കേരള സര്‍വകലാശാല

പരീക്ഷാകേന്ദ്രം

ജനുവരി 13 ന് ആരംഭിക്കുന്ന ബി.കോം എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് ഗവണ്‍മെന്റ് സംസ്‌കൃത കോളേജ്, തിരുവനന്തപുരം അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും വി.ടി.എം.എന്‍.എസ്.എസ് കോളേജ്, ധനുവച്ചപുരത്തും ഗവണ്‍മെന്റ് കോളേജ് ഫോര്‍ വിമന്‍, വഴുതയ്ക്കാട് അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും എന്‍.എസ്.എസ് കോളേജ്, നീറമണ്‍കരയിലും ഗവണ്‍മെന്റ് കോളേജ്, നെടുമങ്ങാട് അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും എം.ജി കോളേജ്, തിരുവനന്തപുരത്തും, എസ്.എന്‍ കോളേജ്, ചെമ്പഴന്തി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും ക്രിസ്റ്റ്യന്‍ കോളേജ്, കാട്ടാക്കടയിലും എസ്.എന്‍ കോളേജ്, വര്‍ക്കല അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും കെ.യു.സി.ടി.ഇ കാര്യവട്ടത്തും എസ്.എന്‍ കോളേജ്, ചാത്തന്നൂര്‍ അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും ഡി.ബി കോളേജ്, ശാസ്താംകോട്ടയിലും എസ്.എന്‍ കോളേജ് ഫോര്‍ വിമന്‍, കൊല്ലം അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും എസ്.എന്‍ കോളേജ്, കൊല്ലത്തും ടി.കെ.എം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, കൊല്ലം അപേക്ഷിച്ച രജിസ്റ്റര്‍ നമ്പര്‍ 32852171288 മുതല്‍ 32852172722 വരെയുളള ബി.കോം കോ-ഓപ്പറേഷന്‍ എടുത്ത 70 വിദ്യാര്‍ത്ഥികള്‍ ശ്രീ.വിദ്യാധിരാജാ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, കരുനാഗപ്പള്ളിയിലും എസ്.ഡി കോളേജ്, ആലപ്പുഴ അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും എസ്.എന്‍ കോളേജ്, ചേര്‍ത്തലയിലും സെന്റ്.മൈക്കിള്‍സ് കോളേജ്, ചേര്‍ത്തല അപേക്ഷിച്ചവര്‍ എസ്.എന്‍ കോളേജ്, ചേര്‍ത്തലയിലും പരീക്ഷ എഴുതേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2020 ജനുവരി 13 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എസ്.ഡി.ഇ (സി.എസ്.എസ്) പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയ കേന്ദ്രങ്ങളില്‍തന്നെ പരീക്ഷ എഴുതേണ്ടതാണ്. ജനുവരി 23 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എസ്.ഡി.ഇ (സി.എസ്.എസ്) പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയ കേന്ദ്രങ്ങളില്‍ തന്നെ പരീക്ഷ എഴുതേണ്ടതാണ്. നാലും രണ്ടും സെമസ്റ്റര്‍ പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ടൈംടേബിള്‍

2020 ജനുവരി 7 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍, 13 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍, 9 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.സി.എ (2011 സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

2020 ജനുവരി 8 ന് നടത്താനിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രായോഗിക പരീക്ഷ

2019 ഡിസംബറില്‍ നടന്ന അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്.സി ഇലക്‌ട്രോണിക്‌സ് കോഴ്‌സിന്റെ പ്രായോഗിക പരീക്ഷ ജനുവരി 20 മുതല്‍ 23 വരെ അതാത് കോളേജുകളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാതീയതി

2020 ജനുവരി 9 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ എം.എ/എം.എസ്.സി/എം.കോം (എസ്.ഡി.ഇ) പരീക്ഷകള്‍ 2020 ജനുവരി 10 ലേക്ക് മാറ്റിയിരിക്കുന്നു. മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല. ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് ഗവണ്‍മെന്റ് സംസ്‌കൃത കോളേജ്, തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ കെ.യു.സി.ടി.ഇ കുമാരപുരത്ത് പരീക്ഷ എഴുതേണ്ടതാണ്.

പരീക്ഷാഫലം

2019 നവംബറില്‍ നടത്തിയ എംഫില്‍ ഫിസിക്‌സ്, നാനോസയന്‍സ് ആന്റ് നാനോടെക്‌നോളജി, എന്‍വിയോണ്‍മെന്റല്‍ സയന്‍സ്, ഫ്യൂച്ചര്‍ സ്റ്റഡീസ്, കമ്പ്യൂട്ടര്‍ സയന്‍സ് 2018-2019 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

അസൈന്‍മെന്റ് സമര്‍പ്പിക്കാം

അസൈന്‍മെന്റ്, കേസ് അനാലിസിസ് സമര്‍പ്പിക്കാത്ത 2017-18, 2018-19 യു.ജി/പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് അവ അതത് കോര്‍ഡിനേറ്റര്‍ക്ക് ജനുവരി 14ന് കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ സമര്‍പ്പിക്കാം. ഇനിയൊരവസരം ഉണ്ടായിരിക്കുന്നതല്ല.

അപേക്ഷ ക്ഷണിക്കുന്നു

2017 – 2018 & 2018 – 2019 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുളള റിസര്‍ച്ച് ജേര്‍ണലുകള്‍ക്ക് ഗ്രാന്റ് അനുവദിക്കുന്നതിന് സര്‍വകലാശാല അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ഫെബ്രുവരി 7. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ‘ന്യൂസ്’ എന്ന ലിങ്കില്‍ ലഭ്യമാണ്.

പുതുക്കിയ ഇന്റര്‍വ്യൂ തീയതി

2020 ജനുവരി 6 ന് 10 മണി മുതല്‍ പാളയം സെനറ്റ് ഹൗസ് കാമ്പസിലെ പ്രോ-വൈസ് ചാന്‍സലറുടെ ചേംബറില്‍ വെച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന യു.ഐ.ടി റീജിയണല്‍ സെന്ററുകളിലെ കമ്പ്യൂട്ടര്‍ ലാബ് ഇന്‍സ്ട്രക്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിലേക്കുളള ഇന്റര്‍വ്യൂ 2020 ജനുവരി 20 ലേക്ക് മാറ്റിയിരിക്കുന്നു. 2020 ജനുവരി 6 നുളള ഇന്റര്‍വ്യൂ മെമ്മോ ലഭിച്ചവര്‍ മെമ്മോയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 2020 ജനുവരി 20 ന് മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് ഹാജരാകേണ്ടതാണ്.

എംജി സർവകലാശാല

പ്രാക്ടിക്കൽ

2019 നവംബർ/ഡിസംബർ മാസങ്ങളിൽ നടന്ന മൂന്നാം സെമസ്റ്റർ ബിഎ മ്യൂസിക് വീണ സിബിസിഎസ് (റഗുലർ/റീഅപ്പിയറൻസ്), സിബിസിഎസ്എസ് (ഇംപ്രൂവ്‌മെന്റ്/ റീഅപ്പിയറൻസ്/ സപ്ലിമെന്ററി/ മേഴ്‌സി ചാൻസ്), ഒന്നാം സെമസ്റ്റർ സിബിസിഎസ് (2019 അഡ്മിഷൻ റഗുലർ/2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ ജനുവരി 13 മുതൽ 16 വരെ തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

ഏഴാം സെമസ്റ്റർ ഡിഡിഎംസിഎ (2016 അഡ്മിഷൻ റഗുലർ/2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) സെപ്റ്റംംബർ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി 10 മുതൽ അതത് കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി ബയോടെക്‌നോളജി (സിഎസ്എസ് – 2019 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി ഒൻപതുമുതൽ 29 വരെ അതത് കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

2019 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎസ്‌സി ബോട്ടണി (സിഎസ്എസ് റഗുലർ/റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി ഒൻപതു മുതൽ 14 വരെ അതത് കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ ബിസിഎ/ബിഎസ്‌സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (സിബിസിഎസ് – 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ്, സിബിസിഎസ്എസ് – 2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി ഒൻപതുമുതൽ വിവിധ കോളേജുകളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷഫലം

2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎ മലയാളം (സിഎസ്എസ് – റഗുലർ/റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

2019 ഓഗസ്റ്റിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബിപിഎഡ് (2014 അഡ്മിഷൻ സപ്ലിമെന്ററി/2007-2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 16 വരെ അപേക്ഷിക്കാം.

2019 ജൂലൈയിൽ നടന്ന രണ്ടാം സെമസ്റ്റർ എംപിഎഡ് (റഗുലർ-2018 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 16 വരെ അപേക്ഷിക്കാം.

2019 മേയിൽ നടന്ന ആറാം സെമസ്റ്റർ ബിഎ എൽഎൽബി (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 16 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

ബിഎച്ച്എം സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ

ബാച്ച്‌ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് രണ്ടാം വര്‍ഷ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ (2014 ഉം അതിന് മുമ്പുമുള്ള വര്‍ഷങ്ങളില്‍ പ്രവേശനം നേടിയ എല്ലാ അവസരങ്ങളും കഴിഞ്ഞവര്‍ക്കുള്ള) ജനുവരി 13 മുതല്‍ പരീക്ഷാഭവനില്‍ നടക്കും.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല രണ്ട്, നാല് സെമസ്റ്റര്‍ എംആര്‍ക് (2015 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ജനുവരി 13 വരെയും 170 രൂപ പിഴയോടെ ജനുവരി 15 വരെയും ഫീസടച്ച് ജനുവരി 18 വരെ രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല എംഫില്‍ സുവോളജി ഒന്ന് (ഒക്‌ടോബര്‍ 2017), രണ്ട് (ജൂണ്‍ 2018) സെമസ്റ്റര്‍ പരീക്ഷാഫലം വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാല 2019 ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎ മള്‍ട്ടിമീഡിയ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 16 വരെ അപേക്ഷിക്കാം.

കണ്ണൂർ സർവകലാശാല

കോഴ്സുകളുടെ പിഎസ്‌സി അംഗീകാരം

കണ്ണൂർ സർവകലാശാലയിൽ നിന്നും നേടിയ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ ഏതെങ്കിലും പിഎസ്‌സി നടത്തുന്ന നിയമനങ്ങൾക്ക് അംഗീകരിക്കാത്തതായി പരാതിയുണ്ടെങ്കിൽ ജനുവരി 6 (തിങ്കളാഴ്‌ച) ഉച്ചയ്ക്ക് 3 മണിക്ക് മുമ്പ് റജിസ്ട്രാറെ ഇ-മെയിൽ മുഖാന്തിരം അറിയിക്കുക. Email id: registrar@kannuruniv.ac.in

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ പിജിഡിസിപി (റെഗുലർ/സപ്ലിമെന്ററി) മേയ് 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനക്കും ജനുവരി 16 ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2019) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു. മൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പൂർണ ഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തുന്നതാണ്. മാർക്ക്/ഗ്രേഡ്/ഗ്രേഡ് പോയിന്റിൽ മാറ്റമുള്ള സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് വിദ്യാർഥികൾ റിസൾട്ട് മെമോയുടെ ഡൗൺലോഡ് ചെയ്ത പകർപ്പും മാർക്ക് ലിസ്റ്റും ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്. ഫലം സർവകലാശാല വെബ്‌സൈറ്റിൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook