കേരള സര്‍വകലാശാല

വൈവാ വോസി

2019 നവംബര്‍/ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ മൂന്ന്, നാല് സെമസ്റ്റര്‍ (വിദൂരവിദ്യാഭ്യാസം) എംഎസ്‌സി മാത്തമാറ്റിക്‌സ് (2017 അഡ്മിഷന്‍) പരീക്ഷയുടെ വൈവാ വോസി 2020 ജനുവരി 28, 29, 30, 31, ഫെബ്രുവരി 1 തീയതികളില്‍ കാര്യവട്ടം, വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0471 – 2386442

പ്രാക്ടിക്കല്‍

2019 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബിപിഎ (ഡാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ 2020 ജനുവരി 21 മുതല്‍ 27 വരെ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 നവംബറില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സിബിസിഎസ്എസ് ബിസിഎ കോഴ്‌സിന്റെ പ്രായോഗിക പരീക്ഷ ജനുവരി 23 മുതല്‍ അതത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാതീയതി

ഒന്ന്, മൂന്ന് സെമസ്റ്റര്‍ ബി.ഡെസ്സ് പരീക്ഷകള്‍ 2020 ജനുവരി 24 നും, അഞ്ചാം സെമസ്റ്റര്‍ ബി.ഡെസ്സ് പരീക്ഷ ജനുവരി 28 നും ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

2020 ജനുവരിയില്‍ ആരംഭിക്കുന്ന എംസിഎ ഒന്ന്, മൂന്ന് സെമസ്റ്റര്‍ റെഗുലര്‍ ആൻഡ് സപ്ലിമെന്ററി (2015 സ്‌കീം) പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പരീക്ഷയ്ക്ക് പിഴ കൂടാതെ 2020 ജനുവരി 23 വരെയും 150 രൂപ പിഴയോടെ ജനുവരി 24 വരെയും 400 രൂപ പിഴയോടെ ജനുവരി 25 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

നാലാം സെമസ്റ്റര്‍ എംഎഫ്എ (പെയിന്റിങ് ആൻഡ് സ്‌കള്‍പ്പ്ച്ചര്‍) ഡിഗ്രി പരീക്ഷകള്‍ 2020 ഫെബ്രുവരി 10 ന് ആരംഭിക്കുന്നതാണ്. പിഴ കൂടാതെ ജനുവരി 25 വരെയും 150 രൂപ പിഴയോടെ ജനുവരി 29 വരെയും 400 രൂപ പിഴയോടുകൂടി ജനുവരി 31 വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം

2019 ഓഗസ്റ്റില്‍ നടത്തിയ ബിപിഎ (മേഴ്‌സിചാന്‍സ്) ബിരുദ ആന്വല്‍ സ്‌കീം പാര്‍ട്ട് ഒന്നും രണ്ടും പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്‌ലൈനായി ഫീസടച്ച് നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ ജനുവരി 29 വരെ അപേക്ഷിക്കാം.

എംജി സർവകലാശാല

പരീക്ഷ തീയതി

ഒന്നാം വർഷ ബിഫാം (2016 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 31 മുതൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 20 വരെയും 525 രൂപ പിഴയോടെ 21 വരെയും 1050 രൂപ സൂപ്പർഫൈനോടെ 22 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പരീക്ഷ ഫലം

2019 മേയിൽ നടന്ന നാലാം സെമസ്റ്റർ എംഎ അറബിക് സിഎസ്എസ് സപ്ലിമെന്ററി/ബെറ്റർമെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല ബിവോക് നാലാം സെമസ്റ്റര്‍ (ഏപ്രില്‍ 2019) മള്‍ട്ടിമീഡിയ, സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ്, സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി, ബ്രോഡ്കാസ്റ്റിങ് ആൻഡ് ജേര്‍ണലിസം, ജെമ്മോളജി, ജുവലറി ഡിസൈനിങ്, ഓട്ടോമൊബൈല്‍-ഓട്ടോ ഇലക്ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്‌സ്, ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 27 വരെ അപേക്ഷിക്കാം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാം സെമസ്റ്റര്‍ ബിഎ മള്‍ട്ടിമീഡിയ (സിയുസിബിസിഎസ്എസ്, 2018 പ്രവേശനം) റഗുലര്‍ പരീക്ഷ ഫെബ്രുവരി അഞ്ചിന് ആരംഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook