scorecardresearch

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല; ഒന്‍പതുവരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍

അങ്കണവാടികള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു

അങ്കണവാടികള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു

author-image
WebDesk
New Update
School Reopening, SSLC exam, Higher Secondary exam

ഫയല്‍ ചിത്രം എക്സ്പ്രസ് ഫൊട്ടോ: നിഥിന്‍ കൃഷ്ണന്‍

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികളില്‍ മാറ്റമില്ല. മോഡല്‍ പരീക്ഷ നേരത്തെ നിശ്ചയിച്ച പ്രകാരം മാര്‍ച്ച് 16ന് ആരംഭിക്കും. ഓഫ്ലൈന്‍, ഓണ്‍ലൈന്‍ രൂപത്തില്‍ ക്ലാസുകളുണ്ടാകും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.

Advertisment

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഡി ഡി, ആര്‍ ഡി ഡി, എ ഡി, ഡി ഇ ഒ തലത്തിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ഓണ്‍ലൈന്‍ യോഗമാണ് ചേര്‍ന്നത്.

എസ്എസ്എല്‍സിയില്‍ ഏതാണ്ട് 90 ശതമാനവും ഹയര്‍ സെക്കന്‍ഡറിയില്‍ 75 ശതമാനവും നിശ്ചയിച്ച പാഠഭാഗങ്ങള്‍ പഠിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.

സമയബന്ധിതമായി പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീരാത്ത വിദ്യാലയങ്ങള്‍ അധിക ക്ലാസ് നല്‍കി പാഠങ്ങള്‍ തീര്‍ക്കണം. പഠനവിടവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അതു നികത്താനുള്ള നടപടികള്‍ കൈക്കൊള്ളും. ബിആര്‍സി റിസോഴ്‌സ് അധ്യാപകരുടെയും എസ്എസ്‌കെ, ഡയറ്റ് അധ്യാപകരുടെയും സേവനം മലയോര, പിന്നാക്ക മേഖലകളില്‍ പഠനസഹായത്തിനായി ലഭ്യമാക്കും.

Advertisment

Also Read: 16,012 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 43,087 പേര്‍ക്ക് രോഗമുക്തി

അധ്യാപകരിലെ കോവിഡ് ബാധ മൂലം പഠനം തടസപ്പെടുന്നുണ്ടെങ്കില്‍ ദിവസവേതന നിരക്കില്‍ താല്‍ക്കാലിക അധ്യാപകരെ നിയോഗിക്കാം. ആഴ്ചയിലൊരിക്കല്‍ വിദ്യാലയങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലകളിലും ജില്ലകള്‍ അത് ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കണം.

ഒന്നു മുതല്‍ ഒമ്പതു വരെ ക്ളാസുകള്‍ വീണ്ടും ആരംഭിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കഴിഞ്ഞ തവണത്തെമാര്‍ഗരേഖ അനുസരിച്ചാണ് ഇത്തവണയും സ്‌കൂളുകള്‍ തുറക്കുക.

ഓണ്‍ലൈന്‍ നടന്ന യോഗത്തില്‍ ഡിഡി, ആര്‍ഡിഡി, എഡി, ഡിഇഒ തലത്തിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

അതിനിടെ, അങ്കണവാടികള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്കു ദോഷം ചെയ്യും. അങ്കണവാടികള്‍ തുറന്നാല്‍ കുട്ടികള്‍ക്കു പോഷകാഹാരങ്ങള്‍ കൃത്യമായി നല്‍കാനും സാധിക്കും. ചെറിയ കുട്ടികളായതിനാല്‍ രക്ഷിതാക്കളും അങ്കണവാടി ജീവനക്കാരും മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായ പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

School Exam Education

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: