തിരുവനന്തപുരം. മാര്‍ച്ച് 30 ന് ആരംഭിക്കാനിരിക്കുന്ന രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പരീക്ഷകളുടെ ടൈം ടേബില്‍ പുനഃക്രമീകരിച്ചു.
ഏപ്രിൽ 18 ന് നടത്താനിരുന്ന ഇംഗ്ലീഷ് പരീക്ഷ ഏപ്രിൽ 23 ശനിയാഴ്ചയിലേക്കും ഏപ്രിൽ 20ന് നടത്താനിരുന്ന ഫിസിക്സ്, എക്കണോമിക്സ് പരീക്ഷകൾ ഏപ്രിൽ 26 ചൊവ്വാഴ്ചയിലേക്കും മാറ്റിയതായി പരീക്ഷാ ബോര്‍ഡ് അറിയിച്ചു.
ജെഇഇ മെയിന്‍ പരീക്ഷകള്‍ ഈ ദിവസങ്ങളില്‍ നിശ്ചയിച്ചതിനാല്‍ കുട്ടികളുടെ അവസരം നഷ്ടപ്പെടാതിരിക്കാനാണ് പരീക്ഷകള്‍ പുനഃക്രമീകരിച്ചത്. മറ്റ് പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കും.
Also Read: University Announcements 09 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ