കേരള സർവകലാശാല

വൈവാ വോസി

2019 നവംബര്‍/ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ നാലാം സെമസ്റ്റര്‍ (വിദൂരവിദ്യാഭ്യാസം) എംഎ മലയാളം പരീക്ഷയുടെ വൈവാ വോസി 2020 ജനുവരി 20, 21, 22, 23, 27 തീയതികളിലും എംഎ ഹിസ്റ്ററി പരീക്ഷയുടെ വൈവാ വോസി 2020 ജനുവരി 28, 29, 30, 31 തീയതികളിലും കാര്യവട്ടം, വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

2019 ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടത്തിയ ബിപിഎ (മൃദംഗം) മൂന്ന്, ഒന്ന് സെമസ്റ്റര്‍ പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം ജനുവരി 22 മുതല്‍ 24 വരെയും 27 മുതല്‍ 29 വരെയും ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബിഎസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി കോഴ്‌സിന്റെ കോര്‍ – ബയോകെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2020 ജനുവരി 24 മുതല്‍ ആരംഭിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2020 ജനുവരി 21 മുതല്‍ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ സിബിസിഎസ് ബികോം (എഫ്.ഡി.പി) (റെഗുലര്‍ 2018 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2017 അഡ്മിഷന്‍, സപ്ലിമെന്ററി – 2014, 2015 & 2016 അഡ്മിഷനുകള്‍) ഡിഗ്രി പ്രാക്ടിക്കല്‍ പരീക്ഷയ്ക്കുളള ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

2020 ഫെബ്രുവരി 18 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബിഎഡ് ഡിഗ്രി മേഴ്‌സിചാന്‍സ് (2004 സ്‌കീം) പരീക്ഷയുടേയും, ഫെബ്രുവരി 20 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ (2013 സ്‌കീം) പരീക്ഷയുടേയും വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫീസ്

ഒന്നും രണ്ടും വര്‍ഷ ബികോം ആന്വല്‍ സ്‌കീം (പാര്‍ട്ട് ഒന്നും പാര്‍ട്ട് രണ്ടും – സപ്ലിമെന്ററി – സെപ്റ്റംബര്‍ 2019 സെഷന്‍) പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 2020 ജനുവരി 17 മുതല്‍ ആരംഭിക്കുന്നതാണ്. പരീക്ഷയ്ക്ക് പിഴകൂടാതെ 2020 ജനുവരി 22 വരെയും 150 രൂപ പിഴയോടെ ജനുവരി 25 വരെയും 400 രൂപ പിഴയോടെ ജനുവരി 29 വരെയും രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാതീയതി പിന്നീട് അറിയിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

2019 ജൂണില്‍ നടന്ന ബിടെക് പാര്‍ട്ട് ടൈം റീസ്ട്രക്‌ച്ചേര്‍ഡ് രണ്ടും നാലും സെമസ്റ്ററുകളുടെ (2008 സ്‌കീം ആൻഡ് 2013 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2019 ഒക്‌ടോബറില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി (ബിഎച്ച്എം) (2014 സ്‌കീം – റെഗുലര്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2019 ജൂലൈയില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (ബിഎച്ച്എം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2020 ജനുവരി 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എംജി സർവകലാശാല

പുതുക്കിയ പരീക്ഷ തീയതി

ജനുവരി 15ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ ഒന്നാം സെമസ്റ്റർ ബിഎഡ് സ്‌പെഷൽ എജ്യൂക്കേഷൻ (ലേണിങ് ഡിസെബിലിറ്റി/ഇന്റലക്ച്വൽ ഡിസെബിലിറ്റി – 2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി – ക്രെഡിറ്റ് ആന്റ് സെമസ്റ്റർ) പരീക്ഷകൾ ജനുവരി 20ന് നടക്കും. ബികോം (മോഡൽ 1 – പാർട്ട് 3 മെയിൻ) ആനുവൽ സ്‌കീം സ്‌പെഷൽ മേഴ്‌സി ചാൻസ് (അദാലത്ത് – സ്‌പെഷൽ മേഴ്‌സി ചാൻസ് 2018 – റഗുലർ/പ്രൈവറ്റ്) പരീക്ഷകൾ ജനുവരി 22ന് നടക്കും. ഒന്നാം സെമസ്റ്റർ ബിഎൽഐഎസ്‌സി (2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി – അഫിലിയേറ്റഡ് കോളേജുകൾ, ഡിപ്പാർട്ട്‌മെന്റ്), 2016 അഡ്മിഷൻ സപ്ലിമെന്ററി (ഡിപ്പാർട്ട്‌മെന്റ് മാത്രം) പരീക്ഷകൾ ജനുവരി 27നും നടക്കും. പരീക്ഷ സമയം, കേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല.

പരീക്ഷ തീയതി

ഒന്നാം വർഷ എംഎസ്‌സി മെഡിക്കൽ അനാട്ടമി (2018 അഡ്മിഷൻ റഗുലർ, 2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി 31 മുതൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 18 വരെയും 525 രൂപ പിഴയോടെ 20 വരെയും 1050 രൂപ സൂപ്പർഫൈനോടെ 21 വരെയും അപേക്ഷിക്കാം.

പ്രാക്ടിക്കൽ

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് (സിബിസിഎസ്, 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ്, സിബിസിഎസ്എസ്, 2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി 21 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷഫലം

2019 ഏപ്രിലിൽ നടന്ന രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിഎ എൽഎൽബി (ഓണേഴ്‌സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 30 വരെ അപേക്ഷിക്കാം.

2019 ജൂണിൽ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നടന്ന പിഎച്ച്ഡി കോഴ്‌സ് വർക്ക് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 ഏപ്രിലിൽ നടന്ന രണ്ടാം വർഷ ബാച്ചിലർ ഓഫ് ഫാർമസി (പഴയ സ്‌കീം – 2016ന് മുമ്പുള്ള അഡ്മിഷൻ, പുതിയ സ്‌കീം – 2016 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 30 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

അറബിക് വിഷയത്തില്‍ കെടെറ്റ് പരീക്ഷാ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ഇസ്‌ലാമിക് ചെയര്‍ അറബി വിഷയത്തില്‍ കെടെറ്റ് പരീക്ഷാ (കാറ്റഗറി മൂന്ന്, നാല് പേപ്പറുകളില്‍) പരിശീലനം നല്‍കുന്നു. ക്ലാസുകള്‍ ജനുവരി 18-ന് ആരംഭിക്കും രജിസ്‌ട്രേഷന്: 7736418428, 8113815263.

ഫിസിക്കല്‍ എജ്യൂക്കേഷനില്‍ കോച്ച് കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്കല്‍ എജ്യൂക്കേഷന്‍ പഠനവകുപ്പില്‍ കോച്ച് തസ്തികയില്‍ (ബാസ്‌ക്കറ്റ് ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, ഫുട്‌ബോള്‍, സ്വിമ്മിങ്, സോഫ്റ്റ്‌ബോള്‍) കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 30 വൈകുന്നേരം അഞ്ച് മണി. പ്രതിമാസ മൊത്തവേതനം: 40,000 രൂപ. പ്രായം 2020 ജനുവരി ഒന്നിന് 60 വയസ് കവിയരുത്.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2018 ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംകോം (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 29 വരെ അപേക്ഷിക്കാം.

ഹിസ്റ്ററി ആൻഡ് കള്‍ച്ചറല്‍ സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സ്

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍, കോളേജ്/സര്‍വകലാശാലാ അധ്യാപകര്‍ക്കായി നടത്തുന്ന ഹിസ്റ്ററി ആൻഡ് കള്‍ച്ചറല്‍ സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സ് ഫെബ്രുവരി 13 മുതല്‍ 26 വരെ നടക്കും. ജനുവരി 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ് ugchrdc.uoc.ac.in. വിവരങ്ങള്‍ക്ക്: 0494 2407351.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook