കേരള സര്‍വകലാശാല

ടൈംടേബിള്‍

2020 ജനുവരി 29 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് ബികോം (എഫ്ഡിപി) – (റെഗുലര്‍ 2017 അഡ്മിഷന്‍, സപ്ലിമെന്ററി – 2014, 2015 ആൻഡ് 2016 അഡ്മിഷനുകള്‍) ഡിഗ്രി പ്രാക്ടിക്കല്‍ പരീക്ഷയ്ക്കുളള ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

തീയതി നീട്ടി

2018 എംഎഡിന്റെ പുതിയ സ്‌കീംപ്രകാരം, 2018 – 20 ബാച്ചിലെ എംഎഡ് വിദ്യാർഥികളുടെ നാലാം സെമസ്റ്റര്‍ പരീക്ഷയോടൊപ്പം ഡിസര്‍ട്ടേഷന്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി 2020 ജനുവരി 31 ആയി പുതുക്കി നിശ്ചയിച്ചിരിക്കുന്നു.

വൈവാ വോസി

2019 നവംബറില്‍ നടത്തിയ മൂന്ന്, നാല് സെമസ്റ്റര്‍ എംഎ ഹിന്ദി (2017 അഡ്മിഷന്‍ – വിദൂരവിദ്യാഭ്യാസ കേന്ദ്രം) പരീക്ഷയുടെ വൈവാ വോസി 2020 ജനുവരി 28, 29, 30 തീയതികളില്‍ വിദൂരവിദ്യാഭ്യാസ കേന്ദ്രം കാര്യവട്ടം കാമ്പസില്‍ വച്ച് നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0471 – 2386442

പരീക്ഷാഫീസ്

2020 മാര്‍ച്ച് 16 ന് ആരംഭിക്കുന്ന മൂന്നാം വര്‍ഷ ബിബിഎ റെഗുലര്‍ ആൻഡ് സപ്ലിമെന്ററി (ആന്വല്‍ സ്‌കീം – പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി 5 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 10 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 13 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ ഫീസിനു പുറമെ 200 രൂപ മൂല്യനിര്‍ണ്ണയ ക്യാമ്പ് ഫീയായും അടയ്ക്കണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓരോ പരീക്ഷാകേന്ദ്രം മാത്രമേ ഉണ്ടാവുകയുളളൂ. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഫെബ്രുവരി 12 മുതല്‍ നടത്തുന്ന ഏഴാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി (ബിഎച്ച്എം) 2011 ആൻഡ് 2014 സ്‌കീം പരീക്ഷയ്ക്ക് പിഴകൂടാതെ ജനുവരി 28 വരെയും 150 രൂപ പിഴയോടെ ജനുവരി 31 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 3 വരെയും അപേക്ഷിക്കാം. 2014 സ്‌കീമില്‍ ഉള്‍പ്പെട്ട വിദ്യാർഥികള്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.

ഇന്റര്‍വ്യൂവിന് മാറ്റമില്ല

സര്‍വകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് പഠന വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ എന്നീ അദ്ധ്യാപക തസ്തികകളിലേക്കുളള നിയമനത്തിന് 2020 ജനുവരി 27 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂവിന് മാറ്റമുണ്ടായിരിക്കുന്നതല്ല.

പരീക്ഷാഫലം

പാര്‍ട്ട് മൂന്ന് മാത്തമാറ്റിക്‌സ് മെയിന്‍ (ബിഎസ്‌സി ആന്വല്‍ സ്‌കീം) – സപ്ലിമെന്ററി ഒക്‌ടോബര്‍ 2019 പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2020 ഫെബ്രുവരി 4 വരെ അപേക്ഷിക്കാം.

എംജി സർവകലാശാല

സർവകലാശാല ഓഫീസിന് ജനുവരി 25 ന് അവധി

അതിരമ്പുഴ പള്ളി തിരുനാൾ പ്രമാണിച്ച് അതിരമ്പുഴ പഞ്ചായത്തിലെ സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജനുവരി 25) പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ സർവകലാശാല ഓഫീസ്/സ്‌കൂളുകൾ/സെന്ററുകൾ എന്നിവയ്ക്ക് അവധിയായിരിക്കും.

പരീക്ഷകൾ മാറ്റി

ഒന്നും രണ്ടും സെമസ്റ്റർ ബിഎ/ബികോം പ്രൈവറ്റ് സിബിസിഎസ് (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി), സിബിസിഎസ്എസ് (2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/2012 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ജനുവരി 27, 29 തീയതികളിലെ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

ബിടെക് പരീക്ഷ കേന്ദ്രം മാറ്റം

2020 ജനുവരി 29 മുതൽ നടക്കുന്ന ബിടെക് (സപ്ലിമെന്ററി) 6, 7, 8 സെമസ്റ്റർ പരീക്ഷകൾക്ക് നോർത്ത് പറവൂർ മാതാ കോളേജ് പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചിരുന്ന ഐടി ബ്രാഞ്ച് ഒഴികെയുള്ള ബ്രാഞ്ചിലെ വിദ്യാർഥികൾ കറുകുറ്റി എസ്‌സിഎംഎസ് കോളേജിലും മാതാ കോളേജ് (ഐടി ബ്രാഞ്ച്), മൂകാംബിക ടെക്‌നിക്കൽ കാംപസ്, കൂത്താട്ടുകുളം ബിറ്റിസിസി എന്നീ കോളേജുകൾ പരീക്ഷകേന്ദ്രമായി അപേക്ഷിച്ചിരുന്നവർ മുളവൂർ ഇലാഹിയ കോളേജ് ഓഫ് എൻജിനീയറിങ്ങിലും കൊച്ചിൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി സെന്ററായി അപേക്ഷിച്ചവർ പെരുമ്പാവൂർ ജയ് ഭാരത് കോളജിലും പരീക്ഷയെഴുതണം. ഹാൾ ടിക്കറ്റുകൾ പുതിയ പരീക്ഷാ കേന്ദ്രത്തിൽ നിന്ന് കൈപ്പറ്റണം.

പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും ഒന്നാം സെമസ്റ്റർ എംസിഎ പരീക്ഷകൾ ഫെബ്രുവരി ഏഴുമുതൽ ആരംഭിക്കും. സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴയില്ലാതെ ജനുവരി 27 വരെയും 525 രൂപ പിഴയോടെ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ 29 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സിവി ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. റഗുലർ വിദ്യാർഥികളുടെ അപേക്ഷ തീയതി പിന്നീട് അറിയിക്കും. വീണ്ടും ലാബ് പരീക്ഷകൾക്ക് അപേക്ഷിക്കുന്നവർ നിശ്ചിതഫീസടച്ച് രജിസ്റ്റർ ചെയ്യണം.

രണ്ടാം സെമസ്റ്റർ ബിവോക് (2014 സ്‌കീം – 2018 അഡ്മിഷൻ റഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 12 മുതൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 28 വരെയും 525 രൂപ പിഴയോടെ 29 വരെയും 1050 രൂപ സൂപ്പർഫൈനോടെ 30 വരെയും അപേക്ഷിക്കാം.

പ്രാക്ടിക്കൽ

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ ബിഎഫ്ടി/ബിഎസ്‌സി അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ (സിബിസിഎസ്-2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി, സിബിസിഎസ്എസ്. – 2013-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി 27 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബിഎ മ്യൂസിക് മൃദംഗം സിബിസിഎസ്. (2019 അഡ്മിഷൻ റഗുലർ/2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകളുടെ (കോർ/കോംപ്ലിമെന്ററി) പ്രാക്ടിക്കൽ ജനുവരി 30, 31 തീയതികളിൽ തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

അന്തിമ റാങ്ക് പട്ടിക

2016 ജനുവരിയിൽ നടന്ന അവസാന വർഷ ബാച്ചിലർ ഓഫ് ഫാർമസി (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പുതുപ്പള്ളി ഡിപിഎസിലെ സിൽവി മേരി സെബാസ്റ്റ്യൻ, ചെറുവാണ്ടൂർ ഡിപിഎസിലെ പ്രിയങ്ക റോയ്, പുതുപ്പള്ളി ഡിപിഎസിലെ ടോണി എം. കുര്യാക്കോസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.

സീറ്റൊഴിവ്

മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടത്തുന്ന എംഎ സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആന്റ് ആക്ഷൻ എന്ന കോഴ്‌സിൽ ഒരു സീറ്റൊഴിവുണ്ട്. മഹാത്മാ ഗാന്ധി സർവകലാശാല അംഗീകരിച്ച ബിരുദമാണ് അടിസ്ഥാന യോഗ്യത. താൽപര്യമുള്ളവർ അസൽ രേഖകളുമായി ജനുവരി 27ന് രാവിലെ 10ന് പഠനവകുപ്പിൽ എത്തണം. വിശദവിവരം www.sobs.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2731034, 9995041288.

കാലിക്കറ്റ് സർവകലാശാല

പിഎച്ച്ഡി പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല പിഎച്ച്ഡി പ്രവേശനത്തിനുള്ള പരിഷ്‌കരിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷന്‍, തിയേറ്റര്‍ ആര്‍ട്‌സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, വിമണ്‍സ് സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവേശന പരീക്ഷ ഫെബ്രുവരി 18, 19 തിയതികളില്‍ നടക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി മൂന്ന്. ഫീസ് ജനറല്‍ 610 രൂപ, എസ്‌സി/എസ്ടി 250 രൂപ. നിലവില്‍ ഒരു വിഷയത്തിന് അപേക്ഷിച്ചവര്‍ അതേ വിഷയത്തിന് വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷയുടെ പ്രിന്റൗട്ട് അയക്കേണ്ടതില്ല. പിഎച്ച്ഡി റഗുലേഷന്‍, ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ www.cuonline.ac.in. ഫോണ്‍: 0494 2407016, 2407017.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല ഒന്ന്, രണ്ട് സെമസ്റ്റര്‍ ബിടെക് (2009-2014 സ്‌കീം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 17 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല എംഫില്‍ സൈക്കോളജി ഒന്ന് (ഒക്‌ടോബര്‍ 2018), രണ്ട് (ജൂണ്‍ 2019) സെമസ്റ്റര്‍ പരീക്ഷാഫലം വെബ്‌സൈറ്റില്‍.

കണ്ണൂർ സർവകലാശാല

വാക് ഇൻ ഇന്റർവ്യൂ

മാങ്ങാട്ട്പറമ്പ് ഐടി പഠനവകുപ്പിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് ഫെബ്രുവരി 27 തിങ്കളാഴ്ച രാവിലെ 10 മണിക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റമായി മാങ്ങാട്ട്പറമ്പ് ഐടി പഠനവകുപ്പിൽ എത്തുക. ബന്ധപ്പെടേണ്ട നമ്പർ: 0497-2784535

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook