Kerala Plus One Trial Allotment 2021: പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് പട്ടിക ഇന്ന്; എങ്ങനെ പരിശോധിക്കാം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴിയാവും പട്ടിക പ്രസിദ്ധീകരിക്കുക

Sslc results, plus two results
Express Photo by Ganesh Shirsekar

തിരുവനന്തപുരം: പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് പട്ടിക ഇന്ന്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴിയാവും പട്ടിക പ്രസിദ്ധീകരിക്കുക. പ്ലസ് വണ്‍ അഡ്മിഷനായി റജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് hscap. kerala.gov.in or admission. dge.kerala.gov.in. എന്നീ സൈറ്റുകളിലൂടെ വിവരങ്ങള്‍ ലഭ്യമാകും. സെപ്തംബര്‍ മൂന്നാം തിയതിയായിരുന്നു അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി.

ട്രയല്‍ അലോട്ട്മെന്റ് എങ്ങനെ പരിശോധിക്കാം

  • hscap. kerala.gov.in. എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
  • ഹോം പേജിലെ ‘Candidate’s Login’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • പുതുതായി തുറക്കുന്ന വിന്‍ഡോയില്‍ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്വേഡ്, ജില്ല എന്നീ വിവരങ്ങള്‍ നല്‍കി ലോഗ് ഇൻ ചെയ്യുക.
  • സബ്മിറ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  • Kerala Plus One Trial Allotment 2021 തുറന്നതിന് ശേഷം പരിശോധിക്കാവുന്നതാണ്.

Also Read: സ്കൂൾ തുറക്കൽ: മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Kerala plus one trial allotment 2021 today how to check

Next Story
Victers Channel Timetable September 13: വിക്ടേഴ്‌സ് ചാനൽ, സെപ്റ്റംബർ 13 തിങ്കളാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express