scorecardresearch

എസ്എസ്എൽസി, ഹയർ സെക്കൻഡറി മൂല്യനിർണയം ഏപ്രിൽ 3ന് ആരംഭിക്കും

ഈ വർഷത്തെ എസ്എസ്എൽസി, ടിച്ച്എസ്എൽസി, ഹയർ സെക്കൻഡറി, വെക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയം ഏപ്രിൽ 3ന് ആരംഭിക്കും: Kerala SSLC Exam Result 2024

ഈ വർഷത്തെ എസ്എസ്എൽസി, ടിച്ച്എസ്എൽസി, ഹയർ സെക്കൻഡറി, വെക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയം ഏപ്രിൽ 3ന് ആരംഭിക്കും: Kerala SSLC Exam Result 2024

author-image
Education Desk
New Update
SSLC EXAM 2024

Kerala SSLC Exam Result 2024

SSLC Exam Result 2024: തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ടിച്ച്എസ്എൽസി, ഹയർ സെക്കൻഡറി, വെക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ 3ന് ആരംഭിക്കും. എസ്എസ്എൽസി മൂല്യനിർണയം 70 ക്യാമ്പുകളിലായി നടക്കും. 14,000-ത്തോളം അധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കും. 38.5 ലക്ഷത്തോളം ഉത്തര കടലാസുകളാണ് വിവിധ ക്യാമ്പുകളിലായി മൂല്യനിർണയം നടത്തുക. 

Advertisment

77 ക്യാമ്പുകളാണ് ഹയർ സെക്കൻഡറിയിൽ മൂല്യനിർണയത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ 25 മൂല്യനിർണയ ക്യാമ്പുകൾ ഡബിൾ വാലുവേഷനായാണ് ക്രമീകരിച്ചിരിക്കുന്നത്. 25000 ത്തോളം അധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കും. ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി വിദ്യാര്‍ത്ഥികളുടെ 52 ലക്ഷത്തിൽ പരം ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തും.

ടിച്ച്എസ്എൽസിയ്ക്കായി രണ്ട് ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 110 ഓളം അധ്യാപകർ ക്യാമ്പിൽ പങ്കെടുക്കും. ഇരുപതിനായിരത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തുന്നത്. ഒരു മൂല്യനിർണയ ക്യാമ്പാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്. 

വെക്കേഷണൽ ഹയർസെക്കൻഡറിയിൽ 8 ക്യാമ്പുകളിൽ ആയാണ് മൂല്യനിർണയം നടക്കുക. 2200 ഓളം അധ്യാപകർ  മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കും. മൂന്ന് ലക്ഷത്തി നാൽപ്പതിനായിരത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്.

Kerala Sslc Result Higher Education Exam Results

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: