/indian-express-malayalam/media/media_files/uploads/2021/04/kerala-sslc-plus-two-exams-will-not-reschedule-says-education-department-483119-FI.jpg)
തിരുവനന്തപുരം: പൊതുപരീക്ഷകൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, പുതിയ ചില അപേക്ഷകളുടെ പശ്ചാത്തലത്തിൽ 2020-2021 വർഷത്തെ പ്ലസ്ടു വിദ്യാർത്ഥികൾക്ക് ബോണസ് മാർക്ക് നൽകാൻ സർക്കാർ ആലോചിക്കുന്നു.
കോവിഡ് കാരണം സാധാരണ നിലയിലുള്ള സ്കൂൾ ക്ലാസുകൾ ഇത്തവണ നടന്നിരുന്നില്ല. അക്കാദമിക് കാര്യങ്ങൾക്കു പുറമെയുള്ള പഠനേതര പ്രവർത്തനങ്ങളിലും ശാസ്ത്രമേള, കായികമേള, കലോത്സവം പ്രവൃത്തിപരിചയമേള തുടങ്ങിയവയൊന്നും കഴിഞ്ഞ അക്കാദമിക് വർഷം നടന്നിരുന്നില്ല. അതിനാലാണ് ഇതുമായി ബന്ധപ്പെട്ട ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന തീരുമാനം സർക്കാർ കൈകൊണ്ടത്.
എന്നാൽ, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എൻഎസ്എസ് എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ നടത്തിയ കുട്ടികൾക്കു പതിനൊന്നാം ക്ലാസിൽ പൂർണ്ണമായും പന്ത്രണ്ടാം ക്ലാസിൽ കോവിഡ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഭാഗികമായും പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അവർ ഇക്കാര്യം ചൂണ്ടിക്കാണിച്ച് വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് അപേക്ഷ നൽകുകയും ചെയ്തിരുന്നു.
ഈ അപേക്ഷയാണ് സർക്കാരിന്റ അനുകൂല പരിഗണനയിൽ ഇപ്പോഴുള്ളത്. ഇതിൽ സർക്കാർ അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്ലസ് ടു വിദ്യാർത്ഥികൾ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ അക്കാദമിക് വർഷത്തിൽ പത്താംക്ലാസിൽ പരീക്ഷ എഴുതി ഫലം വന്ന വിദ്യാർത്ഥികൾക്ക് എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിങ്ങനെ പങ്കെടുത്തവർക്ക് ഹയർ സെക്കൻഡറി പ്രവേശനത്തിന് ബോണസ് മാർക്ക് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഈ തീരുമാനം സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.
പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഈ വർഷം ഗ്രേസ് മാർക്ക് നൽകേണ്ടെന്ന തീരുമാനം ചോദ്യം ചെയ്തത് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ ഹൈക്കോടതിയിൽ നിലപാടറിയിച്ചത്. ഈ പശ്ചാത്തലത്തിലാണ് പ്ലസ് ടു വിദ്യാർത്ഥികൾക്കും ബോണസ് മാർക്ക് നൽകാനുള്ള കാര്യം സർക്കാർ പരിഗണിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.