/indian-express-malayalam/media/media_files/uploads/2021/07/Sslc-results-plus-two-results-2.jpg)
Kerala Plus One Allotment 2022, Apply Online at hscap. kerala.gov.in
കൊച്ചി: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള സമയപരിധി ഹൈക്കോടതി തിങ്കളാഴ്ച വരെ നീട്ടി. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷകൾ സമർപ്പിക്കാം. പരീക്ഷാ ഫലം ഉച്ചയോടെ പ്രഖ്യാപിച്ചതായി സിബിഎസ്ഇ യുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. തുടർന്നാണ് അപേക്ഷ നൽകാനുള്ള സമയം നീട്ടിയത്.
ഫലപ്രഖ്യാപനം വരാത്തതിനാൽ സമയം നീട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറം കോട്ടയ്ക്കൽ പീസ് സ്കൂളിലെ വിദ്യാർത്ഥി അമീൻ സലിം സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് രാജാവിജയ രാഘവൻ പരിഗണിച്ചത്. പ്രവേശനം അനന്തമായി നീട്ടിക്കൊണ്ടുപോവാനാവില്ലെന്നും അത് വിദ്യാർത്ഥികളെ ബാധിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
നേരത്തെ കേസ് പരിഗണിച്ചപ്പോൾ രണ്ടു ദിവസത്തിനുള്ളിൽ സിബിഎസ്ഇ ഫലം പ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ടെന്ന് സിബിഎസ്ഇ അഭിഭാഷകൻ അറിയിച്ചു. തുടർന്ന് അപേക്ഷ സമരിപ്പിക്കാനുള്ള സമയം ഇന്ന് വരെ നീട്ടിയിരുന്നു. ഇന്ന് സിബിഎസ്ഇ ഫലം പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് തിങ്കളാഴ്ച വരെ സമയം നീട്ടിയത്.
പ്രവേശന നടപടികൾ നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും അത് വിദ്യാർത്ഥികളെ ബാധിക്കുമെന്നും ഇപ്പോൾ തന്നെ സമയക്രമം അതിക്രമിച്ചെന്നും സർക്കാർ നേരത്തെ വിശദീകരിച്ചിരുന്നു. മിക്ക സിബിഎസ്ഇ സ്കൂളുകളിലും പ്ലസ് ടു ഉണ്ടെന്നും രണ്ട് സംവിധാനങ്ങൾ തമ്മിൽ ഏകോപനമില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. തങ്ങളുടെ സ്കൂളിൽ പ്ലസ് ടു ഇല്ലെന്നും അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us