scorecardresearch

കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാല അറിയിപ്പുകൾ

ഇന്നത്തെ സർവകലാശാല അറിയിപ്പുകൾ

university announcements, ie malayalam

കേരള സര്‍വകലാശാല

ടൈംടേബിള്‍

2020 ഫെബ്രുവരിയില്‍ നടക്കുന്ന ബിടെക് പാര്‍ട്ട് ടൈം റീസ്ട്രക്‌ച്ചേര്‍ഡ് 2008 സ്‌കീം ഒന്നും മൂന്നും സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

2019 ഒക്‌ടോബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ ബിപിഎ (വീണ) പരീക്ഷയുടെ പ്രാക്ടിക്കല്‍ 2020 ഫെബ്രുവരി 13 മുതല്‍ 18 വരെ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 ഒക്‌ടോബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബിഎ ജേര്‍ണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷന്‍ ആൻഡ് വീഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷ 2020 ഫെബ്രുവരി 5 ന് അതത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബിപിഎ (വീണ) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2020 ഫെബ്രുവരി 10 മുതല്‍ 12 വരെ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍, ഒക്‌ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍, ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം 2020 ഫെബ്രുവരി 25, ഫെബ്രുവരി 6, ഫെബ്രുവരി 14 മുതല്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

2019 ഫെബ്രുവരിയില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എംഎഫ്എ (പെയിന്റിങ് ആൻഡ് സ്‌കള്‍പ്പ്ച്ചര്‍) ഡിഗ്രി പരീക്ഷ, ജൂലൈയില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എംവിഎ (പെയിന്റിങ്) പരീക്ഷകളുടെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുളള അവസാന തീയതി 2020 ഫെബ്രുവരി 12. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 ഓഗസ്റ്റില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍, ഒന്നാം സെമസ്റ്റര്‍ എംബിഎല്‍ പരീക്ഷകളുടെ ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

എംജി സർവകലാശാല

ബിഎ/ബികോം (പ്രൈവറ്റ്) പരീക്ഷകേന്ദ്രം

ജനുവരി 31 മുതൽ നടക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ബിഎ/ബികോം പ്രൈവറ്റ് രജിസ്‌ട്രേഷൻ സിബിസിഎസ് (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി), സിബിസിഎസ്എസ് (2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/2012 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകളുടെ പരീക്ഷകേന്ദ്രങ്ങളുടെ വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

പ്രാക്ടിക്കൽ

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ ബിഎസ്‌സി സൈബർ ഫോറൻസിക് (സിബിസിഎസ്എസ് – റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി 31 മുതൽ അതത് കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബിഎ മ്യൂസിക് വയലിൻ (സിബിസിഎസ് – 2019 അഡ്മിഷൻ റഗുലർ/2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ് – കോർ/കോംപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി നാല്, അഞ്ച്, ആറ് തീയതികളിൽ തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷഫലം

2019 സെപ്റ്റംബറിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്‌സി ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് റിഹാബിലിറ്റേഷൻ സയൻസസ് (സിഎസ്എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 സെപ്റ്റംബറിൽ നടന്ന ഒൻപതാം സെമസ്റ്റർ ബിഎ എൽഎൽബി (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 11 വരെ അപേക്ഷിക്കാം.

എംഫിൽ പ്രവേശനം; ജനുവരി 30ന് ഹാജരാകണം

മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിലെ എംഫിൽ പ്രവേശനത്തിന് അപേക്ഷിച്ചവർ ജനുവരി 30ന് രാവിലെ ഒൻപതിന് അസൽ രേഖകളുമായി പഠനവകുപ്പിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2732288.

കാലിക്കറ്റ് സർവകലാശാല

യുജി നാലാം സെമസ്റ്ററില്‍ തുടര്‍പഠനം

കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളില്‍ 2015 മുതല്‍ 2018 വരെയുള്ള വര്‍ഷത്തില്‍ ബിരുദ പഠനത്തിന് ചേര്‍ന്ന് ബിഎ/ബികോം/ബിഎസ്‌സി മാത്‌സ്/ബിബിഎ (സിയുസിബിസിഎസ്എസ്) ഒന്ന് മുതല്‍ മൂന്നാം സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ എഴുതിയ ശേഷം തുടര്‍പഠനം നടത്താനാവാത്തവര്‍ക്ക് എസ്ഡിഇ വഴി നാലാം സെമസ്റ്ററില്‍ പഠനം തുടരുന്നതിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ സർവകലാശാല വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407357, 2407494.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എംഎഡ് ജൂലൈ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍.

കണ്ണൂർ സർവകലാശാല

പരീക്ഷാവിജ്ഞാപനം

രണ്ടും നാലും സെമസ്റ്റർ ബിരുദാനന്തര ബിരുദ (സിബിഎസ്എസ്- റഗുലര്‍/സപ്ളിമെന്‍ററി/ഇംപ്രൂവ്മെന്‍റ് – 2014 അഡ്മിഷൻ മുതൽ) ഏപ്രിൽ 2020 പരീക്ഷകൾ വിജ്ഞാപനം ചെയ്തു.

മാർച്ച് 4 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പരീക്ഷകൾക്ക് ഫെബ്രുവരി 1 മുതൽ 5 വരെ പിഴയില്ലാതെയും 7 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ട് ഫെബ്രുവരി 11 ന് വൈകുന്നേരം 5 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം.

ഏപ്രിൽ 6 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പരീക്ഷകൾക്ക് ഫെബ്രുവരി 6 മുതൽ 10 വരെ പിഴയില്ലാതെയും 12 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ട് ഫെബ്രുവരി 15 ന് വൈകുന്നേരം 5 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Kerala kannur mg calicut university announcements 2020 january 28