കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍

2019 ഡിസംബറില്‍ നടന്ന അഞ്ചാം സെമസ്റ്റര്‍ ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ 138 2 (b) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 2020 ഫെബ്രുവരി 4 മുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

എട്ടാം സെമസ്റ്റര്‍ ബിടെക് ഡിഗ്രി പരീക്ഷ – നവംബര്‍ 2019 (2008 സ്‌കീം) ഇലക്ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ് വിഭാഗത്തിന്റെ സിസ്റ്റംസ് ആൻഡ് കണ്‍ട്രോള്‍ ലാബ് 2020 ജനുവരി 31 ന് സെന്റ് തോമസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആൻഡ് ടെക്‌നോളജി, കാട്ടായിക്കോണത്ത് വച്ച് നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാതീയതി

നാലാം സെമസ്റ്റര്‍ എംഎഫ്എ (പെയിന്റിങ് ആൻഡ് സ്‌കള്‍പ്പ്ച്ചര്‍) പരീക്ഷകള്‍ 2020 ഫെബ്രുവരി 10 ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

കരിയര്‍ റിലേറ്റഡ് സിബിസിഎസ്എസ് 2019 മേയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബിഎസ്ഡബ്ല്യൂ (315) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും 2020 ഫെബ്രുവരി 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 മേയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബിഎ (സിബിസിഎസ്) 2018 അഡ്മിഷന്‍ റെഗുലര്‍, 2017 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2016, 2015, 2014, 2013 അഡ്മിഷന്‍ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കേണ്ട അവസാന തീയതി 2020 ഫെബ്രുവരി 7.

2019 മേയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബിവോക് സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ് (2018 അഡ്മിഷന്‍ – റെഗുലര്‍, 2017 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്, 2016, 2015, 2014 അഡ്മിഷന്‍ – സപ്ലിമെന്ററി) ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (2018 അഡ്മിഷന്‍ – റെഗുലര്‍, 2017 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്, 2016, 2015, 2014 അഡ്മിഷന്‍ – സപ്ലിമെന്ററി) കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2020 ഫെബ്രുവരി 7 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 നവംബറില്‍ നടത്തിയ ബികോം (ആന്വല്‍ കോഴ്‌സ് – 1996 സ്‌കീം മേഴ്‌സിചാന്‍സ്) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്‌ലൈനായി അപേക്ഷിക്കാനുളള അവസാന തീയതി 2020 ഫെബ്രുവരി 11. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

തീയതി നീട്ടി

തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രവും മെഡിക്കല്‍ കോളേജിലെ സിഡിസിയും സംയുക്തമായി നടത്തുന്ന പിജി ഡിപ്ലോമ ഇന്‍ ചൈല്‍ഡ്, അഡോളസെന്റ് ആൻഡ് ഫാമിലി കൗണ്‍സിലിങ് കോഴ്‌സിന് ഫെബ്രുവരി 29 വരെ അപേക്ഷിക്കാം. യോഗ്യത: അംഗീകൃത ബിരുദാനന്തര ബിരുദം/എംഎ സൈക്കോളജി/സോഷ്യോളജി/ആന്ത്രപ്പോളജി/എംഎസ്ഡബ്ല്യൂ/എംഎസ്‌സി ചൈല്‍ഡ് ഡെവലപ്പ്‌മെന്റ്/ബിഎസ്‌സി നഴ്സിങ്/പിജിഡിസിസിഡി/ഡിസിസിഡിയും ഡിഗ്രിയും ഫീസ്: 18000/- രൂപ. വിശദവിവരങ്ങള്‍ക്ക്: 0471 – 2302523

തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രവും മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷത്തെ പിജി ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് സയന്‍സ് റിസര്‍ച്ച് കോഴ്‌സിന് ഫെബ്രുവരി 29 വരെ അപേക്ഷിക്കാം. യോഗ്യത: എംബിബിഎസ്/ബിഎച്ച്എംഎസ്/ബിഎഎംഎസ്/ബിവിഎസ്‌സി/ബിഡിഎസ്/ബിഎസ്‌സി നഴ്‌സിങ്/ബിഫാം/ബിഎസ്എംഎസ്/ബിഎസ്‌സി – എംഎല്‍ടി – കേരള സര്‍വകലാശാല അംഗീകരിച്ചത്. ക്ലാസുകള്‍ മെഡിക്കല്‍ കോളേജ് സിഡിസില്‍ വച്ച് നടത്തും. ഫീസ്: ഡിഡി – 18000/- രൂപ. (9000 രൂപ ഡിഡി സിഎസിഇഇ ഡയറക്ടറുടെ പേരിലും 9000 രൂപ ഡിഡി സിഡിസി ഡയറക്ടറുടെ പേരിലും) അപേക്ഷാഫീസ്: 500 രൂപ. വിശദവിവരങ്ങള്‍ക്ക്: 0471 – 230253, 0471 – 2553540

എംജി സർവകലാശാല

ബികോം (പ്രൈവറ്റ്) പരീക്ഷകേന്ദ്രം പുനഃക്രമീകരിച്ചു

ജനുവരി 31ന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ബികോം പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷകൾക്ക് പരുമല ഡിബി പമ്പ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾക്ക് ഈ കോളേജ് തന്നെ പരീക്ഷകേന്ദ്രമായി പുനഃക്രമീകരിച്ചു. ഉപകേന്ദ്രങ്ങൾ ഉണ്ടായിരിക്കില്ല.

പുതുക്കിയ പരീക്ഷ തീയതി

ജനുവരി 31ന് നടത്താനിരുന്ന ആറാം സെമസ്റ്റർ ബിടെക് (2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) – മാസ് ട്രാൻസ്ഫർ ഓപ്പറേഷൻസ്-2 (സി.എച്ച്. 010 601) എന്ന പേപ്പറിന്റെ പരീക്ഷ ഫെബ്രുവരി 25ന് നടത്തുന്നതിന് പുതുക്കി നിശ്ചയിച്ചു. പരീക്ഷ സമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.

ജനുവരി 22ന് നടത്താനിരുന്ന എട്ടാം സെമസ്റ്റർ എൽഎൽബി (പഞ്ചവത്സരം) പരീക്ഷകൾ ഫെബ്രുവരി നാലിന് ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ നടക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.

പ്രാക്ടിക്കൽ

2020 ജനുവരിയിൽ നടന്ന മൂന്നാം പ്രൊഫഷണൽ എംബിബിഎസ് പാർട്ട് ഒന്ന് മേഴ്‌സി ചാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി ആറുമുതൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

കാലിക്കറ്റ് സർവകലാശാല

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എല്‍എല്‍എം (മാര്‍ച്ച് 2019) റഗുലര്‍ പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല 2018 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ബയോടെക്‌നോളജി പരീക്ഷാഫലം വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാല 2018 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംബിഎ (സിയുസിഎസ്എസ്, റഗുലര്‍/ഈവനിംഗ്) സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാല ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ എല്‍എല്‍ബി (ത്രിവത്സരം) സെപ്തംബര്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാല 2019 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി ഫിസിക്‌സ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം വര്‍ഷ ബിപിഎഡ് (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബിഎ മ്യൂസിക് വോക്കല്‍ (സിയുസിബിസിഎസ്എസ്) നവംബര്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ വെബ്‌സൈറ്റില്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook