Latest News
ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി, സംസ്ഥാനത്ത് മഴ ഇന്നും തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

University Announcements 04 March 2020: കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാല അറിയിപ്പുകൾ

University Announcements: ഇന്നത്തെ സർവകലാശാല അറിയിപ്പുകൾ

university announcements, ie malayalam

കേരള സര്‍വകലാശാല

പരീക്ഷാഫീസ്

2020 മേയ്-ല്‍ നടത്തുന്ന നാലാം സെമസ്റ്റര്‍ എംഎ/എംഎസ്‌സി/എംകോം/എംഎസ്ഡബ്ല്യു (റെഗുലര്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫീസ് പിഴയില്ലാതെ 2020 മാര്‍ച്ച് 12 വരെ അടയ്ക്കാവുന്നതാണ്. 150 രൂപ പിഴയോടു കൂടി മാര്‍ച്ച് 17 വരെയും 400 രൂപ പിഴയോടു കൂടി മാര്‍ച്ച് 19 വരെയും അടയ്ക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2020 ഏപ്രില്‍ 15-ാം തീയതി ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബിഎഡ് ഡിഗ്രി പരീക്ഷയ്ക്ക് (2019 സ്‌കീം-റെഗുലര്‍ 2015-സ്‌കീം-ഇംപ്രൂവ്‌മെന്റ, സപ്ലിമെന്ററി) പിഴ കൂടാതെ ഫീസ് അടച്ച് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി മാര്‍ച്ച് 11. 150 രൂപ പിഴയോടു കൂടി മാര്‍ച്ച് 16 വരെയും 400 രൂപ പിഴയോടു കൂടി മാര്‍ച്ച് 18 വരെയും ഫീസ് അടച്ച് അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

2020 മാര്‍ച്ച് 27-ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ബിഎ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എംജി സർവകലാശാല

പരീക്ഷ തീയതി

ബിഎസ്‌സി സൈബർ ഫോറൻസിക് അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് (പരാജയപ്പെട്ട വിദ്യാർഥികൾക്കായി) പരീക്ഷകൾ മാർച്ച് ആറുമുതൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

എംഎച്ച്ആർഎം പരീക്ഷ; മാർച്ച് ഒൻപതുവരെ രജിസ്റ്റർ ചെയ്യാം

ഒന്നാം സെമസ്റ്റർ എംഎച്ച്ആർഎം (2019 അഡ്മിഷൻ റഗുലർ) പരീക്ഷകൾക്ക് മാർച്ച് അഞ്ചുമുതൽ ഒൻപതുവരെ ഇ-പേയ്‌മെന്റ് വഴി ഫീസടച്ച് രജിസ്റ്റർ ചെയ്യാം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് (സിബിസിഎസ് – 2019 അഡ്മിഷൻ റഗുലർ, 2017-18 അഡ്മിഷൻ സപ്ലിമെന്ററി, സി.ബി.സി.എസ്.എസ്. – 2013-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് 10 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷഫലം

2019 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാർച്ച് 18 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2019 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎ ഇക്കണോമിക്‌സ്, എംഎ ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റര്‍ ബിഎസ്‌സി/ബിഎംഎംസി (സിയുസിബിസിഎസ്എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2019 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 16 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല 2019 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംബിഇ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 17 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല 2019 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി, എംഎസ്‌സി കെമിസ്ട്രി, എംഎ ഇസ്‌ലാമിക് സ്റ്റഡീസ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് എംഎ ഇസ്‌ലാമിക് സ്റ്റഡീസിന് മാര്‍ച്ച് പത്ത് വരെയും മറ്റുള്ളവക്ക് 17 വരെയും അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല 2019 നവംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എംഎ സംസ്‌കൃതം (സിസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാല 2019 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎ മ്യൂസിക് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

കണ്ണൂർ സർവകലാശാല

പരീക്ഷാവിജ്ഞാപനം

ഒന്നാം സെമസ്റ്റർ ബിഎ എൽഎൽബി (റഗുലര്‍/സപ്ലിമെന്ററി) നവംബർ 2019 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. മാർച്ച് 12 വരെ പിഴയില്ലാതെയും 16 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ പരീക്ഷക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Kerala kannur mg calicut university announcements 2020 march 04

Next Story
എംജി സർവകലാശാല അപേക്ഷ തീയതി നീട്ടിmg university, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com