Kerala LSS-USS Results 2020: Scholarship results released on keralapareekshabhavan.in: 2020 ഫെബ്രുവരിയില്‍ നടന്ന എല്‍.എസ്.എസ്/യു.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. യു.എസ്.എസ് പരീക്ഷയില്‍ 82,424 വിദ്യാര്‍ഥികള്‍ പങ്കെടുക്കുകയും 8892 വിദ്യാര്‍ഥികള്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരാവുകയും ചെയ്തു.

എല്‍ എസ് എസ് പരീക്ഷയില്‍ 98785 വിദ്യാര്‍ഥികള്‍ പങ്കെടുക്കുകയും
27190 പേര്‍ക്ക് സ്കോളര്‍ഷിപ്‌ അര്‍ഹത ലഭിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13, 961 വിദ്യാര്‍ഥികള്‍ ഈ വര്‍ഷം അധികമായി എല്‍ എസ് എസ് സ്കോളര്‍ഷിപ്പിന് അര്‍ഹത നേടിയിട്ടുണ്ട്. യു എസ് എസ് പരീക്ഷയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 428 വിദ്യാര്‍ഥികള്‍ അധികമായി സ്കോളര്‍ഷിപ്പിന് അര്‍ഹത നേടിയിട്ടുണ്ട്.
റിസല്‍ട്ടിന്റെ വിശദവിവരം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ keralapareekhsabhavan.in ല്‍ ലഭ്യമാണ്.

Read More Education Related News Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook