കേരള സര്‍വകലാശാല

പുതുക്കിയ ഇന്റര്‍വ്യൂ തീയതി

സര്‍വകലാശാല ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക തസ്തികയിലേക്ക് 2020 ജനുവരി 29 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ 2020 ഫെബ്രുവരി 11 ലേക്ക് മാറ്റിയിരിക്കുന്നു. ഹാജരാവാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ രാവിലെ 8.30 ന് സര്‍വകലാശാലയില്‍ റിപ്പോര്‍ട്ട് ചെയ്യണം.

എംജി സർവകലാശാല

പ്രാക്ടിക്കൽ

2019 ഡിസംബറിൽ നടന്ന നാലാം വർഷ ബിഫാം (സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി 24 മുതൽ 29 വരെ ചെറുവാണ്ടൂർ ഡിപിഎസിൽ (സീപാസ്) നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷ ഫലം

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎ ഭരതനാട്യം പിജിസിഎസ്എസ് (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി നാലുവരെ അപേക്ഷിക്കാം. 2012 ന് മുമ്പുള്ള അഡ്മിഷൻ വിദ്യാർഥികൾ നേരിട്ടും 2012ന് ശേഷമുള്ളവർ ഓൺലൈനിലൂടെയുമാണ് അപേക്ഷിക്കേണ്ടത്. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ് പോർട്ടൽ എന്ന ലിങ്കിൽ ലഭിക്കും.

2019 നവംബറിൽ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ നടത്തിയ 2017-2018 ബാച്ച് രണ്ടാം സെമസ്റ്റർ എംഫിൽ മലയാളം (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ), ഇംഗ്ലീഷ് (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ), തിയേറ്റർ ആർട്‌സ് (ഫൈൻ ആർട്‌സ്) സിഎസ്എസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 ഫെബ്രുവരിയിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന 2017-2019 ബാച്ച് മൂന്നാം സെമസ്റ്റർ എംഎസ്‌സി ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് റിഹാബിലിറ്റേഷൻ സയൻസസ് (ബിഹേവിയറൽ സയൻസസ് – സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ

മാള കാര്‍മല്‍ കോളേജിലെ ഒന്നാം സെമസ്റ്റര്‍ ബിവോക് (2018 പ്രവേശനം, 2019 പ്രവേശനം) റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ ഫെബ്രുവരി മൂന്ന് വരെയും 170 രൂപ പിഴയോടെ ഫെബ്രുവരി അഞ്ച് വരെയും ഫീസടച്ച് ഫെബ്രുവരി ആറ് വരെ രജിസ്റ്റര്‍ ചെയ്യാം.

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എംപിഎഡ് (2014 മുതല്‍പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ജനുവരി 31 വരെയും 170 രൂപ പിഴയോടെ ഫെബ്രുവരി ഒന്ന് വരെയും ഫീസടച്ച് ഫെബ്രുവരി മൂന്ന് വരെ രജിസ്റ്റര്‍ ചെയ്യാം.

സ്‌പെഷല്‍ പരീക്ഷ

സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ ബികോം/ബിബിഎ/ബികോം വൊക്കേഷണല്‍/ബിഎ/ബിഎസ്ഡബ്ല്യൂ/ബിഎസ്‌സി/ബിഎസ്‌സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍/ബിസിഎ (സിയുസിബിസിഎസ്എസ്) റഗുലര്‍ സ്‌പെഷല്‍ പരീക്ഷ ജനുവരി 29-ന് ആരംഭിക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2019 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ബിഎ / ബിഎസ്‌സി / ബിസിഎ നവംബർ 2019 സിബിസിഎസ്എസ് ഒബിഇ (2019 അഡ്മിഷൻ റഗുലർ) സിബിസിഎസ്എസ് (2014-2018 അഡ്മിഷൻ സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന/സുക്ഷ്മപരിശോധന/ പകർപ്പുകൾ എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ ഫെബ്രുവരി 4 വൈകുന്നേരം 5 മണി വരെ ഓൺലൈനായി സമർപ്പിക്കാം.

2019 പ്രവേശന (റഗുലർ) വിദ്യാർഥികളുടെ ബയോടെക്‌നോളജി, ബയോഇൻഫർമാറ്റിക്‌സ്, കംപ്യുട്ടർ സയൻസ്, മൈക്രോബയോളജി, സുവോളജി, ഫോറസ്ട്രി പ്രോഗ്രാമുകളുടെ ഫലം പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

എംടെക് പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി

ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ എംടെക് ഡിഗ്രി (എല്ലാ അഡ്മിഷൻ വിദ്യാർഥികൾക്കും) സപ്ലിമെന്ററി/മേഴ്സി ചാൻസ് പരീക്ഷകൾക്ക് പിഴയോടുകൂടെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 15 വരെ നീട്ടിയിട്ടുണ്ട്. 2014 ന് മുൻപുള്ള അഡ്മിഷൻ വിദ്യാർഥികൾ റീ- രജിസ്ട്രേഷൻ നടത്തേണ്ടതാണ്. എംടെക് പരീക്ഷകൾക്ക് ഇനിയൊരവസരം നൽകുന്നതല്ല. വിശദമായ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook