കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്സിന്റെ അപേക്ഷാ തീയതി സെപ്തംബർ 19 വരെ നീട്ടി. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണു കോഴ്സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണു ക്ലാസുകൾ. ഓരോ സീറ്റിലും 25 സീറ്റുകൾ വരെ ഒഴിവ്. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 25,000/ രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷാ ഫോം അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org ൽ നിന്നു ഡൗൺലോഡ് ചെയ്ത് സമർപ്പിക്കാം. അപേക്ഷ അയയ്ക്കേണ്ട വിലാസം (സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-30/ കേരള മീഡിയ അക്കാദമി സബ് സെന്റർ, ശാസ്തമംഗലം, ഐസിഐസിഐ ബാങ്കിനു എതിർവശം, തിരുവനന്തപുരം-10). അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പും വയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 സെപ്തംബർ 19. സെപ്തംബർ അവസാന വാരം ക്ലാസ് തുടങ്ങുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0484-2422275, 2422068, 0471-2726275.

Read more: University Announcements 09 September 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook