കേരള സർവകലാശാല

വൈവാ വോസി

2019 നവംബറിൽ നടത്തിയ എംഎ പൊളിറ്റിക്കൽ സയൻസ് (വിദൂര വിദ്യാഭ്യാസം- 2017 അഡ്മിഷൻ ) പരീക്ഷയുടെ വൈവാ വോസി ജനുവരി 23ന് കാര്യവട്ടം എസ്ഡി സെൻററിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടത്തുന്നതാണ്. വിശദവിവരം വെബ്സൈറ്റിൽ.

2019 നവംബറിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എംഎ ഇംഗ്ലീഷ് (2017 അഡ്മിഷൻ – വിദൂരവിദ്യാഭ്യാസം) പരീക്ഷയുടെ വൈവാ വോസി 2020 ജനുവരി 24 മുതൽ 31 വരെ വിദൂര വിദ്യാഭ്യാസ കേന്ദ്രം, കാര്യവട്ടം ക്യാമ്പസിൽ നടത്തുന്നതാണ്. വിശദവിവരം വെബ്സൈറ്റിൽ. ഫോൺ :0471-2386442

ടൈംടേബിൾ

മൂന്നാം സെമസ്റ്റർ എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് മേഴ്സി ചാൻസ് (2011 സ്കീം) പരീക്ഷകൾ ജനുവരി 27 മുതൽ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ഫലം

2020 ജനുവരി 7 ന് യുഐഎം വാടയ്ക്കലിൽ  നടന്ന സ്പെഷ്യൽ റീ എക്സാമിനേഷൻ ഉൾപ്പെടെയുള്ള മൂന്നാം സെമസ്റ്റർ എംബിഎ (2014 സ്കീം – ഫുൾ ടൈം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.

പരീക്ഷാ ഫീസ്

2020 ഫെബ്രുവരി 14 ന് ആരംഭിക്കുന്ന ഒന്നാം വർഷ ബിഫാം സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 2020 ജനുവരി 24 വരെയും 150 രൂപ പിഴയോടെ ജനുവരി 28 വരെയും 400 രൂപ പിഴയോടെ ജനുവരി 30 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.

2020 മാർച്ച് 16 ന് ആരംഭിക്കുന്ന ഒന്നാംവർഷ ബിഎഫ്എ, 2020 മാർച്ച് 2 ന് ആരംഭിക്കുന്ന നാലാം വർഷ ബിഎഫ്എ ഡിഗ്രി പരീക്ഷകൾക്ക് പിഴകൂടാതെ 2020 ഫെബ്രുവരി 4 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 7 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 11 വരെയും അപേക്ഷിക്കാവുന്നതാണ്.

2019 ഓഗസ്റ്റ് മാസം നടത്തിയ രണ്ടാം വർഷ ബിഎ/ ബിഎ അഫ്സൽ-ഉൽ-ഉലമ (ആന്വൽ സ്കീം റെഗുലർ ആൻഡ് സപ്ലിമെന്ററി ) പാർട്ട് ഒന്നും രണ്ടും പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈൻ വിദ്യാർഥികൾ ഓൺലൈനായി 2020 ജനുവരി 30 വരെയും ഓഫ്‌ലൈൻ വിദ്യാർത്ഥികൾ ഫീസടച്ച് നിർദിഷ്ട അപേക്ഷാഫോറത്തിൽ 2020 ഫെബ്രുവരി 10 വരെയും അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. തോറ്റ വിദ്യാർഥികൾ സെപ്റ്റംബർ 2019 ലെ സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 2020 ജനുവരി 27 വരെയും 150 രൂപ പിഴയോടെ ജനുവരി 30 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 1 വരെയും അപേക്ഷിക്കാവുന്നതാണ്.  ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 20 മുതൽ ആരംഭിക്കുന്നതാണ്.

ഇന്റർവ്യൂ മാറ്റി

സർവ്വകലാശാലയുടെ തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രവും (CACEE) ചൈൽഡ് ഡെവലപ്മെന്റ് സെന്ററും (CDC) ചേർന്നു നടത്തുന്ന പിജി ഡിപ്ലോമ ഇൻ ഹെൽത്ത് സയൻസ് റിസർച്ച് (P.G.D.H.S.) കോഴ്സിന്റെ 2020 ജനുവരി 21ന് (ചൊവ്വാഴ്ച ) നടത്താനിരുന്ന ഇന്റർവ്യൂ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

എംജി സർവകലാശാല

ബിഎ/ബികോം പ്രൈവറ്റ് പരീക്ഷകൾ മാറ്റി

ഒന്നും രണ്ടും സെമസ്റ്റർ ബിഎ/ബികോം പ്രൈവറ്റ് (സിബിസിഎസ് – 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി, സിബിസിഎസ് – 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/2012 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ജനുവരി 21, 23 തീയതികളിലെ പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്.

പുതുക്കിയ പരീക്ഷ തീയതി

ജനുവരി 15ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം വർഷ ബിഫാം സപ്ലിമെന്ററി (2016ന് മുമ്പുള്ള അഡ്മിഷൻ) – ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി 6 എന്ന പേപ്പറിന്റെ പരീക്ഷ ജനുവരി 20ന് നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു. പരീക്ഷ സമയം, കേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല.

പരീക്ഷ തീയതി

മൂന്നാം സെമസ്റ്റർ ബിഎച്ച്എം (2018 അഡ്മിഷൻ റഗുലർ/2013-2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 11നും ഏഴാം സെമസ്റ്റർ ബിഎച്ച്എം (2016 അഡ്മിഷൻ റഗുലർ/2013-2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 12നും ആരംഭിക്കും. പിഴയില്ലാതെ ജനുവരി 22 വരെയും 525 രൂപ പിഴയോടെ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ 24 വരെയും അപേക്ഷിക്കാം.

വൈവാവോസി അപേക്ഷ തീയതി

പത്താം സെമസ്റ്റർ ബിആർക് (സപ്ലിമെന്ററി) പരീക്ഷയുടെ തീസിസ് മൂല്യനിർണയത്തിനും വൈവാവോസിക്കും പിഴയില്ലാതെ ജനുവരി 27 വരെയും 525 രൂപ പിഴയോടെ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ 29 വരെയും അപേക്ഷിക്കാം.

പിഎച്ച്ഡി കോഴ്‌സ് വർക്ക് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

2019-20 വർഷത്തെ പിഎച്ച്ഡി കോഴ്‌സ് വർക്ക് പരീക്ഷ ഫെബ്രുവരിയിൽ നടക്കും. മഹാത്മാ ഗാന്ധി സർവകലാശാല വെബ്‌സൈറ്റിലെ distance.mgu.ac.in/mguphd/index.php എന്ന ലിങ്ക് വഴി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. വിശദമായ വിജ്ഞാപനം www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

അന്തിമ റാങ്ക് പട്ടിക

2018 നവംബറിൽ നടന്ന അവസാന വർഷ എംഫാം പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ചെറുവണ്ടൂർ ഡിപിഎസിലെ പ്രിയങ്ക റോയ്, മെർലിൻ മാത്യു, അനുഷ ഷാജി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.

2017 ഒക്‌ടോബറിൽ നടന്ന അവസാന വർഷ എംഫാം പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പുതുപ്പള്ളി ആർഐഎംഎസ്ആർ ഡിപിഎസിലെ ആരണ്യ പി.കുമാർ, അനു സെൽബി, ബ്ലെസി എലിസബത്ത് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.

കാലിക്കറ്റ് സർവകലാശാല

ആറാം സെമസ്റ്റര്‍ യുജി കോണ്‍ടാക്ട് ക്ലാസ്

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം യുജി (സിയുസിബിസിഎസ്എസ്) ആറാം സെമസ്റ്റര്‍ (2017 പ്രവേശനം) കോണ്‍ടാക്ട് ക്ലാസുകള്‍ ജനുവരി 26-ന് ആരംഭിക്കും. തിരിച്ചറിയല്‍ കാര്‍ഡുമായി അതത് കേന്ദ്രങ്ങളില്‍ ഹാജരാകണം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2400288, 2407356.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബിആര്‍ക് (2017 സ്‌കീം-2017 പ്രവേശനം, 2012 സ്‌കീം-2012 മുതല്‍ 2016 വരെ പ്രവേശനം, 2004 സ്‌കീം-2010, 2011 പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ ഫെബ്രുവരി 13-ന് ആരംഭിക്കും.

കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എംഎ ഹിന്ദി, അറബിക്, ഹിസ്റ്ററി (റെഗുലർ/ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി) ഒക്റ്റോബർ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനക്കും ജനുവരി 29 ന് വൈകുന്നേരം 5 മണിവരെ ഓൺലൈനായി അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എംഎസ്‌സി എംഎൽറ്റി (റെഗുലർ/സപ്ലിമെന്ററി) മെയ് 2018 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനക്കും ജനുവരി 29 ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.

ടൈംടേബിൾ

ജനുവരി 27 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ടൈംടേബിൾ വെബ്സൈറ്റിൽ.

ഹാൾടിക്കറ്റ്

ഒന്നാം സെമസ്റ്റർ പിജി ഡിസിപി നവംബർ 2019 റെഗുലർ പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ജനുവരി 21മുതൽ ലഭ്യമാകും. സപ്ലിമെന്ററി വിദ്യാർഥികൾ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ നിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റേണ്ടതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook