Kerala Plus Two Result 2021 DHSE Kerala HSE 12th Exam Results: പ്ലസ് ടു വിജയത്തിൽ മുന്നിൽ സയൻസ് വിദ്യാർത്ഥികൾ, മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച 48,383 പേർ

Kerala Plus Two Result 2021 DHSE Kerala HSE 12th Exam Results: വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിലാണ് 91.11 ശതമാനം പേർ വിജയിച്ചു. പത്തനംതിട്ട ജില്ലയിലാണ് ഉന്നത പഠനയോഗ്യത നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഏറ്റവും കുറവ് 82.53 ശതമാനം പേർക്ക് മാത്രമാണ് ഉന്നത പഠന യോഗ്യത ലഭിച്ചത്

Kerala Plus Two Result 2021, KErala Plus Two Result Date, DHSE Kerala HSE 12th Exam Results, DHSE Kerala HSE 12th Exam Result Date, DHSE Kerala HSE 12th Exam Result time, Kerala Plus Two

Kerala Plus Two Result 2021 DHSE Kerala HSE 12th Exam Results: തിരുവനന്തപുരം: കോവിഡ് കാലത്ത് നടന്ന രണ്ടാം വർഷ ക്ലാസുകളുടെയും പരീക്ഷയുടെയും ഫലത്തിൽ മുന്നിൽ സയൻസ് വിഷയങ്ങൾ പഠിച്ചവർ. കേരള പ്ലസ്ടു (ഹയർ സെക്കൻഡറി), വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയിൽ കൂടുതൽ വിജയശതമാനം നേടിയത് സയൻസ് വിദ്യാർത്ഥികൾ. രണ്ടാം സ്ഥാനത്ത് കൊമേഴ്സ് വിഷയങ്ങൾ പഠിച്ചവരും എത്തി. മൂന്നാം സ്ഥാനത്താണ് ഹ്യൂമാനിറ്റീസ് വിഷയങ്ങൾ പഠിച്ചവരുടെ വിജയശതമാനം.

വിവിധ സയൻസ് വിഷയങ്ങളിൽ പരീക്ഷയെഴുതിയവരിൽ 90.52 ശതമാനം പേരാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്. റഗുലർ സ്കൂൾ ഗോയിങ് വിഭാഗത്തിൽ സയൻസ് പരീക്ഷ എഴുതിയ 1,76,717 വിദ്യാർത്ഥികളിൽ 1,59,988 പേർ വിജയിച്ചു.

കൊമേഴ്സ് പരീക്ഷ എഴുതിയ 1,17,733 വിദ്യാർത്ഥികളിൽ ഉന്നത പഠന യോഗ്യത നേടിയത് 1,04,930 വിദ്യാർത്ഥികൾ അതായത് 89.13 ശതമാനമാണ് വിജയം. ഹ്യുമാനിറ്റീസ് പരീക്ഷ എഴുതിയ 79,338 പേരിൽ 63,814 പേർ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടി. 80.4 ശതമാനമാണ് ഈ ഗ്രൂപ്പിലെ വിജയം.

എല്ലാ വിഷയങ്ങളിലുമായി പ്ലസ് ടു വിജയം 87.94ശതമാനമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. 85.13 ആണ് കഴിഞ്ഞ വർഷത്തെ വിജയശതമാനം. മുൻ വർഷത്തേക്കാൾ 2.81ശതമാനം കുട്ടികൾ ഉന്നത പഠന യോഗ്യത ഇത്തവണ നേടി.

സ്കൂൾ ഗോയിങ് റഗുലർ വിഭാഗത്തിൽ 3,73,788 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 3,28,702 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഓപ്പൺ സ്കൂളില്‍ 25,292 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.

വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിലാണ് 91.11 ശതമാനം പേർ വിജയിച്ചു. പത്തനംതിട്ട ജില്ലയിലാണ് ഉന്നത പഠനയോഗ്യത നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഏറ്റവും കുറവ് 82.53 ശതമാനം പേർക്ക് മാത്രമാണ് ഉന്നത പഠന യോഗ്യത ലഭിച്ചത്. ഈ വർഷം സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് എന്നീ വിഭാഗങ്ങളിലെ എല്ലാ ഗ്രൂപ്പുകളിലുമായി മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച 48,383 വിദ്യാർത്ഥികളുണ്ട്.

ഇത്തവണ 100 ശതമാനം വിജയം നേടിയ സ്കൂളുകൾ 136 ആയി ഉയർന്നു. കഴിഞ്ഞവർഷം 114 ആയിരുന്നു. ഇതിൽ 11 സർക്കാർ സ്കൂളുകളും 10 സ്പെഷ്യൽ സ്കൂളുകളും ഉണ്ട്. എയ്ഡഡ് 36, അൺ എയ്ഡഡ് 79.

ടെക്നിക്കൽ വിഭാഗത്തിൽ 1298 പേർ പരീക്ഷ എഴുതിയതില്‍ 1011 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയം 84.39%. ആർട്ട് (കലാമണ്ഡലം) 75 പേരിൽ 67 പേർ വിജയിച്ചു. വിജയം 89.33%

റഗുലർ സ്കൂൾ ഗോയിങ് വിഭാഗത്തിൽ സർക്കാർ സ്കൂളിൽ 1,58,380 പേർ പരീക്ഷ എഴുതിയതിൽ 1,34,655 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയം 85.02%. എയ്ഡഡ് സ്കൂൾ വിഭാഗത്തിൽ 1,91,843 പേർ പരീക്ഷ എഴുതിയതിൽ 1,73,361 പേർ യോഗ്യത നേടി. വിജയം 90.37%. അൺ എയ്ഡഡ് വിഭാഗത്തിൽ 23,358 പേർ പരീക്ഷ എഴുതിയതിൽ 20,479 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. വിജയം 87.67%. സ്പെഷൽ സ്കൂൾ വിഭാഗത്തിൽ 207 പേരും വിജയിച്ചു. ഓഗസ്റ്റ് 11 മുതൽ സേ (സേവ് എ ഇയർ) പരീക്ഷ നടത്തും.

Read More: Kerala Plus Two Result 2021 DHSE Kerala HSE 12th Exam Results Highlights: പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.94; വിഎച്ച്എസ്‌ഇയിൽ 80.36

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Kerala plus two result 2021 dhse kerala hse 12th exam results science students

Next Story
Victers Channel Timetable July 29: വിക്ടേഴ്‌സ് ചാനൽ, ജൂലൈ 29 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com