കേരള സർവകലാശാല

പ്രാക്ടിക്കല്‍

2019 ഒക്‌ടോബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ 138 2(യ) പരീക്ഷയുടെ പ്രാക്ടിക്കല്‍ 2020 ജനുവരി 23 മുതല്‍ ആരംഭിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

വൈവാ വോസി

വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2019 നവംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംഎ സോഷ്യോളജി പരീക്ഷയുടെ വൈവാ വോസി 2020 ജനുവരി 17, 18, 20, 22 തീയതികളില്‍ കാര്യവട്ടം, വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാകേന്ദ്രം

ജനുവരി 13 ന് ആരംഭിക്കുന്ന ബികോം എസ്ഡിഇ നാലാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് കെയുസിടിഇ കാര്യവട്ടം പരീക്ഷാകേന്ദ്രത്തില്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും നാലാം സെമസ്റ്റര്‍ പരീക്ഷ ഗവണ്‍മെന്റ് കോളേജ്, ആറ്റിങ്ങലില്‍ എഴുതേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

2020 ജനുവരി 8 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റര്‍ ബിആര്‍ക്ക് സപ്ലിമെന്ററി (2013 സ്‌കീം) പരീക്ഷ 2020 ജനുവരി 16 ലേക്ക് മാറ്റിയിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കരിയര്‍ റിലേറ്റഡ് സിബിസിഎസ് കോഴ്‌സുകളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ (2013 അഡ്മിഷന് മുന്‍പ്) ജനുവരി 14 ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

2020 ജനുവരി 24 ന് ആരംഭിക്കുന്ന ഒന്ന്, മൂന്ന് സെമസ്റ്റര്‍ ബിഡെസ്സ് പരീക്ഷകള്‍ക്കും ജനുവരി 28 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബിഡെസ്സ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 2020 ജനുവരി 14 വരെയും 150 രൂപ പിഴയോടെ ജനുവരി 16 വരെയും 400 രൂപ പിഴയോടെ ജനുവരി 18 വരെയും അപേക്ഷിക്കാം.

University Announcements 06 January 2020: കേരള, എംജി, കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

എംജി സർവകലാശാല

ബിടെക് ഇന്റേണൽ റീഡു; പരീക്ഷ കേന്ദ്രത്തിന് മാറ്റം

ബിടെക് ഇന്റേണൽ റീഡു പരീക്ഷകൾക്ക് പത്തനംതിട്ട കാർമ്മൽ എൻജിനീയറിങ് കോളേജിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അവിടെനിന്നും പ്രിൻസിപ്പലിന്റെ കൗണ്ടർ സൈൻ സഹിതം ഹാൾടിക്കറ്റ് വാങ്ങി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ പരീക്ഷയെഴുതണം

പ്രാക്ടിക്കൽ

2019 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎസ്‌സി സുവോളജി (സിഎസ്എസ് റഗുലർ/റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി 13 മുതൽ 24 വരെ അതത് കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

പുനർമൂല്യനിർണയം: അപേക്ഷ തീയതി നീട്ടി

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പിജിസിഎസ്എസ് എംഎസ്‌സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്, ഫിസിക്സ് (മെറ്റീരിയൽ സയൻസ്), സൈക്കോളജി, ഹോംസയൻസ് ബ്രാഞ്ച് 10എ, ഹോം സയൻസ് ബ്രാഞ്ച് 10 ഡി, ഫുഡ് സയൻസ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മൈക്രോബയോളജി, എംഎ പൊളിറ്റിക്കൽ സയൻസ്, തമിഴ്, എംടിടിഎം, എംഎച്ച്എം എന്നീ പ്രോഗ്രാമുകളുടെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ ജനുവരി 10 വരെ നൽകാം.

കാലിക്കറ്റ് സർവകലാശാല

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല എംബിഎ (സിയുസിഎസ്എസ്, ഫുള്‍ടൈം/പാര്‍ട്ട്‌ടൈം) റഗുലര്‍/സപ്ലിമെന്ററി മൂന്നാം സെമസ്റ്റര്‍ പരീക്ഷ ജനുവരി 15-നും ഒന്നാം സെമസ്റ്റര്‍ പരീക്ഷ ജനുവരി 16-നും ആരംഭിക്കും.

കാലിക്കറ്റ് സര്‍വകലാശാല എല്‍എല്‍എം (2016 പ്രവേശനം മുതല്‍) റഗുലര്‍/സപ്ലിമെന്ററി ഒന്നാം സെമസ്റ്റര്‍ പരീക്ഷ ജനുവരി 21-നും മൂന്നാം സെമസ്റ്റര്‍ പരീക്ഷ ജനുവരി 22-നും ആരംഭിക്കും.

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി ഫുഡ് സയന്‍സ് ആൻഡ് ടെക്‌നോളജി (2016 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ ജനുവരി 21-ന് ആരംഭിക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് നവംബര്‍ 2018 റഗുലര്‍ പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 18 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല 2019 ഏപ്രിലില്‍ നടത്തിയ അവസാന വര്‍ഷ/മൂന്ന്, നാല് സെമസ്റ്റര്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ് റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 20 വരെ അപേക്ഷിക്കാം.

കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എംഎസ്‌സി ബയോടെക്നോളജി (സിസിഎസ്എസ്) റഗുലർ/സപ്ലിമെന്ററി പരീക്ഷ നവംബർ 2019, ഒന്നാം സെമസ്റ്റർ എംഎസ്‌സി മൈക്രോബയോളജി (സിസിഎസ്എസ്) റഗുലർ/ സപ്ലിമെന്ററി പരീക്ഷ നവംബർ 2019 എന്നിവയുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 18 വൈകീട്ട് 5വരെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook