/indian-express-malayalam/media/media_files/uploads/2021/07/Sslc-results-plus-two-results-1.jpg)
Kerala Plus One Allotment
കൊച്ചി: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനായി ഒണ്‍ലൈന്‍ അപേക്ഷ നല്‍കാനുള്ള സമയപരിധി ഹൈക്കോടതി നീട്ടി. രണ്ടു ദിവസത്തിനുള്ളിൽ സിബിഎസ്ഇ ഫലം പ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ടെന്ന് സിബിഎസ്ഇ അഭിഭാഷകൻ അറിയിച്ച സാഹചര്യത്തിലാണ് നടപടി.
നിർദേശങ്ങളൊന്നും കിട്ടിയിട്ടില്ലന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. തുടർന്നാണ് സമയപരിധി നീട്ടാനുള്ള നടപടിയുണ്ടായത്. കേസ് നാളെ മൂന്നിന് വീണ്ടും പരിഗണിക്കും.
പ്രവേശന നടപടികൾ അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ലന്നും അത് വിദ്യാർത്ഥികളെ ബാധിക്കുമെന്നും ഇപ്പോൾ തന്നെ സമയക്രമം അതിക്രമിച്ചെന്നും സർക്കാർ കോടതിയില്‍ വിശദീകരിച്ചു. മിക്ക സിബിഎസ്ഇ സ്കൂളുകളിലും പ്ലസ് ടു ഉണ്ടന്നും രണ്ട് സംവിധാനങ്ങൾ തമ്മിൽ ഏകോപനമില്ലന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
എത്ര നാൾ വരെ സമയപരിധി നീട്ടാനാവുമെന്ന് കോടതി ആരാഞ്ഞു. തങ്ങളുടെ സ്കൂളിൽ പ്ലസ് ടു ഇല്ലന്നും അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്നുമാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. അത് നീണ്ടു പോകുമെന്ന് കോടതിയും വിലയിരുത്തി.
സിബിഎസ്ഇ പരീക്ഷാ ഫലം വൈകുന്ന സാഹചര്യത്തിൽ പ്ലസ് വണ്‍ പ്രവേശന നടപടി നീട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറം കോട്ടയ്ക്കൽ പീസ് സ്ക്കൂൾ വിദ്യാർത്ഥി അമീൻ സലിം സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.