scorecardresearch

Courses after 10th 12th in Kerala: ഐഎച്ച്ആർഡിയുടെ വിവിധ കോഴ്സുകൾക്ക് ചേരാം: എസ്എസ്എൽസി, പ്ലസ് ടുക്കാർക്കും അപേക്ഷിക്കാം

വിവിധ കോഴ്സുകൾക്ക് ജൂലൈ 23 നകം അപേക്ഷ നൽകണം. ഡിഗ്രി, ബിടെക്, എംടെക്, എംഎസ്‌സി എന്നിവ കഴിഞ്ഞവർക്ക് അപേക്ഷിക്കാവുന്ന കോഴ്സുകളും ഉണ്ട്

വിവിധ കോഴ്സുകൾക്ക് ജൂലൈ 23 നകം അപേക്ഷ നൽകണം. ഡിഗ്രി, ബിടെക്, എംടെക്, എംഎസ്‌സി എന്നിവ കഴിഞ്ഞവർക്ക് അപേക്ഷിക്കാവുന്ന കോഴ്സുകളും ഉണ്ട്

author-image
Education Desk
New Update
Kerala SSLC Result 2021, Kerala 10th Result, Kerala 10th Result date, keralaresults.nic.in, keralaresults.nic.in sslc, Kerala SSLC result 2021 date, Kerala SSLC board result, Kerala SSLC result school wise, Kerala SSLC websire, Kerala SSLC site, Kerala SSLC result website, Kerala SSLC result 2021 website link, Kerala SSLC board official website, Kerala SSLC result 2021 website school wise, Kerala Examination Results 2021, sslc result 2021 kerala school wise, kerala pareeksha bhavan sslc result

Kerala SSLC Plus Two Results: Courses after 10th 12th in Kerala: IHRD fees admission

Kerala SSLC Plus Two Results: Courses after 10th 12th in Kerala: തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐഎച്ച്ആർഡി) വിവിധ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ, എംടെക്, ബിടെക്, എംഎസ്‌സി എന്നീ വിദ്യാഭ്യാസയോഗ്യതയുള്ളവർക്ക് ചേരാൻ കഴിയുന്ന വിവിധ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്.

Advertisment

വിവിധ കോഴ്സുകൾക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂലൈ 23 ആണ്. ജൂലൈ 15 ഓടെ എസ്എസ്എൽസി ഫലം വരുമെന്നതിനാൽ ഇത്തവണ പരീക്ഷ എഴുതിയവർക്കും ഈ കോഴ്സുകൾക്ക് അപേക്ഷിക്കാനാകും.

എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാവുന്ന രണ്ട് കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ കോഴ്‌സ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) എന്നീ കോഴ്സുകൾക്കാണ് എസ്എസ്എൽസി ജയിച്ചവർക്ക് അപേക്ഷിക്കാൻ കഴിയുന്നത്.

പ്ലസ് ടു കഴിഞ്ഞവർക്കും രണ്ട് കോഴ്സുകൾക്ക് അപേക്ഷിക്കാൻ സാധിക്കും. ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ) എന്നീ കോഴ്സുകൾക്ക് പ്ലസ് ടു കഴിഞ്ഞിരിക്കണമെന്നതാണ് യോഗ്യത.

Advertisment

പോസ്റ്റ് ഗ്രജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിന് (പിജിഡിസിഎ) ഡിഗ്രിയാണ് യോഗ്യത. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോ മെഡിക്കൽ എൻജിനീയറിങ് കോഴ്‌സിന് (എഡിബിഎംഇ) ഇലക്‌ട്രോണിക്‌സ്/ അനുബന്ധ വിഷയങ്ങളിൽ ഡിഗ്രി/ ത്രിവത്സര ഡിപ്ലോമ പാസായിരിക്കണം. ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ൻ മാനേജ്‌മെന്റ് (ഡിഎൽഎസ്എം) കോഴ്‌സിന് ഡിഗ്രി/ ത്രിവത്സര ഡിപ്ലോമ പാസായിരിക്കണം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ കോഴ്‌സിന് എംടെക്/ബിടെക്/എംഎസ്‌സി പാസാകണം.

ഈ കോഴ്‌സുകളിൽ പഠിക്കുന്ന എസ്‌സി/ എസ്ടി, മറ്റ് പിന്നാക്ക വിദ്യാർത്ഥികൾക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുണ്ട്. അപേക്ഷാ ഫോമും വിശദവിവരവും www.ihrd.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോം രജിസ്‌ട്രേഷൻ ഫീസായ 150 രൂപ (എസ്‌സി/ എസ്ടി വിഭാഗങ്ങൾക്ക് 100 രൂപ) ഡിഡി സഹിതം അതത് സ്ഥാപനമേധാവിക്ക് സമർപ്പിക്കണം.

Read Here

Dhse Dhse Results Education News Kerala Sslc Result Plus Two Results

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: