കേരള സര്‍വകലാശാല
പരീക്ഷാഫലം
2019 നവംബറില്‍ നടത്തിയ എംഫില്‍ മലയാളം, കെമിസ്ട്രി 2018 – 2019 ബാച്ച് (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ ബിടെക് ഡിഗ്രി, ജൂലൈ 2019 (2013 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2020 ജനുവരി 20 വരെ അപേക്ഷിക്കാം. കരട് മാര്ക്ക്ലിസ്റ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്.
2019 ജൂലൈയില്‍ നടത്തിയ മൂന്നാം വര്‍ഷം എംബിബിഎസ് പാര്‍ട്ട് – II പരീക്ഷാഫലം സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും 2020 ജനുവരി 20 വരെ അപേക്ഷിക്കാം.
2019 ഒക്ടോബറില്‍ നടത്തിയ എംഫില്‍ അറബിക് (2018-2019 ബാച്ച്) യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാഫീസ്
2019 ജൂലൈയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍എല്‍ബി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും അപേക്ഷിച്ച വിദ്യാർഥികള്‍ക്ക് മാത്രം ജനുവരി 22 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എല്‍എല്‍ബി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജനുവരി 16 വരെ പരീക്ഷാഫീസ് ഒടുക്കി ഓഫ്ലൈനായി അപേക്ഷിക്കാം.
അസൈന്മെന്റ് സമര്‍പ്പിക്കാന്‍ ഒരവസരം കൂടി
അസൈന്മെന്റ്, കേസ് അനാലിസിസ് സമര്പ്പിക്കാത്ത് 2017-18, 2018-19 യു.ജി/പി.ജി വിദ്യാർഥികള്‍ക്ക് അവ അതത് കോ-ഓര്‍ഡിനേറ്റര്‍ക്ക് ജനുവരി 14 ന് കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ സമര്‍പ്പിക്കാം. ഇനിയൊരവസരം ഉണ്ടായിരിക്കുന്നതല്ല.
കാലിക്കറ്റ് സർവകലാശാല
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല ബിബിഎ-എല്‍എല്‍ബി (2012, 2013 പ്രവേശനം), എല്‍എല്‍ബി യൂണിറ്ററി (2015 പ്രവേശനം), ത്രിവത്സര എല്‍എല്‍ബി (2014 പ്രവേശനം) ഇന്റേണല്‍ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ ജനുവരി 15 വരെയും 170 രൂപ പിഴയോടെ ജനുവരി 18 വരെയും ഫീസടച്ച് ജനുവരി 20 വരെ രജിസ്റ്റര്‍ ചെയ്യാം.
എംബിഎ സ്പെഷ്യല്‍ പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എംബിഎ (സിയുസിഎസ്എസ്) സപ്ലിമെന്ററി (വീണ്ടും നടത്തിയ പുനര്‍മൂല്യനിര്‍ണയത്തില്‍ പരാജയപ്പെട്ടവര്‍ക്ക്) സ്പെഷ്യല്‍ പരീക്ഷ ഫെബ്രുവരി മൂന്ന്, പതിനാല് തിയതികളില്‍ സര്‍വകലാശാലാ സ്പെഷ്യല്‍ സപ്ലിമെന്ററി എക്സാം യൂണിറ്റില്‍ നടക്കും.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എംസിഎ (2013 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി അഞ്ചിന് ആരംഭിക്കും.
അട്ടപ്പാടി ഗവണ്മെന്റ് കോളേജ്: പിജി പരീക്ഷയില്‍ മാറ്റം
ജനുവരി പത്ത് മുതല്‍ നടത്താനിരുന്ന അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവണ്മെന്റ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളേജിലെ ഒന്നാം സെമസ്റ്റര്‍ എംഎ പബ്ലിക് അഡ്മിനിസ്ട്രേഷന് (സിബിസിഎസ്എസ്-2019 സ്കീം-2019 പ്രവേശനം) റഗുലര്‍ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അഫിലിയേറ്റഡ് കോളേജുകളിലെ മറ്റ് ഒന്നാം സെമസ്റ്റര്‍ പിജി പരീക്ഷകള്‍ക്ക് മാറ്റമില്ല.
കണ്ണൂർ സർവകലാശാല
ട്യൂഷൻ ഫീസ്
വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദ കോഴ്സിന്റെ ട്യൂഷൻ ഫീസ് അഡീഷണൽ ഫൈൻ 750 രൂപയും ചേർത്ത് ഫെബ്രുവരി 29 വരെ അടക്കാം.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എൽഎൽഎം റെഗുലർ/സപ്ലിമെന്ററി (നവംബർ 2019) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ. പുനഃമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 22 ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.
സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി (നവംബർ 2019), ഏഴും അഞ്ചും സെമസ്റ്റർ ബിഎ എൽഎൽബി (നവംബർ 2018) റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ. പുനഃമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനക്കും ജനുവരി 23 ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.
ഹോൾടിക്കറ്റ്
ഒന്ന്, അഞ്ച് സെമസ്റ്റർ എംസിഎ മേഴ്സി ചാൻസ് പരീക്ഷയുടെ ഹോൾടിക്കറ്റ് കണ്ണൂർ സർവകലാശാല വെബ്സെറ്റിൽ ജനുവരി 13 മുതൽ ലഭ്യമാകുന്നതാണ്. ഐറ്റിഇസി – തലശ്ശേരി ക്യാംപസ്, ഐറ്റിഇസി – ഡോ. പി.കെ.രാജൻ മെമ്മോറിയൽ ക്യാംപസ് നീലേശ്വരം എന്നീ രണ്ട് പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഐറ്റിഇസി പാലയാട്, ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഡോൺ ബോസ്കോ കോളേജ് അങ്ങാടിക്കടവ് എന്നിവിടങ്ങളിൽ പരീക്ഷയ്ക്ക് രജിസ്റ്റർ’ ചെയ്ത വിദ്യാർഥികൾ ഐറ്റിഇസി – തലശ്ശേരി ക്യാംപസിൽ പരീക്ഷ എഴുതേണ്ടതാണ്. നീലേശ്വരം, കാസറഗോഡ് ക്യാംപസുകളിൽ പരീക്ഷയ്ക്ക് രജിസ്റ്റർ’ ചെയ്ത വിദ്യാർഥികൾ ഐറ്റിഇസി, ഡോ. പി.കെ.രാജൻ മെമ്മോറിയൽ ക്യാംപസ് നീലേശ്വരത്ത് പരീക്ഷ എഴുതേണ്ടതാണ്.
ഇന്റേണൽ മാർക്ക് സമർപ്പണം
ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2019) പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ ജനുവരി 13 വരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.