scorecardresearch
Latest News

Kerala Plus One Candidate Login: പ്ലസ് വൺ: അപേക്ഷകർ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണം

ഇനിയും കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാത്തവർ അഡ്മിഷൻ വെബ്‌സൈറ്റിൽ (www.hscap.kerala.gov.in) നൽകിയിട്ടുള്ള നിർദ്ദേശം വായിച്ച് മനസ്സിലാക്കിയ ശേഷം ലോഗിൻ സൃഷ്ടിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു

hscap.kerala.gov.in, kerala plus one, kerala plus one apply online, kerala plus one candidate login, kerala plus one admission online. പ്ലസ് വണ്‍, ഏകജാലകം,

Kerala Plus One Candidate Login: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷകൾ ഓൺലൈനായി സമർപ്പിച്ച എല്ലാവരും ആഗസ്റ്റ് 20ന് മുമ്പ് കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അപേക്ഷയിലെ തിരുത്തലുകൾ ഉൾപ്പെടെയുള്ള തുടർപ്രവർത്തനങ്ങൾ കാൻഡിഡേറ്റ് ലോഗിനിലൂടെ നിർവഹിക്കണം.

സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്‌കീമുകളിൽ നിന്ന് അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ അപേക്ഷയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഗ്രേഡ് വിവരങ്ങൾ സർട്ടിഫിക്കറ്റിലുള്ള വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണോ എന്നുള്ളത് ഒരിക്കൽ കൂടി ഉറപ്പ് വരുത്തണം. ഇനിയും കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാത്തവർ അഡ്മിഷൻ വെബ്‌സൈറ്റിൽ (www.hscap.kerala.gov.in) നൽകിയിട്ടുള്ള നിർദ്ദേശം വായിച്ച് മനസ്സിലാക്കിയ ശേഷം ലോഗിൻ സൃഷ്ടിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Read Here: Kerala AICTE MCA Course Admission lbscentre.kerala.gov.in: എം.സി.എ റഗുലർ കോഴ്‌സ്; ഓഗസ്റ്റ്‌ 18 വരെ അപേക്ഷിക്കാം

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Kerala plus one create candidate login sws at hscap kerala gov in