scorecardresearch

എസ്എസ്എൽസി 2024: സംസ്ഥാനത്തെ 4 ലക്ഷം വിദ്യാര്‍ത്ഥികൾ ഇന്ന് പരീക്ഷാ ഹാളിലേക്ക്

സംസ്ഥാനത്ത് ഇന്നു മുതൽ എസ്എസ്എല്‍സി പരീക്ഷകൾ ആരംഭിക്കും. ടിഎച്ച്എസ്എൽസി, ആർട് എച്ച്എസ്എസ് പരീക്ഷകളും ഇന്ന് ആണ് തുടങ്ങുക. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ നടക്കുക. 25ന് ആണ് പരീക്ഷ അവസാനിക്കുക.

സംസ്ഥാനത്ത് ഇന്നു മുതൽ എസ്എസ്എല്‍സി പരീക്ഷകൾ ആരംഭിക്കും. ടിഎച്ച്എസ്എൽസി, ആർട് എച്ച്എസ്എസ് പരീക്ഷകളും ഇന്ന് ആണ് തുടങ്ങുക. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ നടക്കുക. 25ന് ആണ് പരീക്ഷ അവസാനിക്കുക.

author-image
Education Desk
New Update
SSLC EXAM 2024

എക്സ്‌പ്രസ് ഫൊട്ടോ

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിക്കും. മാർച്ച് 4 മുതൽ തുടങ്ങുന്ന പരീക്ഷകൾ മാർച്ച് 25നാണ് അവസാനിക്കുക. 2955 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ എഴുതുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എസ്എസ്എൽസി പരീക്ഷകൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

Advertisment

2,09,580 പെണ്‍കുട്ടികളും 2,17,525 ആണ്‍കുട്ടികളും​ ഈ വർഷം എസ്എസ്എല്‍സി പരിക്ഷ എഴുതും. കേരളത്തിനു പുറമേ, ലക്ഷദ്വീപില്‍ ഒൻപതും, ഗള്‍ഫ് മേഖലയില്‍ ഏഴും പരീക്ഷ കേന്ദ്രങ്ങളാണ് സജീകരിച്ചിരിക്കുന്നത്. സംസ്ഥാന പൊതുപരീക്ഷകൾക്കായി വിദ്യാഭ്യാസ വകുപ്പ് പൂര്‍ണ സജ്ജമാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ടിഎച്ച്എസ്എൽസി, ആർട് എച്ച്എസ്എസ് പരീക്ഷകളും ഇന്ന് ആണ് തുടങ്ങുക. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ നടക്കുക. 25ന് ആണ് പരീക്ഷ അവസാനിക്കുക. എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് മന്ത്രി ആശംസകളും നേർന്നു.

രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന മൂല്യനിർണയങ്ങൾ 70 ക്യാമ്പുകളിലായി നടക്കും. മൂല്യനിർണ്ണയ ക്യാമ്പുകളുടെ സമയബന്ധിതമായ പ്രവർത്തനം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ തലത്തിൽ കൃത്യമായ പരിശോധന നടത്തിയെന്ന് മന്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു. 

എസ്എസ്എൽസി പൊതുപരീക്ഷ ടൈംടേബിൾ ചുവടെ

SSLC TIME TABLE.pdf

Read More:

Advertisment
Sslc Exam Exam Results Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: