scorecardresearch
Latest News

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി; വ്യാഴാഴ്ച ഉച്ച വരെ സമയം

ഇന്നായിരുന്നു പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ നല്‍കാനുള്ള അവസാന തീയതി

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി; വ്യാഴാഴ്ച ഉച്ച വരെ സമയം

കൊച്ചി: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ അപേക്ഷിക്കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.

നേരത്തെ അപേക്ഷ സ്വീകരിക്കാനുള്ള സമയം ഹൈക്കോടതിയും നീട്ടിയിരുന്നു. ബുധനാഴ്ച പത്തര വരെ അപേക്ഷ സ്വീകരിക്കാൻ ഹയർ സെക്കന്‍ഡറി ഡയറക്ടർക്ക് കോടതി നിർദേശം നൽകിയിരുന്നു. സിബിഎസ്ഇ പരീക്ഷാ ഫലം വൈകുന്ന സാഹചര്യത്തിൽ പ്രവേശന നടപടി നീട്ടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് രാജ വിജയരാഘവൻ്റെ ഉത്തരവ്.

ഇന്നായിരുന്നു പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ നല്‍കാനുള്ള അവസാന തീയതി. കേരളത്തിലെ പ്ലസ് വൺ ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതിക്ക് മുന്‍പ് സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് അദ്ദേഹം കത്തയക്കുകയും ചെയ്തിരുന്നു.

അപേക്ഷ എങ്ങനെ

 • http://www.admission.dge.kerala.gov.in എന്ന വെബ് സൈറ്റിലെ Click for Higher Secondary Admission എന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഹയർ സെക്കൻഡറി സൈറ്റിലെത്തുക.
 • തുടർന്ന്, PUBLIC എന്നതിനു താഴെനിന്ന് പ്രോസ്പെക്ടസ്, 11 അനുബന്ധങ്ങൾ, അപേക്ഷയ്ക്കുള്ള യൂസർ മാനുവൽ എന്നിവ ഡൗൺലോഡ് ചെയ്ത്,
 • വ്യവസ്ഥകൾ പഠിക്കുക.
 • ഓൺലൈനായി മാത്രമാണ് അപേക്ഷാ സമർപ്പണം.
 • ഹയർ സെക്കൻഡറി സൈറ്റിലെ CREATE CANDIDATE LOGIN-SWS ലിങ്കിലൂടെ ലോഗിൻ ചെയ്യുക.
 • മൊബൈൽ ഒടിപി വഴി പാസ്‌വേഡ് നൽകി വേണം അപേക്ഷ, ഓപ്ഷൻ സമർപ്പണം, ഫീസടയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ഇതേ ലോഗിൻ വഴി തന്നെ.
 • യൂസർ മാനുവലിലും പ്രോസ്പെക്ടസിന്റെ അഞ്ചാം അനുബന്ധത്തിലും അപേക്ഷിക്കാനുള്ള പടിപടിയായ നിർദേശങ്ങളുണ്ട്.
 • എട്ടാം അനുബന്ധത്തിൽ ഫോമിന്റെ മാത‍ൃകയും. അപേക്ഷയിൽ കാണിക്കേണ്ട യോഗ്യതകൾ, അവകാശപ്പെടുന്ന ആനുകൂല്യങ്ങൾ എന്നിവയ്ക്കുള്ള രേഖകൾ കയ്യിൽ കരുതണം;
 • നമ്പറും തീയതിയും മറ്റും അപേക്ഷയിൽ ചേർക്കേണ്ടിവരും.
 • സൈറ്റിൽ നിന്നു കിട്ടുന്ന അപേക്ഷാ നമ്പർ എഴുതി സൂക്ഷിക്കുക.
 • സാധാരണഗതിയിൽ രേഖകളൊന്നും അപ്‌ലോഡ് ചെയ്യാത്തതിനാൽ നിങ്ങൾ നൽകുന്ന വിവരങ്ങളനുസരിച്ചാണ് സെലക്ഷൻ.
 • അപേക്ഷയിൽ തെറ്റു വരാതെ ശ്രദ്ധിക്കണം.
 • ഭിന്നശേഷിക്കാരും, 10–ാം ക്ലാസിൽ Other (കോഡ് 7) സ്കീമിൽ പെട്ടവരും നിർദിഷ്ടരേഖകൾ അപ്‌ലോഡ് ചെയ്യണം.
 • ഓൺലൈൻ അപേക്ഷ തനിയെ തയാറാക്കി സമർപ്പിക്കാൻ കഴിയാത്തവർക്ക്, അവർ പഠിച്ച സ്കൂളിലെയോ, സ്വന്തം ജില്ലയിലെ ഏതെങ്കിലും സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെയോ കംപ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും സൗജന്യമായി പ്രയോജനപ്പെടുത്തി, ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
 • സംശയപരിഹാരത്തിന് ഈ വിഭാഗങ്ങളിൽപെട്ട എല്ലാ സ്‌കൂളുകളിലും ഹെൽപ് ഡെസ്‌കുകളുണ്ട്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Kerala plus one online application date extended