: Kerala SSLC: എസ് എസ് എൽ സി കഴിഞ്ഞവർക്ക് പഠിക്കാവുന്ന കോഴ്സുകൾ