Kerala SSLC Class X Result 2019 – How to check on mobile: എസ്എസ്എൽസി പരീക്ഷാ ഫലം മൊബൈൽ ആപ് വഴിയും അറിയാം

Kerala SSLC class X Result 2019 How to Check in Mobile: സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വെബ്സൈറ്റുകളിലൂടെയും ഫലം അറിയാം

Kerala SSLC class X Result, sslc, kerala sslc result, saphalam app, sslc result, ie malayalam

Kerala SSLC class X Result 2019 How to Check in Mobile: തിരുവനന്തപുരം: എസ്എസ്എൽസി (SSLC) പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് ഫലം പ്രഖ്യാപിച്ചത്. പിആര്‍ഡി ലൈവ് (PRD Live) എന്ന മൊബൈല്‍ ആപ്പിലും ‘സഫലം 2019’ (Saphalam 2019) എന്ന മൊബൈൽ ആപ്പ് വഴിയും ഫലം അറിയാം.

Kerala SSLC result 2019 LIVE UPDATES: എസ്എസ്എൽസി വിജയശതമാനം 98.11, എറ്റവും കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിൽ

എസ്എസ്എൽസി പരീക്ഷാ ഫലം അറിയാനായി ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും ‘Saphalam 2019’ എന്നു സെർച്ച് ചെയ്ത് ആപ് ഡൗൺലോഡ് ചെയ്യാം. കോഴ്‌സിന്റെ പേരും രജിസ്റ്റർ നമ്പരു ജനന തീയതിയും നൽകിയാൻ ഫലം കാണാനാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍നിന്നും ‘പിആര്‍ഡി ലൈവ്’ എന്ന ആപ് ഡൗണ്‍ലോഡ് ചെയ്യാം. എസ്എസ്എൽസി ഫലത്തിനു പുറമേ ഹയര്‍ സെക്കന്ററി വൊക്കേഷണല്‍, ഹയര്‍ സെക്കന്ററി ഫലങ്ങളും പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഈ ആപ്പിലൂടെ അറിയാനാകും.

Kerala SSLC result 2019 LIVE UPDATES

sslc, kerala sslc result, saphalam app, sslc result, ie malayalam

പോർട്ടലുകളിലും ആപ്പിലുമുളള result analysis എന്ന ലിങ്ക് വഴി സ്‌കൂള്‍-വിദ്യാഭ്യാസ ജില്ല-റവന്യൂ ജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ലോഗിൻ ചെയ്യാതെ തന്നെ അറിയാനാകും.

Kerala SSLC class X Result 2019 How to Check: എസ്എസ്എൽസി ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ

സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വെബ്സൈറ്റുകളിലൂടെയും ഫലം അറിയാം. എസ്എസ്എൽസി (എച്ച്ഐ), റ്റിഎച്ച്എസ്എൽസി (എച്ച്.ഐ) ഫലം http://sslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി ഫലം http://thslcexam.kerala.gov.in ലും അറിയാം.

Kerala SSLC class X Result 2019: എസ്എസ്എൽസി ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ

http://keralapareekshabhavan.in
https://sslcexam.kerala.gov.in
http://www.results.kite.kerala.gov.in
http://results.kerala.nic.in
http://www.prd.kerala.gov.in
keralaresults.nic.in

എസ്എസ്എൽസി (എച്ച്ഐ), റ്റിഎച്ച്എസ്എൽസി (എച്ച്ഐ) ഫലം

http://sslchiexam.kerala.gov.in

ടിഎച്ച്എസ്എൽസി ഫലം

http://thslcexam.kerala.gov.in

കൈറ്റിന്റെ വെബ്സൈറ്റിലും ഫലം അറിയാം

എസ്എസ്എൽസി ഫലം അറിയാനുളള സംവിധാനം കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) ഒരുക്കിയിട്ടുണ്ട്. http://www.results.kite.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഉച്ചയ്ക്ക് 2 മണി മുതൽ ഫലം ലഭ്യമാകും. കൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുള്ള 11769 സ്‌കൂളുകളിലും ഫലം അറിയാനുളള സംവിധാനം ഒരുക്കാൻ നിർദേശം നൽകിയതായി കൈറ്റ് വൈസ് ചെയർമാൻ കെ.അൻവർ സാദത്ത് അറിയിച്ചു.

Kerala SSLC 10th Result 2019 LIVE updates

മാർച്ച് 13 മുതൽ മാർച്ച് 28 വരെയാണ് ഇത്തവണ പരീക്ഷ നടന്നത്. നാലരലക്ഷത്തോളം വിദ്യാർഥികളാണ് (4,35,142) പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ റഗുലർ വിദ്യാർഥികളിൽ കൂടുതൽ ആൺകുട്ടികളാണ്. 2,22,527 ആൺകുട്ടികളും 2,12,615 പെൺകുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഇതിൽ സർക്കാർ സ്കൂളുകളിൽനിന്നും 1,42,033 പേരും, എയ്ഡഡ് സ്കൂളുകളിൽനിന്നും 2,62,125 പേരും, അൺ എയ്ഡഡ് സ്കൂളുകളിൽനിന്നും 30,984 പേരുമാണുളളത്.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Kerala sslc result 2019 how to check in moblie app saphalam 2019

Next Story
Kerala SSLC class X Result 2019 How to Check: എസ്എസ്എൽസി പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾKerala SSLC class X Result,sslc, sslc result, sslc 10th class result, kerala sslc result 2019, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com