Kerala SSLC class X Result 2019: തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 2 മണിക്കാണ് ഫലം പ്രഖ്യാപിച്ചത്. സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വെബ്സൈറ്റുകളിലൂടെ 2 മണി മുതൽ എസ്എസ്എൽസി ഫലമറിയാം.

Kerala SSLC result 2019 LIVE UPDATES

//keralapareekshabhavan.in
//sslcexam.kerala.gov.in
www.results.kite.kerala.gov.in
//results.kerala.nic.in
www.prd.kerala.gov.in
keralaresults.nic.in

എസ്എസ്എൽസി (എച്ച്ഐ), റ്റിഎച്ച്എസ്എൽസി (എച്ച്.ഐ) ഫലം //sslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി ഫലം //thslcexam.kerala.gov.in ലും അറിയാം.’സഫലം 2019′ എന്ന മൊബൈല്‍ ആപ് വഴിയും ഫലം അറിയാം. പോർട്ടലുകളിലും ആപ്പിലുമുളള result analysis എന്ന ലിങ്ക് വഴി സ്‌കൂള്‍-വിദ്യാഭ്യാസ ജില്ല-റവന്യൂ ജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ലോഗിൻ ചെയ്യാതെ തന്നെ അറിയാനാകും.

Kerala SSLC result 2019 LIVE UPDATES: എസ്എസ്എൽസി വിജയശതമാനം 98.11, www.results.kite.kerala.gov.in വഴി ഫലം അറിയാം

കൈറ്റിന്റെ വെബ്സൈറ്റിലും ഫലം അറിയാം

എസ്എസ്എൽസി ഫലം അറിയാനുളള സംവിധാനം കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) ഒരുക്കിയിട്ടുണ്ട്. www.results.kite.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഉച്ചയ്ക്ക് 2 മണി മുതൽ ഫലം ലഭ്യമാകും. കൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുള്ള 11769 സ്‌കൂളുകളിലും ഫലം അറിയാനുളള സംവിധാനം ഒരുക്കാൻ നിർദേശം നൽകിയതായി കൈറ്റ് വൈസ് ചെയർമാൻ കെ.അൻവർ സാദത്ത് അറിയിച്ചു.

Kerala SSLC Class X Result 2019 – How to check on mobile: എസ്എസ്എൽസി പരീക്ഷാ ഫലം മൊബൈൽ ആപ് വഴിയും അറിയാം

മാർച്ച് 13 മുതൽ മാർച്ച് 28 വരെയാണ് ഇത്തവണ പരീക്ഷ നടന്നത്. നാലരലക്ഷത്തോളം വിദ്യാർഥികളാണ് (4,35,142) പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ റഗുലർ വിദ്യാർഥികളിൽ കൂടുതൽ ആൺകുട്ടികളാണ്. 2,22,527 ആൺകുട്ടികളും 2,12,615 പെൺകുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഇതിൽ സർക്കാർ സ്കൂളുകളിൽനിന്നും 1,42,033 പേരും, എയ്ഡഡ് സ്കൂളുകളിൽനിന്നും 2,62,125 പേരും, അൺ എയ്ഡഡ് സ്കൂളുകളിൽനിന്നും 30,984 പേരുമാണുളളത്.

Kerala SSLC പരീക്ഷ എഴുതിയവരിൽ കൂടുതൽ മലപ്പുറം ജില്ലയിൽ

ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയ ജില്ല മലപ്പുറമാണ്. 27,436 വിദ്യാർഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. ഏറ്റവും കുറവ് ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ്, 2,144 പേർ. ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയ കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎംഎച്ച്എസ് (2,411 പേർ). ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷ എഴുതിയ കേന്ദ്രം തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പെരിങ്ങര ഗവ.ഗേൾസ് എച്ച്എസ് ആണ്. 2 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്.

Kerala SSLC 10th Result 2019 LIVE updates

Kerala SSLC class X Result 2018: കഴിഞ്ഞ വർഷം 97.84 വിജയശതമാനം

കഴിഞ്ഞ വർഷം മേയ് മൂന്നിനായിരുന്നു എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചത്. 97.84 ആയിരുന്നു വിജയശതമാനം. 431162 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 41103 പേരാണ് പരീക്ഷയെഴുതിയത്. 34313 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. പ്രൈവറ്റ് പരീക്ഷയിൽ 75.67 ശതമാനം വിജയം നേടി. 2754 പേർ പരീക്ഷ എഴുതിയതിൽ 2085 പേർ വിജയിച്ചു. 99.12 ശതമാനത്തോടെ എറണാകുളം ജില്ലയാണ് വിജയശതമാനത്തിൽ മുന്നിൽ. വയനാട് ജില്ല വിജയശതമാനത്തിൽ പിന്നിൽ. 93.87 ശതമാനമാണ് വയനാട്ടിലെ വിജയശതമാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook