/indian-express-malayalam/media/media_files/uploads/2020/06/kerala-sslc-result-2020-apps-saphalam-prd-live-389940.jpg)
Kerala SSLC Result 2020: എസ്എസ്എൽസി പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടിനാണ് ഫലപ്രഖ്യാപനം ആരംഭിക്കുക. ഫലമറിയാൻ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) പോർട്ടലും സഫലം മൊബൈൽ ആപ്പും തയ്യാറാക്കിയിട്ടുണ്ട്. ഫലം പ്രഖ്യാപിച്ച ഉടൻ സഫലം 2020 ആപ് വഴിയോ result.kite.kerala.gov.in എന്ന പോർട്ടൽ വഴിയോ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം.
വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍-വിദ്യാഭ്യാസ ജില്ല-റവന്യൂ ജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍ എന്നിവ പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും വിദ്യാർഥികൾക്ക് സഫലം ആപ് ഡൗൺലോഡ് ചെയ്യാം.
Read Here: Kerala SSLC 10th Result 2020 LIVE Updates: എസ്‌എസ്‌എൽസി പരീക്ഷാ ഫലം ഇന്ന്
/indian-express-malayalam/media/media_files/uploads/2020/06/WhatsApp-Image-2020-06-29-at-1.02.56-PM.jpeg)
How to check SSLC Result in Saphalam 2020?: സഫലം ആപ്പില്‍ ഫലം അറിയുന്നതെങ്ങനെ?
- പ്ലേ സ്റ്റോർ എടുക്കുക
- സഫലം 2020 ആപ് സെർച്ച് ചെയ്യുക
- ഫോണിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക
- അതിനുശേഷം സഫലം ആപ് ഓപ്പൺ ചെയ്യുക
- എസ്എസ്എൽസി തിരഞ്ഞെടുക്കുക
- ഹാൾ ടിക്കറ്റ് നമ്പർ അല്ലെങ്കിൽ രജിസ്ട്രേഷൻ നമ്പർ അല്ലെങ്കിൽ ജനന തീയതി കൊടുക്കുക
- അതിനു ശേഷം 'Submit' ചെയ്യുക
- സ്ക്രീനിൽ നിങ്ങളുടെ എസ്എസ്എൽസി ഫലം കാണാം
- ഫലം സ്ക്രീൻഷോട്ടോ ഡൗൺലോഡോ ചെയ്യുക
എസ്എസ്എൽസി ഫലത്തിന്റെ അവലോകനവും സഫലം ആപ്പിൽ ലഭിക്കും. ഇതിനായി ലോഗിൻ ചെയ്യാതെ തന്നെ സഫലം ആപ്പിലെ ‘Result Analysis’ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.