scorecardresearch
Latest News

University Announcements 25 January 2020: കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാല അറിയിപ്പുകൾ

University Announcements: ഇന്നത്തെ സർവകലാശാല അറിയിപ്പുകൾ

University Announcements 25 January 2020: കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാല അറിയിപ്പുകൾ

കേരള സർവകലാശാല

പ്രാക്ടിക്കല്‍

2019 ഡിസംബറില്‍ നടന്ന അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സിബിസിഎസ് ബിസിഎ ഡിഗ്രി (2017 അഡ്മിഷന്‍ – റെഗുലര്‍, 2014 – 2016 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ പ്രായോഗിക പരീക്ഷകള്‍ 2020 ജനുവരി 30 മുതല്‍ അതാത് കോളേജുകളില്‍ വച്ച് നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 ഒക്‌ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബിപിഎ (വോക്കല്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ 2020 ഫെബ്രുവരി 3 മുതല്‍ 20 വരെ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബിവോക് സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ് കോഴ്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2020 ഫെബ്രുവരി 4 മുതല്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

2020 ഫെബ്രുവരിയില്‍ നടക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബിടെക് പാര്‍ട്ട് ടൈം റീസ്ട്രക്‌ച്ചേര്‍ഡ് (2013 സ്‌കീം) പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 2020 ജനുവരി 27 മുതല്‍ ആരംഭിക്കും. പരീക്ഷയ്ക്ക് പിഴകൂടാതെ 2020 ഫെബ്രുവരി 1 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 3 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 5 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2020 ഫെബ്രുവരി 28 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രറ്റഡ് എംബിഎ BM-MAM (2015 (2015 സ്‌കീം റെഗുലര്‍ ആൻഡ് സപ്ലിമെന്ററി) പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ 2020 ജനുവരി 28 വരെയും 150 രൂപ പിഴയോടെ ജനുവരി 31 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 3 വരെയും അപേകിഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

2019 ഓഗസ്റ്റില്‍ നടന്ന നാലാം സെമസ്റ്റര്‍ എംബിഎ (2014 സ്‌കീം – ഫുള്‍ടൈം/റെഗുലര്‍ ഈവനിംഗ്/യുഐഎം/ട്രാവല്‍ ആൻഡ് ടൂറിസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഏഴാം സെമസ്റ്റര്‍ ബിടെക് (2013 സ്‌കീം) ഡിഗ്രി ജൂലൈ 2019 (സപ്ലിമെന്ററി, സെഷണല്‍ ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഇലക്ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷന്‍ എൻജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് എൻജിനീയറിങ്, ബയോടെക്‌നോളജി ആൻഡ് ബയോകെമിക്കല്‍ എൻജിനീയറിങ് എന്നീ ബ്രാഞ്ചുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 2020 ഫെബ്രുവരി 4 വരെ അപേക്ഷിക്കാം. കരട്മാര്‍ക്ക് ലിസ്റ്റ് ലഭിക്കാന്‍ പരീക്ഷാർഥികള്‍ വെബ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വിദൂരവിദ്യാഭ്യാസപഠന കേന്ദ്രം 2019 ഒക്‌ടോബറില്‍ നടത്തിയ എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റര്‍ സപ്ലിമെന്ററി/മേഴ്‌സിചാന്‍സ് പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

2019 മേയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബിഎസ്‌സി (സിബിസിഎസ്) 2018 അഡ്മിഷന്‍ റെഗുലര്‍, 2017 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2016, 2015, 2014, 2013 അഡ്മിഷന്‍ സപ്ലിമെന്ററി ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 7 വരെ അപേക്ഷിക്കാം.

പരീക്ഷകള്‍ക്ക് മാറ്റമില്ല

2020 ജനുവരി 27 ന് നടത്താനിരുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല. മുന്‍ നിശ്ചയിച്ച പ്രകാരം അതാത് കേന്ദ്രങ്ങളില്‍ വച്ച് നടത്തും. സമയക്രമത്തിനും മാറ്റമുണ്ടായിരിക്കുന്നതല്ല.

ടൈംടേബിള്‍

മൂന്നാം സെമസ്റ്റര്‍ ബിടെക് ഡിഗ്രി എക്‌സാമിനേഷന്‍ ഫെബ്രുവരി 2020 (2008 സ്‌കീം, സപ്ലിമെന്ററി, ട്രാന്‍സിറ്ററി, ഫൈനല്‍ മേഴ്‌സിചാന്‍സ് കാന്‍ഡിഡേറ്റ്‌സ് 2007 അഡ്മിഷന്‍ വരെ) പരീക്ഷകള്‍ ഫെബ്രുവരി 5 ന് ആരംഭിക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

2020 ഫെബ്രുവരി 7 ന് ആരംഭിക്കുന്ന ബികോം (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് – ത്രീ മെയിന്‍) സപ്ലിമെന്ററി പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പരീക്ഷാസമയം ഉച്ചയ്ക്ക 1.30 മുതല്‍ 4.30 വരെ. എസ്എന്‍ കോളേജ്, ചേര്‍ത്തല, എംഎംഎന്‍എസ്എസ് കോളേജ്, കൊട്ടിയം, ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ്, തിരുവനന്തപുരം എന്നീ കോളേജുകളാണ് പരീക്ഷാകേന്ദ്രങ്ങള്‍. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2020 ജനുവരിയില്‍ ആരംഭിക്കുന്ന മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംബിഎ – BM-MAM (2015 സ്‌കീം – റെഗുലര്‍ ആൻഡ് സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ആറാം സെമസ്റ്റര്‍ ബിഎ/ബിഎസ്‌സി/ബികോം/ബിബിഎ/ബിഎംഎംസി/ബിഎ അഫ്‌സല്‍-ഉല്‍-ഉലമ (സിയുസിബിസിഎസ്എസ്, 2015 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി അഞ്ച് വരെയും 170 രൂപ പിഴയോടെ ഫെബ്രുവരി ആറ് വരെയും ഫീസടച്ച് ഫെബ്രുവരി ഏഴ് വരെ രജിസ്റ്റര്‍ ചെയ്യാം. പരീക്ഷ മാര്‍ച്ച് രണ്ടിന് ആരംഭിക്കും. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ സഹിതം ജോയിന്റ് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്-8, ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ എക്‌സാം വിംഗ്, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, 673 635 എന്ന വിലാസത്തില്‍ ഫെബ്രുവരി പത്തിനകം ലഭിക്കണം. 2015 പ്രവേശനക്കാര്‍ക്ക് ഇത് അവസാന അവസരമായിരിക്കും.

കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ യുജി (സിയുസിബിസിഎസ്എസ്, 2015 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി അഞ്ച് വരെയും 170 രൂപ പിഴയോടെ ഫെബ്രുവരി ആറ് വരെയും ഫീസടച്ച് ഫെബ്രുവരി ഏഴ് വരെ രജിസ്റ്റര്‍ ചെയ്യാം. പരീക്ഷ മാര്‍ച്ച് രണ്ടിന് ആരംഭിക്കും. 2015 പ്രവേശനക്കാര്‍ക്ക് ഇത് അവസാന അവസരമായിരിക്കും.

എംഎ മലയാളം പ്രീവിയസ് വൈവ

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം എംഎ മലയാളം പ്രീവിയസ് വൈവ ഫെബ്രുവരി മൂന്ന് മുതല്‍ 12 വരെ കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ് (നോര്‍ത്ത് സോണ്‍), തൃശൂര്‍ കേരള വര്‍മ്മ കോളേജ് (സൗത്ത് സോണ്‍) എന്നിവിടങ്ങളില്‍ നടക്കും.

ബിടെക് ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല ബിടെക്/പാര്‍ട്ട്‌ടൈം ബിടെക് (2009 സ്‌കീം-2011 പ്രവേശനം മാത്രം) എല്ലാ സെമസ്റ്ററുകള്‍ക്കുമുള്ള ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി ഏഴ് വരെയും 170 രൂപ പിഴയോടെ ഫെബ്രുവരി പത്ത് വരെയും ഫീസടച്ച് ഫെബ്രുവരി 12 വരെ രജിസ്റ്റര്‍ ചെയ്യാം. അര്‍ഹത പരിശോധിച്ച് മാത്രം അപേക്ഷിക്കുക.

യുജി നാലാം സെമസ്റ്ററില്‍ പുനഃപ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ ബിഎ/ബികോം/ബിഎസ്‌സി (മാത്തമാറ്റിക്‌സ്)/ബിബിഎ (സിയുസിബിസിഎസ്എസ്) പ്രോഗ്രാമുകള്‍ക്ക് 2015 മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളില്‍ പ്രവേശനം നേടി ഒന്നും, രണ്ടും, മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താനാവാത്ത എസ്ഡിഇ വിദ്യാര്‍ത്ഥികള്‍ക്ക് നാലാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് ഓണ്‍ലൈനായി ഫെബ്രുവരി 15 വരെയും നൂറ് രൂപ പിഴയോടെ ഫെബ്രുവരി 22 വരെയും അപേക്ഷിക്കാം. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍, മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ്, എസ്ഡിഇ ഐഡി/ടിസി സഹിതം വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ഫെബ്രുവരി 26-നകം ലഭിക്കണം. വിവരങ്ങള്‍ http://www.sdeuoc.ac.in വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407494, 2407356.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2019 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഫില്‍ ഫിസിക്‌സ് പരീക്ഷാഫലം വെബ്‌സൈറ്റില്‍.

ബിഎസ്‌സി പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല ബിഎസ്‌സി നഴ്‌സിങ് രണ്ട്, മൂന്ന്, നാല് വര്‍ഷ (ഒക്‌ടോബര്‍ 2017) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

കണ്ണൂർ സർവകലാശാല

തീയതി നീട്ടി

മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷകൾക്ക് പിഴയോടുകൂടെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 30 വരെ നീട്ടി. അപേക്ഷകളുടെ പ്രിന്റൗട്ട് ജനുവരി 31 ന് വൈകുന്നേരം 5 മണിക്കകം തന്നെ സർവകലാശാലയിൽ സമർപ്പിക്കണം.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ബികോം/ബിബിഎ/ ബിബിഎ – റ്റിറ്റിഎം/ ബിബിഎ എഎച്ച് (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്), ബിബിഎ ആർറ്റിഎം (സപ്ലിമെന്ററി) നവംബർ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എംബിഎ (റഗുലർ/സപ്ലിമെന്ററി) ഒക്റ്റോബർ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനക്കുമുള്ള ഓൺലൈൻ അപേക്ഷകളുടെ പ്രിന്റൗട്ട് ഗ്രേഡ് കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ചലാനും സഹിതം ഫെബ്രുവരി 6 ന് വൈകുന്നേരം 5 വരെ സർവകലാശാലയിൽ സമർപ്പിക്കാം.

ഗ്രേസ്‌മാർക്കിന് അപേക്ഷിക്കാം

2017-2018, 2018-2019 അധ്യയന വർഷങ്ങളിൽ വിവിധ ഇനങ്ങളിൽ ഗ്രേസ്‌മാർക്ക് അനുവദിക്കപ്പെട്ട് ഉത്തരവ് ലഭിച്ച 2017 പ്രവേശന ബിരുദ വിദ്യാർഥികൾ അവരുടെ ഗ്രേസ്‌മാർക്ക് ചേർത്ത് ലഭിക്കുന്നതിലേക്കായി നിശ്ചിത മാതൃകയിലുള്ള അപേക്ഷ ആവശ്യമായ രേഖകൾ സഹിതം പ്രിൻസിപ്പൽ മുഖേന ഫെബ്രുവരി 20 നകം പരീക്ഷാ കൺട്രോളർക്ക് സമർപ്പിക്കേണ്ടതാണ്. അതിനുശേഷം ലഭിക്കുന്ന അപേക്ഷകർക്ക് നിയമാനുസൃതം പിഴ ഈടാക്കുന്നതാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Kerala kannur mg calicut university announcements 2020 january 25