കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍

2019 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബിഎസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി പരീക്ഷയുടെ വൊക്കേഷണല്‍ മൈക്രോബയോളജി പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2020 ജനുവരി 16 മുതല്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാ തീയതി

2019 ഡിസംബര്‍ 16 ന് നടത്തിയ അഞ്ചാം സെമസ്റ്റര്‍ എംസിഎ റെഗുലര്‍ ആൻഡ് സപ്ലിമെന്ററി (2015 സ്‌കീം) (15.503 – ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഫോര്‍ മൊബൈല്‍ ഡിവൈസസ്) എന്ന റദ്ദാക്കിയ പരീക്ഷ 2020 ജനുവരി 16 ന് നടത്തുന്നതാണ്. പരീക്ഷാകേന്ദ്രങ്ങളിലോ സമയത്തിനോ മാറ്റമില്ല.

ടൈംടേബിള്‍

നാലാം സെമസ്റ്റര്‍ എംഎ/എംഎസ്‌സി/എംകോം മേഴ്‌സിചാന്‍സ് പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാകേന്ദ്രം

2020 ജനുവരി 23 ന് ആരംഭിക്കുന്നു രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി മാത്തമാറ്റിക്‌സ് (വിദൂരവിദ്യാഭ്യാസം – 2017 ആന്റ് 2018 അഡ്മിഷന്‍) റെഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഗവ.ആര്‍ട്‌സ് കോളേജ്, തിരുവനന്തപുരം, എം.ജി കോളേജ്, തിരുവനനന്തപുരം, ഗവ.കോളേജ്, ആറ്റിങ്ങള്‍, ഗവ.സംസ്‌കൃത കോളേജ്, തിരുവനന്തപുരം, എന്‍.എസ്.എസ് കോളേജ്, നിലമേല്‍, വി.ടി.എം.എന്‍.എസ്.എസ് കോളേജ്, ധനുവച്ചപുരം, വിമന്‍സ് കോളേജ്, തിരുവനന്തപുരം, കെ.യു.സി.ടി.ഇ കാര്യവട്ടം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ വിദൂരവിദ്യാഭ്യാസകേന്ദ്രം (എസ്.ഡി.ഇ) കാര്യവട്ടത്തും എം.എസ്.എം കോളേജ്, കായംകുളം, ടി.കെ.എം കോളേജ്, കൊല്ലം, എന്‍.എസ്.എസ് കോളേജ്, പന്തളം, എസ്.എന്‍.കോളേജ്, കൊല്ലം, ബി.ജെ.എം.ഗവ.കോളേജ്, ചവറ, എന്‍.എസ്.എസ് കോളേജ്, ചേര്‍ത്തല എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ടി.കെ.എം കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, കൊല്ലത്തും പരീക്ഷ എഴുതേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഹാള്‍ടിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡുമായി പരീക്ഷാകേന്ദ്രത്തില്‍ എത്തേണ്ടതാണ്.

വിദൂരവിദ്യാഭ്യാസവിഭാഗം 2020 ജനുവരി 23 മുതല്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ 2018 അഡ്മിഷന്‍ റെഗുലര്‍ ആൻഡ് 2017 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി ഡിഗ്രി പരീക്ഷകള്‍ക്ക് സ്‌കൂള്‍ ഓഫ് ഡിസ്റ്റന്റ് എഡ്യൂക്കേഷന്‍ പരീക്ഷാകേന്ദ്രമായി ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികളും ഗവ.ആര്‍ട്‌സ് കോളേജ് സെന്റരായി രജിസ്റ്റര്‍ ചെയ്ത ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി 2017 അഡ്മിഷന്‍ വിദ്യാര്‍ത്ഥികളും ഡൗണ്‍ലോഡി ചെയ്ത ഹാള്‍ടിക്ഖറ്റും തിരിച്ചറിയല്‍ കാര്‍ഡുമായി ഗവണ്‍മെന്റ് കോളേജ് കാര്യവട്ടം സെന്ററില്‍ പരീക്ഷയ്ക്ക് ഹാജരാകണം.

സെന്റ്.ജോണ്‍സ് കോളേജ്, അഞ്ചല്‍ പരീക്ഷകേന്ദ്രമായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ കൊല്ലം ടി.കെ.എം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും ചേര്‍ത്തല എസ്.എന്‍ കോളേജ് പരീക്ഷാകേന്ദ്രമായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ കായംകുളം എം.എസ്.കോളേജിലും ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡുമായി പരീക്ഷയ്ക്ക് ഹാജരാകണം.

തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ രജിസ്റ്റര്‍ ചെയ്ത 2018 അഡ്മിഷന്‍ റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ അതേ സെന്ററില്‍ പരീക്ഷയ്ക്ക് ഹാജരാകണം. മറ്റു പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല.

പരീക്ഷാഫലം

2019 നവംബറില്‍ നടത്തിയ എംഫില്‍ സുവോളജി (2018 – 2019, സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്, കാര്യവട്ടം നാലാം സെമസ്റ്റര്‍ റെഗുലര്‍/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, ജൂണ്‍ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 2020 ജനുവരി 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 ഒക്‌ടോബറില്‍ നടത്തിയ എംഫില്‍ കെമിസ്ട്രി (2018 – 2019 ബാച്ച്) യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 ഏപ്രിലില്‍ നടത്തിയ ബി.കോം ഒന്നും രണ്ടും വര്‍ഷ (ആന്വല്‍ സ്‌കീം) പ്രൈവറ്റ് ആന്റ് സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കേണ്ട അവസാന തീയതി 2020 ജനുവരി 27. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2018 നവംബര്‍, 2019 മാര്‍ച്ച് മാസങ്ങളില്‍ നടത്തിയ മൂന്ന്, നാല്, അഞ്ച് സെമസ്റ്റര്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (2013 അഡ്മിഷന് മുന്‍പ്) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2020 ജനുവരി 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ക്ലാസുകള്‍ ഇല്ല

തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം (സിഎസിഇഇ) നടത്തുന്ന കോഴ്‌സുകള്‍ക്ക് 2020 ജനുവരി 15 ന് ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. ഫോണ്‍: 0471 – 2302523

എംജി സർവകലാശാല

പരീക്ഷകൾ മാറ്റി

മഹാത്മാ ഗാന്ധി സർവകലാശാല ഇന്ന് (ജനുവരി 15) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്.

പരീക്ഷ തീയതി

എട്ട്, ഏഴ്, ആറ്‌ സെമസ്റ്റർ ബിടെക് (2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷകൾ യഥാക്രമം ജനുവരി 29, 30, 31 തീയതി മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

പരീക്ഷ ഫലം

2019 ഫെബ്രുവരിയിൽ നടന്ന നാലാം സെമസ്റ്റർ എംഎ പൊളിറ്റിക്‌സ് (പ്രൈവറ്റ് രജിസ്‌ട്രേഷൻ – റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

2019 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎ പൊളിറ്റിക്‌സ് (പ്രൈവറ്റ് രജിസ്‌ട്രേഷൻ – റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

2019 ഫെബ്രുവരിയിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എംഎ ഇക്കണോമിക്‌സ് (പ്രൈവറ്റ് – 2016 അഡ്മിഷൻ റഗുലർ, 2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012-2013 അഡ്മിഷൻ അദാലത്ത് – സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

എംകോം ഹാള്‍ടിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാല ജനുവരി 17-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് ഒന്നും രണ്ടും സെമസ്റ്റര്‍ പ്രീവിയസ് എംകോം പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ നിന്ന് ഡൗൺലോഡ് ചെയ്യാം. ഹാള്‍ടിക്കറ്റില്‍ കൊടുത്ത കേന്ദ്രത്തില്‍ പരീക്ഷ എഴുതണം.

ബിഎച്ച്എംഎസ് സപ്ലിമെന്ററി പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല അവസാന വര്‍ഷ ബിഎച്ച്എംഎസ് (2003 സ്‌കീം-2008, 2009 പ്രവേശനം) സപ്ലിമെന്ററി പരീക്ഷ ജനുവരി 22-ന് നടക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബിബിഎ-എല്‍എല്‍ബി നവംബര്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2019 ഏപ്രിലില്‍ നടത്തിയ വിദൂരവിദ്യാഭ്യാസം മൂന്ന്, നാല് സെമസ്റ്റര്‍ എംകോം പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 25 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല 2018 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഫില്‍ ഇംഗ്ലീഷ് പരീക്ഷാഫലം വെബ്‌സൈറ്റില്‍. പി.ആര്‍ 70/2020

കണ്ണൂർ സർവകലാശാല

വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷാവിജ്ഞാപനം

ഒന്നും രണ്ടും മൂന്നും വർഷ വിദൂര വിദ്യാഭ്യാസ ബിരുദ (റഗുലര്‍/ സപ്ളിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് – 2011 അഡ്മിഷൻ മുതൽ) മാർച്ച്/ഏപ്രിൽ 2020 പരീക്ഷകൾ വിജ്ഞാപനം ചെയ്തു.

മൂന്നാം വർഷ പരീക്ഷകൾക്ക് ജനുവരി 17 മുതൽ 25 വരെ പിഴയില്ലാതെയും 28 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ട് 31 ന് വൈകുന്നേരം 5 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം.

രണ്ടാം വർഷ പരീക്ഷകൾക്ക് ഫെബ്രുവരി 1 മുതൽ 10 വരെ പിഴയില്ലാതെയും 13 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ട് 17 ന് വൈകുന്നേരം 5 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം.

ഒന്നാം വർഷപരീക്ഷകൾക്ക് ഫെബ്രുവരി 18 മുതൽ 28 വരെ പിഴയില്ലാതെയും മാർച്ച് 3 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ട് മാർച്ച് 7 ന് വൈകുന്നേരം 5 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook