കേരള സർവകലാശാല
പരീക്ഷാകേന്ദ്രങ്ങള്‍
2020 ജനുവരി 14 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ/ബിഎസ്സി/ബികോം (എഫ്.ഡി.പി) – 2010, 2011 അഡ്മിഷന് മേഴ്സി ചാന്‍സ്, 2012 അഡ്മിഷന് സപ്ലിമെന്ററി – ഡിഗ്രി പരീക്ഷയ്ക്കുളള ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പ്രസ്തുത പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ഗവണ്മെന്റ് സംസ്കൃത കോളേജ്, തിരുവനന്തപുരം, കൊല്ലം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ടികെഎം കോളേജ് ഓഫ് ആര്‍ട്സ് ആൻഡ് സയന്‍സ് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകള്‍ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ എസ്ഡി കോളേജ് ആലപ്പുഴ എന്നിങ്ങനെ പരീക്ഷാകേന്ദ്രങ്ങള്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. വിദ്യാർഥികള്‍ അതാത് കോളേജുകളില്‍ നിന്ന് ഹാള്‍ടിക്കറ്റ് കൈപ്പറ്റി മേല്‍പ്പറഞ്ഞ പരീക്ഷാകേന്ദ്രങ്ങളില്‍ പരീക്ഷ എഴുതേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പുതുക്കിയ പരീക്ഷാതീയതി
2020 ജനുവരി 8 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ എംബിഎ (ഫുള്‍ടൈം/യുഐഎം/ട്രാവല്‍ ആൻഡ് ടൂറിസം/ഈവനിങ് റെഗുലര്‍) ഡിസംബര്‍ 2019 (2014 ആൻഡ് 2018 സ്കീം) പരീക്ഷ 2020 ജനുവരി 29 ലേക്ക് മാറ്റിയിരിക്കുന്നു.
ടൈംടേബിള്‍
അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് ബിഎസ്സി ബോട്ടണി, സൈക്കോളജി, മൈക്രോബയോളജി, കെമിസ്ട്രി, ബയോകെമിസ്ട്രി, പോളിമര്‍ കെമിസ്ട്രി (റെഗുലര്‍ 2017 അഡ്മിഷന്, സപ്ലിമെന്ററി 2014, 2015, 2016 അഡ്മിഷന്) എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ പരീക്ഷ യഥാക്രമം 2020 ജനുവരി 13, 20, 21, 14, 21 എന്നീ തീയതികളില്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷാഫലം
2019 നവംബറില്‍ നടത്തിയ എംഫില്‍ ബയോഇന്‍ഫര്‍മാറ്റിക്സ്, കമ്പ്യൂട്ടര്‍ എയ്ഡഡ് ഡ്രഗ് ഡിസൈന്‍ (സിഎഡിഡി), ഡെമോഗ്രഫി, ആക്ച്ചൂറിയല്‍ സയന്‍സ് (2018-2019) സി.എസ്.എസ് എന്നീ പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
അപേക്ഷ ക്ഷണിക്കുന്നു
2017 – 2018, 2018 – 2019 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുളള റിസര്‍ച്ച് ജേര്‍ണലുകള്‍ക്ക് ഗ്രാന്റ് അനുവദിക്കുന്നതിന് സര്‍വകലാശാല അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ഫെബ്രുവരി 7. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ‘ന്യൂസ്’ എന്ന ലിങ്കില്‍ ലഭ്യമാണ്.
എംജി സർവകലാശാല
ജനുവരി എട്ടിലെ പരീക്ഷകൾ മാറ്റി
മഹാത്മാഗാന്ധി സർവകലാശാല ജനുവരി എട്ടിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പുനർമൂല്യനിർണയം: അപേക്ഷ തീയതി നീട്ടി
2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പിജിസിഎസ്എസ് എംഎസ് സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്, ഫിസിക്സ്(മെറ്റീരിയൽ സയൻസ്), സൈക്കോളജി, ഹോംസയൻസ് ബ്രാഞ്ച് 10എ, ഹോം സയൻസ് ബ്രാഞ്ച് 10 ഡി, ഫുഡ് സയൻസ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മൈക്രോ ബയോളജി, എം.എ. പൊളിറ്റിക്കൽ സയൻസ്, തമിഴ്, എം.ടി.ടി.എം., എം.എച്ച്.എം. എന്നീ പ്രോഗ്രാമുകളുടെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ ജനുവരി 10 വരെ നൽകാം. സാങ്കേതിക തകരാർ മൂലം പുനർമൂല്യനിർണയത്തിനുള്ള ലിങ്ക് ലഭ്യമാകാതിരുന്നതിനാലാണ് അപേക്ഷ തീയതി നീട്ടിയത്.
പരീക്ഷ തീയതി
രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ബികോം (2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/2012 അഡ്മിഷൻ മേഴ്സി ചാൻസ്- പ്രൈവറ്റ് രജിസ്ട്രേഷൻ) ബിഎ മലയാളം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ – ചെറുശ്ശേരി മുതൽ കവിത്രയം വരെ, ലോക കാവ്യമാതൃകകൾ, മലയാള പഠനത്തിന്റെ രീതിശാസ്ത്രം എന്നീ പേപ്പറുകളുടെ പരീക്ഷ യഥാക്രമം ഫെബ്രുവരി 14, 17, 19 തീയതികളിൽ നടക്കും.
അന്തിമ റാങ്ക് പട്ടിക
2018 ഏപ്രിലിൽ നടന്ന അവസാന വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി (പുതിയ സ്കീം – റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഗാന്ധിനഗർ എസ്എംഇയിലെ അജ ജോർജ്, അഖില വത്സൻ, കെ.എൻ.ശിൽപ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.
2018 ഡിസംബറിൽ നടന്ന അവസാന വർഷ ബിഎസ്സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി (എംആർടി) പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഗാന്ധിനഗർ എസ്എംഇയിലെ റുക്സാന പി.അഷറഫ്, ആലീസ് സി.ജോയ്, സി.ആർ.അഞ്ജലി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.
പരീക്ഷഫലം
2019 മേയിൽ നടന്ന രണ്ടാം വർഷ ബിഎസ്സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി (2016 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി 16 വരെ അപേക്ഷിക്കാം.
2019 മെയിൽ നടന്ന ഒന്നാം സെമസ്റ്റർ ബിപിഎഡ് (2018 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 20 വരെ അപേക്ഷിക്കാം.
2019 ഒക്ടോബറിൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ നടന്ന നാലാം സെമസ്റ്റർ എംഎ ഹിസ്റ്ററി/എംഎ ആന്ത്രോപോളജി (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സർവകലാശാല
എംബിബിഎസ് സപ്ലിമെന്ററി പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല ഫൈനല്‍ എംബിബിഎസ് പാര്‍ട്ട് ഒന്ന് സപ്ലിമെന്ററി (2009 പ്രവേശനം മാത്രം), അഡീഷണല്‍ സ്പെഷ്യല്‍ സപ്ലിമെന്ററി (2008 ഉം അതിന് മുമ്പുമുള്ള പ്രവേശനം) പരീക്ഷ ജനുവരി 13-ന് ആരംഭിക്കും.
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല ഒമ്പതാം സെമസ്റ്റര്‍ ബിബിഎ-എല്‍എല്‍ബി ഓണേഴ്സ് (2014 പ്രവേശനം മാത്രം), അഞ്ചാം സെമസ്റ്റര്‍ എല്‍എല്‍ബി യൂണിറ്ററി (ത്രിവത്സരം, 2016 പ്രവേശനം) എല്ലാ പേപ്പറുകള്ക്കുമുള്ള സേ പരീക്ഷയ്ക്ക് (പ്രാക്ടിക്കല്‍, ഇന്റേണല്‍ അസസ്മെന്റ് ഒഴികെ) പിഴകൂടാതെ ജനുവരി 13 വരെയും 170 രൂപ പിഴയോടെ ജനുവരി 15 വരെയും ഫീസടച്ച് ജനുവരി 16 വരെ രജിസ്റ്റര്‍ ചെയ്യാം.
കാലിക്കറ്റ് സര്‍വകലാശാല ഏഴാം സെമസ്റ്റര്‍ ബിടെക്/പാര്‍ട്ട്ടൈം ബിടെക് സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ ജനുവരി 16 വരെയും 170 രൂപ പിഴയോടെ ജനുവരി 18 വരെയും ഫീസടച്ച് ജനുവരി 21 വരെ രജിസ്റ്റര്‍ ചെയ്യാം. വിശദമായ വിജ്ഞാപനം വെബ്സൈറ്റില്‍.
കാലിക്കറ്റ് യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജിലെ ഏഴാം സെമസ്റ്റര്‍ ബിടെക് (2014 സ്കീം-2016 പ്രവേശനം) പരീക്ഷയ്ക്ക് പിഴകൂടാതെ ജനുവരി പത്ത് വരെയും 170 രൂപ പിഴയോടെ ജനുവരി 13 വരെയും ഫീസടച്ച് ജനുവരി 16 വരെ രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2019 ഏപ്രിലില്‍ നടത്തിയ അവസാന വര്‍ഷ/മൂന്ന്, നാല് സെമസ്റ്റര്‍ എംഎ ഇംഗ്ലീഷ് റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 17 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല രണ്ടാം വര്‍ഷ ബിഎസ്സി മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (നവംബര്‍ 2018) റഗുലര്‍/സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 17 വരെ അപേക്ഷിക്കാം.
അദീബെ ഫാസില്‍ മാര്‍ക്ക് ലിസ്റ്റ്
കാലിക്കറ്റ് സര്‍വകലാശാല 2019 ഏപ്രിലില്‍ നടത്തിയ അദീബെ ഫാസില്‍ ഫൈനല്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ ജനുവരി പത്ത് മുതല്‍ വിതരണം ചെയ്യും. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 23 വരെ അപേക്ഷിക്കാം.