Kerala SSLC class X Result 2019: തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. രാവിലെ 10 ന് പരീക്ഷാ ബോർഡ് യോഗം ചേർന്ന് ഫലം അംഗീകരിക്കും. ഉച്ചയ്ക്ക് 2 മണിക്കായിരിക്കും പ്രഖ്യാപനം. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്കു പകരം സെക്രട്ടറിയാവും ഫലം പ്രഖ്യാപിക്കുക.

Kerala SSLC result 2019 LIVE UPDATES: എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്

ടിഎച്ച്എസ്എൽസി (THSLC), ടിഎച്ച്എസ്എൽസി (ഹിയറിങ് ഇപേർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എഎച്ച്എസ്എൽസി (AHSLC) ഫലങ്ങളും നാളെ പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി ഫലം ബുധനാഴ്ചയായിരിക്കും പ്രഖ്യാപിക്കുക. സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വെബ്സൈറ്റുകളിലൂടെ എസ്എസ്എൽസി ഫലമറിയാം.

Kerala SSLC class X Result 2019 How to Check: എസ്എസ്എൽസി പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ

കഴിഞ്ഞ വർഷം 97.84 ആയിരുന്നു എസ്എസ്എൽസി വിജയശതമാനം. 431162 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 41103 പേരാണ് പരീക്ഷയെഴുതിയത്. 34313 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. പ്രൈവറ്റ് പരീക്ഷയിൽ 75.67 ശതമാനം വിജയം നേടി. 2754 പേർ പരീക്ഷ എഴുതിയതിൽ 2085 പേർ വിജയിച്ചു. 99.12 ശതമാനത്തോടെ എറണാകുളം ജില്ലയാണ് വിജയശതമാനത്തിൽ മുന്നിൽ. വയനാട് ജില്ല വിജയശതമാനത്തിൽ പിന്നിൽ. 93.87 ശതമാനമാണ് വയനാട്ടിലെ വിജയശതമാനം.

//keralapareekshabhavan.in
//sslcexam.kerala.gov.in
www.results.kite.kerala.gov.in
//results.kerala.nic.in
www.prd.kerala.gov.in
//keralaresults.nic.in/

എസ്എസ്എൽസി(എച്ച്ഐ), റ്റിഎച്ച്എസ്എൽസി (എച്ച്.ഐ) ഫലം //sslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി ഫലം //thslcexam.kerala.gov.in ലും അറിയാം.

Kerala SSLC Class X Result 2019 – How to check on mobile: എസ്എസ്എൽസി പരീക്ഷാ ഫലം മൊബൈൽ ആപ് വഴിയും അറിയാം

SSLC 2019 പരീക്ഷ എഴുതിയത് നാലര ലക്ഷത്തോളം വിദ്യാർഥികൾ

മാർച്ച് 13 മുതൽ മാർച്ച് 28 വരെയാണ് ഇത്തവണ പരീക്ഷ നടന്നത്. നാലരലക്ഷത്തോളം വിദ്യാർഥികളാണ് (4,35,142) പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ റഗുലർ വിദ്യാർഥികളിൽ കൂടുതൽ ആൺകുട്ടികളാണ്. 2,22,527 ആൺകുട്ടികളും 2,12,615 പെൺകുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഇതിൽ സർക്കാർ സ്കൂളുകളിൽനിന്നും 1,42,033 പേരും, എയ്ഡഡ് സ്കൂളുകളിൽനിന്നും 2,62,125 പേരും, അൺ എയ്ഡഡ് സ്കൂളുകളിൽനിന്നും 30,984 പേരുമാണുളളത്.

Kerala SSLC Result 2018 Live Updates: KBPE എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 97.84 ശതമാനം വിജയം; 34313 പേർക്ക് എ പ്ലസ്

SSLC 2019 പരീക്ഷ എഴുതിയവരിൽ കൂടുതൽ മലപ്പുറം ജില്ലയിൽ

ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയ ജില്ല മലപ്പുറമാണ്. 27,436 വിദ്യാർഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. ഏറ്റവും കുറവ് ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ്, 2,144 പേർ. ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയ കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎംഎച്ച്എസ് (2,411 പേർ). ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷ എഴുതിയ കേന്ദ്രം തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പെരിങ്ങര ഗവ.ഗേൾസ് എച്ച്എസ് ആണ്. 2 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്.

Kerala SSLC 10th Result 2019 LIVE updates

SSLC 2019 പരീക്ഷ നടന്നത് മൂവായിരത്തോളം കേന്ദ്രങ്ങളിൽ

ടിഎച്ച്എസ്എൽ വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3,212 പേരാണ് പരീക്ഷ എഴുതിയത് (ആൺകുട്ടികൾ 2,957, പെൺകുട്ടികൾ 255). സംസ്ഥാനത്ത് 2,923 കേന്ദ്രങ്ങൾ, ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങൾ, ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങൾ ഉൾപ്പടെ 2941 കേന്ദ്രങ്ങളിലായാണ് ഇക്കുറി എസ്എസ്എൽസി പരീക്ഷ നടന്നത്. എഎച്ച്എസ്എൽസി വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രമാണുണ്ടായിരുന്നത്. ചെറുതുരുത്തി ആർട് ഹയർ സെക്കൻഡറി സ്കൂൾ കലാമണ്ഡലം (82 പേർ). എസ്എസ്എൽസി (ഹിയറിങ് ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 284 പേരും ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേർഡ്) വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രമാണ് ഉളളത് (14 പേർ).

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook