Latest News

University Announcements 13 January 2020: കേരള, എംജി, കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

University Announcements: ഇന്നത്തെ സർവകലാശാല അറിയിപ്പുകൾ

university announcements, ie malayalam

കേരള സര്‍വകലാശാല

സൂക്ഷ്മപരിശോധന

നാലാം സെമസ്റ്റര്‍ ബിടെക് സപ്ലിമെന്ററി ജൂലൈ 2019 (2008 സ്‌കീം), കമ്പൈന്‍ഡ് ഒന്നും രണ്ടും സെമസ്റ്റര്‍ ബിടെക് റെഗുലര്‍ ഏപ്രില്‍ 2019 (2018 സ്‌കീം) എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ (ഇ.ജെ VII) 2020 ജനുവരി 14 മുതല്‍ 18 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

പരീക്ഷാഫലം

ഡിസംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംടെക് സപ്ലിമെന്ററി (2013 സ്‌കീം, നവംബര്‍ 2019) പരീക്ഷയുടെ സിവില്‍ എൻജിനീയറിങ് ബ്രാഞ്ച് ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 നവംബറില്‍ നടത്തിയ 2018-2019 ബാച്ച് (സിഎസ്എസ്) എംഫില്‍ തമിഴ്, അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്, ബയോകെമിസ്ട്രി, ജനിറ്റിക്‌സ് ആൻഡ് ജീനോമിക്‌സ്, 2019 നവംബറില്‍ നടത്തിയ 2017-2019 ബാച്ച് (സിഎസ്എസ്) എംടെക് ഇല്ക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷന്‍ (ഒപ്‌ടോ ഇലക്‌ട്രോണിക്‌സ് ആൻഡ് ഒപ്റ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍) എന്നീ പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

2019 ഓഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എല്‍എല്‍ബി/ബികോം എല്‍എല്‍ബി/ബിബിഎ എല്‍എല്‍ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 ഒക്‌ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബിഎഡ് ഡിഗ്രി (2015 സ്‌കീം) (റെഗുലര്‍/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2020 ജനുവരി 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 ജൂലൈയില്‍ നടന്ന നാലാം സെമസ്റ്റര്‍ എംസിഎ റെഗുലര്‍ ആൻഡ് സപ്ലിമെന്ററി (2015 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എംജി സർവകലാശാല

യുജി, പിജി പ്രൈവറ്റ് രജിസ്‌ട്രേഷൻ ജനുവരി 18 വരെ അപേക്ഷിക്കാം

യുജി, പിജി പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിക്കാനുള്ള തീയതി ജനുവരി 18 വരെ നീട്ടി. 3000 രൂപ സൂപ്പർ ഫൈനോടെ ഇന്നു (ജനുവരി 14) മുതൽ 18 വരെ അപേക്ഷിക്കാം. വിശദവിവരം http://www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. പ്രൈവറ്റ് രജിസ്‌ട്രേഷൻ ഫീസടവ് സംബന്ധിച്ച അന്വേഷണങ്ങൾ techsupport@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കാം. വിശദവിവരത്തിന് ഫോൺ: 0481 2731325, 2733365, 2733681.

പരീക്ഷഫലം

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്ഡബ്ല്യൂ.(2018 അഡ്മിഷൻ റഗുലർ/2018 വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജനുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

സൂക്ഷ്മപരിശോധന

2019 ഫെബ്രുവരിയിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എംകോം പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർ ജനുവരി 15 നും 17 നുമിടയിൽ ഹാൾട്ടിക്കറ്റ്/ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡുമായി പരീക്ഷ ഭവനിലെ ഇ.ജെ. 5 സെക്ഷനിൽ(റൂംനമ്പർ 226) ഹാജരാകണം.

കാലിക്കറ്റ് സര്‍വകലാശാല

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല പത്താം സെമസ്റ്റര്‍ ബി ആര്‍ക് 2012 സ്‌കീം-2012 മുതല്‍ പ്രവേശനം സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്, 2004 സ്‌കീം-2010, 2011 പ്രവേശനം സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ജനുവരി 15 വരെയും 170 രൂപ പിഴയോടെ ജനുവരി 16 വരെയും ഫീസടച്ച് ജനുവരി 18 വരെ രജിസ്റ്റര്‍ ചെയ്യാം. തിസീസ് സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 21.

ബിഎഡ് പ്രാക്ടിക്കല്‍

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബിഎഡ് പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 15-ന് ആരംഭിക്കും.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Kerala kannur mg calicut university announcements 2020 january 13

Next Story
എംജി എംഫിൽ പ്രവേശനം; 16 വരെ അപേക്ഷിക്കാംmg university, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com