scorecardresearch

Kerala Plus Two Result 2021 Date DHSE Kerala HSE 12th Exam Results: പ്ലസ് ടുവിന് ശേഷം ഇനിയെന്ത്? ആശങ്ക വേണ്ട, ഇവിടെ വഴിയുണ്ട്

Kerala Plus Two Result 2021 Date DHSE Kerala HSE 12th Exam Results: ഹയർ സെക്കൻഡറി കഴിഞ്ഞതിന് ശേഷം ഉന്നത പഠനത്തിന് എന്ത് തിരഞ്ഞെടുക്കണം എന്നത് വലിയൊരു ചോദ്യ ചിഹ്നമാകാറുണ്ട്. പലർക്ക് മുന്നിലും അതിനുള്ള വഴി കാണിക്കാൻ സഹായിക്കുകയാണ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്

Kerala Plus Two Result 2021 Date DHSE Kerala HSE 12th Exam Results: ഹയർ സെക്കൻഡറി കഴിഞ്ഞതിന് ശേഷം ഉന്നത പഠനത്തിന് എന്ത് തിരഞ്ഞെടുക്കണം എന്നത് വലിയൊരു ചോദ്യ ചിഹ്നമാകാറുണ്ട്. പലർക്ക് മുന്നിലും അതിനുള്ള വഴി കാണിക്കാൻ സഹായിക്കുകയാണ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്

author-image
Education Desk
New Update
Kerala Plus One allotment 2022, Kerala Plus One admission, Kerala Plus One allotment date, Kerala Plus One allotment school wise, Kerala Plus One allotment 2022 link, Kerala Plus One allotment 2022 candidate login, hscap. kerala.gov.in

Kerala Plus Two Result 2021 Date DHSE Kerala HSE 12th Exam Results: തിരുവനന്തപുരം: കേരളത്തിലെ ഹയർ സെക്കൻഡറി (പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി) പരീക്ഷ ജയിച്ചു കഴിഞ്ഞാൽ എന്ത് ചെയ്യണമെന്നത് കുട്ടികളുടെയും രക്ഷിതാക്കളുടെയും സ്ഥിരം ആശങ്കയും സംശയവുമാണ്. പൊതുവിൽ കുട്ടികളും രക്ഷിതാക്കളും സ്വീകരിക്കുന്നത് സയൻസ് വിഷയങ്ങൾ പഠിച്ചവർ, മെഡിക്കൽ, എൻജിനിയറിങ് പ്രവേശന പരീക്ഷ എഴുതും. എൻട്രൻസ് കിട്ടുന്നവരിൽ കുറേപേർ ഇവിടെ പഠിക്കും, കുറേപേർ പൈസ കൊടുത്ത് സ്വാശ്രയ കോഴ്സുകൾ പഠിക്കും, കുറേപേർ പഠിക്കാൻ കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും പോകും.

Advertisment

ഇതിനൊന്നും പറ്റാത്തവരോ, താൽപര്യമില്ലാത്ത ചിലരും സയൻസ് കോഴ്സുകൾക്ക് ബിരുദത്തിന് ചേരും. ഹ്യുമാനിറ്റീസ് പഠിച്ചവർ ആർട്സ് വിഷയങ്ങളിൽ ബിരുദ കോഴ്സുകൾക്കു ചേരും. കൊമേഴ്സ് പഠിച്ചവർ അതുമായി ബന്ധപ്പെട്ട ബിരുദ കോഴ്സുകൾക്കും ചേരും. ഇതാണ് സാധാരണഗതിയിൽ കേരളത്തിൽ നടക്കുന്നത്.

എന്നാൽ, ഇതിനൊരു മാറ്റവും കുട്ടികൾക്ക് അവരുടെ ശേഷിയും കഴിവും അഭിരുചിയുമൊക്കെ കണ്ടെത്തി അതിന് പറ്റിയ കോഴ്സിലേക്ക് പോകാനുള്ള വഴിയുണ്ട്. ആ വഴി സർക്കാർ തലത്തിൽ തന്നെ നടപ്പിലാക്കുന്നുമുണ്ട്. കുട്ടികളും രക്ഷിതാക്കളും അതിനായി കുറച്ച് സമയം ചെലവഴിക്കണമെന്ന് മാത്രമേയുള്ളൂ.

കുട്ടികൾക്ക് കരിയർ ഗൈഡൻസ് എന്നത് വളരെ പ്രധാനമാണ്. അതിനുള്ള സംവിധാനമാണ് ഹയർസെക്കൻഡറി എജ്യൂക്കേഷൻ ഡയറക്ടറേറ്റ് തയ്യാറാക്കിയിട്ടുള്ളതെന്ന് ഗവ. കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിലെ പ്രധാന അധ്യാപകരിലൊരാളും കരിയർ ഗൈഡുമായ വി.രാജേഷ് ബാബു പറഞ്ഞു.

Advertisment

കുട്ടികളുടെ അഭിരുചി അറിയുന്നതിനായി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ആപ് ഡയറക്ടറേറ്റ് ഓഫ് എജ്യൂക്കേഷൻ വികസിപ്പിച്ചിട്ടുണ്ട്. കേരളാ ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് അഥവാ കെ -ഡാറ്റ് എന്നാണ് ഇതിന്റെ പേര്. ഇത് ഓൺലൈൻ ടെസ്റ്റാണ്. ഈ പരീക്ഷ എഴുതി കഴിയുമ്പോൾ അതുമായി ബന്ധപ്പെട്ട ഗ്രാഫിക് റെപ്രസന്റേഷൻ ലഭിക്കും. ഇത് പരിശോധിച്ച് കുട്ടിയുടെ അഭിരുചി മനസിലാക്കാൻ പരിശീലനം സിദ്ധിച്ച ഒരാൾക്ക് സാധിക്കും. കേരളത്തിലെ സ്കൂളിലെ തിരഞ്ഞെടുത്ത അധ്യാപകർക്ക് ഇതിനുള്ള പരിശീലനം നൽകിയിട്ടുണ്ട്.

കേരളത്തിലെ സർക്കാർ, എയിഡഡ് സ്കൂളുകളിൽ എല്ലാ കുട്ടികൾക്കും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ട്. എല്ലാ സ്കൂളുകളിലും ഇതിനായി പരിശീലനം ലഭിച്ച കരിയർ ഗൈഡിങ് അധ്യപാകരും ഉണ്ട്. എല്ലാ കുട്ടികളും കെ ഡാറ്റിൽ തങ്ങളുടെ അഭിരുചി പരിശോധിക്കുന്നത് അവരുടെ കരിയറിന് മാത്രമല്ല, സമൂഹത്തിനും ഗുണം ചെയ്യുന്നതാകുമെന്ന് രാജേഷ് ബാബു പറയുന്നു.

സ്കൂളുകളിൽ വന്ന് ഈ ടെസ്റ്റ് എഴുതാൻ രജിസ്റ്റർ ചെയ്യാം. സ്കൂളുകളിലെ കംപ്യൂട്ടർ ലാബിൽ കോവിഡ് പ്രോട്ടക്കോൾ പാലിച്ച് തന്നെ കുട്ടികൾക്ക് കെ ഡാറ്റ് പരീക്ഷ എഴുതാം. അവിടെ നിന്നും കരിയർ ഗൈഡിങ് അധ്യാപകരുടെ പിന്തുണയോടെ ഉന്നത പഠനവഴി തിരഞ്ഞെടുക്കുകയും ചെയ്യാമെന്ന് അദ്ദേഹം പറയുന്നു.

ഈ കരിയർ ഗൈഡൻസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനെ കുറിച്ച് കൂടുതൽ അറിയാൻ സ്കൂളിൽ ബന്ധപ്പെടുക അല്ലെങ്കിൽ ഈ സൈറ്റിൽ http://careerguidance.dhse.kerala.gov.in/ ക്ലിക്ക് ചെയ്യുക.

Read More:Kerala Plus Two Result 2021 Date DHSE Kerala HSE 12th Exam Results: പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിച്ചേക്കും

Kerala Plus Two Results Plus Two Results

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: