scorecardresearch
Latest News

University Announcements 09 January 2020: കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാല അറിയിപ്പുകൾ

University Announcements: ഇന്നത്തെ സർവകലാശാല അറിയിപ്പുകൾ

University Announcements 09 January 2020: കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാല അറിയിപ്പുകൾ

കേരള സർവകലാശാല

പ്രാക്ടിക്കല്‍

മൂന്നാം സെമസ്റ്റര്‍ ബിഎ (സിബിസിഎസ്) മ്യൂസിക് പ്രോഗ്രാമിന്റെ (റെഗുലര്‍ 2018 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2017 അഡ്മിഷന്‍, സപ്ലിമെന്ററി 2014, 2015, 2016 അഡ്മിഷന്‍) പ്രാക്ടിക്കല്‍ 2020 ജനുവരി 13 ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

2019 ഒക്‌ടോബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സിബിസിഎസ്എസ് ബിസിഎ കോഴ്‌സിന്റെ പ്രായോഗിക പരീക്ഷ ജനുവരി 13 മുതല്‍ അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വൈവാ വോസി

വിദൂരവിദ്യാഭ്യാസകേന്ദ്രം 2019 നവംബറില്‍ നടത്തിയ മൂന്ന്, നാല് സെമസ്റ്റര്‍ എംഎ ഇക്കണോമിക്‌സ് (2017 അഡ്മിഷന്‍) പരീക്ഷയുടെ വൈവാ വോസി 2020 ജനുവരി 13, 17, 20, 22, 23 എന്നീ തീയതികളില്‍ വിദൂരവിദ്യാഭ്യാസകേന്ദ്രം, കാര്യവട്ടം സെന്ററില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0471 – 2386442

പുതുക്കിയ പരീക്ഷാതീയതി

2020 ജനുവരി 15 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ എംഎ ഇംഗ്ലീഷ്/എംഎസ്‌സി ഇലക്‌ട്രോണിക്‌സ്/എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷകള്‍ 2020 ജനുവരി 20 ലേക്ക് മാറ്റിയിരിക്കുന്നു. പരീക്ഷാ സമയത്തിന് മാറ്റമില്ല.

ടൈംടേബിള്‍

ആറാം സെമസ്റ്റര്‍ ബിടെക് (2013 സ്‌കീം) ഡിസംബര്‍ 2019 (സപ്ലിമെന്ററി ആൻഡ് സെഷണല്‍ ഇംപ്രൂവ്‌മെന്റ്) പരീക്ഷകള്‍ 2020 ജനുവരി 14 ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

2020 ജനുവരിയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബിടെക് ഫുള്‍ടൈം കോഴ്‌സ് കോഡില്‍ വരുന്ന ആറാം സെമസ്റ്റര്‍ ബിടെക് പാര്‍ട്ട് ടൈം റീസ്ട്രക്‌ച്ചേര്‍ഡ് 2013 സ്‌കീം സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ക്ലാസ് പുനഃരാരംഭിക്കും

സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ എംഎ/എംകോം/എംഎസ്‌സി ക്ലാസുകള്‍ (2019 അഡ്മിഷന്‍) 2020 ജനുവരി 11 മുതല്‍ പുനഃരാരംഭിക്കുന്നതാണ്.

പരീക്ഷാഫലം

2019 നവംബറില്‍ നടത്തിയ എംഫില്‍ ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ 2018 – 2019 ബാച്ച് (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

2019 ഒക്‌ടോബറില്‍ നടത്തിയ എംഫില്‍ ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, മാത്തമാറ്റിക്‌സ്, ഫിലോസഫി, സുവോളജി, ബോട്ടണി, ഇക്കണോമിക്‌സ് (2018 – 2019 ബാച്ച്) യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എംജി സർവകലാശാല

ആറാം സെമസ്റ്റർ ബിരുദം, രണ്ടാം സെമസ്റ്റർ പിജി പരീക്ഷകളുടെ ചോദ്യബാങ്ക് ഫെബ്രുവരി 15നകം

ബിരുദ ആറാം സെമസ്റ്റർ ബിരുദത്തിന്റെയും രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകളുടെയും ക്വസ്റ്റ്യൻ ബാങ്ക് തയാറാക്കാൻ മഹാത്മാ ഗാന്ധി സർവകലാശാല സെനറ്റ് ഹാളിൽ നടന്ന യുജി, പിജി ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാന്മാരുടെ യോഗം തീരുമാനിച്ചു. ജനുവരി 30നകം യുജി ആറാം സെമസ്റ്റർ പരീക്ഷയുടെയും ഫെബ്രുവരി 15നകം പിജി രണ്ടാം സെമസ്റ്റർ പരീക്ഷയുടെയും ക്വസ്റ്റ്യൻ ബാങ്ക് തയാറാക്കും. മാർച്ചിൽ പരീക്ഷ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.

ബോർഡംഗങ്ങൾക്ക് ഓരോ വിഷയത്തിന്റെയും ചോദ്യ ബാങ്ക് തയാറാക്കുന്നതിന് ചുമതല നൽകും. ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാന്മാരുടെയും വിഷയവിദഗ്ധരുടെയും നേതൃത്വത്തിൽ ക്വസ്റ്റ്യൻ ബാങ്ക് സൂക്ഷ്മപരിശോധനയും നടക്കും. ക്വസ്റ്റ്യൻ ബാങ്കിന്റെ നിലവാരം ഉയർത്തുകയാണ് ലക്ഷ്യം. സിൻഡിക്കേറ്റംഗങ്ങളായ ഡോ. ആർ.പ്രഗാഷ്, പ്രൊഫ. ടോമിച്ചൻ ജോസഫ്, ഡോ. എ.ജോസ് എന്നിവർ പങ്കെടുത്തു.

കാലിക്കറ്റ് സർവകലാശാല

ബിരുദം ആറാം സെമസ്റ്ററില്‍ തുടര്‍പഠനം

കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളില്‍ 2014 മുതല്‍ 2017 വരെയുള്ള വര്‍ഷത്തില്‍ ബിരുദത്തിന് ചേര്‍ന്ന് ബിഎ/ബികോം/ബിഎസ്‌സി മാത്‌സ്/ബിബിഎ (സിയുസിബിസിഎസ്എസ്) ഒന്ന് മുതല്‍ അഞ്ച് വരെ സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതിയ ശേഷം തുടര്‍പഠനം നടത്താനാവാത്തവര്‍ക്ക് വിദൂരവിദ്യാഭ്യാസം വഴി ആറാം സെമസ്റ്ററില്‍ പഠനം തുടരുന്നതിന് ജനുവരി 18 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407357, 2407494.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റര്‍ എംകോം (2015 മുതല്‍ പ്രവേശനം) ഫസ്റ്റ് അപ്പിയറന്‍സ്/സപ്ലിമെന്ററി/ഇംപ്രൂവ്മന്റ് പരീക്ഷ ജനുവരി 17-ന് ആരംഭിക്കും.

ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിലെ ഒന്നാം സെമസ്റ്റര്‍ ബിഎച്ച്എ (സിബിസിഎസ്എസ്, 2019 സിലബസ്-2019 പ്രവേശനം മാത്രം) റഗുലര്‍ പരീക്ഷയ്ക്ക് പിഴകൂടാതെ ജനുവരി പത്ത് വരെയും 170 രൂപ പിഴയോടെ ജനുവരി 11 വരെയും ഫീസടച്ച് ജനുവരി 13 വരെ രജിസ്റ്റര്‍ ചെയ്യാം.

കാലിക്കറ്റ് സര്‍വകലാശാല എംബിഎ (സിയുസിഎസ്എസ്) ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ ജനുവരി 16-നും മൂന്നാം സെമസ്റ്റര്‍ പരീക്ഷ ജനുവരി 15-നും ആരംഭിക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല എംഫില്‍ കൊമേഴ്‌സ് ഒന്ന് (ഒക്‌ടോബര്‍ 2018), രണ്ട് (ജൂണ്‍ 2019) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാല 2019 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംഎസ്‌സി ഫുഡ് സയന്‍സ് ആൻഡ് ടെക്‌നോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 18 വരെ അപേക്ഷിക്കാം.

ബിഎഡ് പ്രാക്ടിക്കല്‍

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബിഎഡ് പ്രാക്ടിക്കല്‍ പരീക്ഷയുടെ ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.

കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ ബിഎ എൽഎൽബി (നവംബർ 2018), എംഎസ്‌സി മൈക്രോബയോളജി, എംഎസ്‌സി ബയോടെക്നോളജി (നവംബർ 2019) റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്‌സൈറ്റിൽ. പുനഃമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 20.01.2020 ന് വൈകുന്നേരം 5 മണിവരെ ഓൺലൈനായി അപേക്ഷിക്കാം.

സമ്പർക്ക ക്ലാസ്സുകൾ

വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നും രണ്ടും മൂന്നും വർഷ ബിരുദ, രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ സമ്പർക്ക ക്ലാസ്സുകൾ 2020 ജനുവരി 11, 12 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Kerala kannur mg calicut university announcements 2020 january 09

Best of Express