scorecardresearch
Latest News

University Announcements 03 January 2020: കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാല അറിയിപ്പുകൾ

University Announcements: ഇന്നത്തെ സർവകലാശാല അറിയിപ്പുകൾ

university announcements, ie malayalam

കേരള സര്‍വകലാശാല

ടൈംടേബിള്‍

ഒന്നാം സെമസ്റ്റര്‍ എംടെക് (ഫുള്‍ടൈം/പാര്‍ട്ട്‌ടൈം) മൂന്നാം സെമസ്റ്റര്‍ എംടെക് (പാര്‍ട്ട്‌ടൈം) (2013 സ്‌കീം – സപ്ലിമെന്ററി, ജനുവരി 2020) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. കോളേജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അനുവദിച്ചിരിക്കുന്നു. അഡ്മിഷന്‍ ടിക്കറ്റുകള്‍ 2020 ജനുവരി 7 മുതല്‍ പരീക്ഷാ കേന്ദ്രത്തില്‍ നിന്നും ലഭ്യമാകുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ജനുവരി 9, ഫെബ്രുവരി 4 തീയതികളില്‍ ആരംഭിക്കുന്ന ഒന്ന് രണ്ട് സെമസ്റ്റര്‍ എംഎ/എംഎസ്‌സി/എംകോം റെഗുലര്‍ ആൻഡ് സപ്ലിമെന്ററി (എസ്ഡിഇ) പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാർഥികള്‍ ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പരീക്ഷാകേന്ദ്രങ്ങളില്‍ പരീക്ഷ എഴുതേണ്ടതാണ്. വിദ്യാർഥികള്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകളുമായി പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തേണ്ടതാണ്. ഹാള്‍ടിക്കറ്റുകള്‍ 2020 ജനുവരി 4 മുതല്‍ പ്രൊഫൈലില്‍ നിന്നും എടുക്കാവുന്നതാണ്.

പരീക്ഷാഫലം

2019 ഓഗസ്റ്റില്‍ നടത്തിയ അവസാന വര്‍ഷ ബിഡിഎസ് – പാര്‍ട്ട് (സപ്ലിമെന്ററി – 2008 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2020 ജനുവരി 9 വരെ അപേക്ഷിക്കാം.

ക്ലാസ് ആരംഭിക്കും

സര്‍വകലാശാല അറബിക് വിഭാഗം നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് അറബിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ആറാമത് ബാച്ചിന്റെ ക്ലാസുകള്‍ 2020 ജനുവരി 4 ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്തിട്ടുളള എല്ലാ വിദ്യാർഥികളും കാര്യവട്ടത്തുളള അറബിക് വിഭാഗത്തില്‍ എത്തിച്ചേരേണ്ടതാണ്.

പ്രോഗ്രാമര്‍ വാക് ഇന്‍ ഇന്റര്‍വ്യൂ മാറ്റി

സര്‍വകലാശാലയുടെ കമ്പ്യൂട്ടര്‍ സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോഗ്രാമറെ നിയമിക്കുന്നതിനായി 2020 ജനുവരി 4 ന് നടത്താനിരുന്ന വാക് ഇന്‍ ഇന്റര്‍വ്യൂ മാറ്റിവെച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

സര്‍ട്ടിഫിക്കറ്റ് വിതരണം

തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം (സിഎസിഇഇ) 2019 മേയില്‍ നടത്തിയ സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സിഎല്‍ഐഎസ്‌സി) പ്രോഗ്രാമിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണത്തിന് തയ്യാറായിട്ടുണ്ട്. വിദ്യാർഥികള്‍ ഹാള്‍ടിക്കറ്റ് സഹിതം ഹാജരാകേണ്ടതാണ്.

എംജി സർവകലാശാല

പ്രാക്ടിക്കൽ

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ സിബിസിഎസ് ബിഎ കഥകളി ചെണ്ട (2019 അഡ്മിഷൻ റഗുലർ/2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി ഏഴ്, 10 തീയതികളിൽ തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷഫലം

2019 മെയിൽ നടന്ന രണ്ടാം വർഷ ബാച്ചിലർ ഓഫ് സയൻസ് ഇൻ മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി (2016 അഡ്മിഷൻ – റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 16 വരെ അപേക്ഷിക്കാം.

2019 ജൂലൈയിൽ നടന്ന നാല്, ആറ് സെമസ്റ്റർ ബിടെക് (സീപാസ് കോളേജുകൾ – റഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

2019 മെയിൽ നടന്ന ഏഴ്, എട്ട് സെമസ്റ്റർ ബിആർക് (റഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 ജൂണിൽ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എംഫിൽ (ജനറൽ സോഷ്യൽ സയൻസസ് – 2014 അഡ്മിഷൻ – സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2018 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എംഫിൽ ബിസിനസ് സ്റ്റഡീസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 ഫെബ്രുവരിയിൽ നടന്ന നാലാം സെമസ്റ്റർ എംഎ ഹിന്ദി (പ്രൈവറ്റ് രജിസ്‌ട്രേഷൻ – നാലാം സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

2019 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎ ഹിന്ദി (പ്രൈവറ്റ് രജിസ്‌ട്രേഷൻ – റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

2019 മെയിൽ നടന്ന നാലാം സെമസ്റ്റർ ബിഎ (സിബിസിഎസ് – മോഡൽ 1, 2, 3 – 2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

കോഴിക്കോട് ജില്ലയിലെ കോളേജുകള്‍ക്ക് നാലിന് പ്രവൃത്തിദിനം

കോഴിക്കോട് ജില്ലയിലെ സര്‍വകലാശാലയ്ക്ക് കീഴിലെ എല്ലാ കോളേജുകള്‍ക്കും സര്‍വകലാശാലാ സെന്ററുകള്‍ക്കും ജനുവരി നാലിന് പ്രവൃത്തി ദിനമായിരിക്കും. മഴക്കെടുതിയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ കോളേജുകള്‍ക്ക് 2019 ജൂലൈ 22-ന് അവധി നല്‍കിയതിന് പകരമാണിത്.

ഡിഗ്രി പഠനസാമഗ്രികള്‍ വെബ്‌സൈറ്റില്‍

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ബിഎ ഇംഗ്ലീഷ്, ബിഎ മലയാളം, ബിഎ പൊളിറ്റിക്കല്‍ സയന്‍സ്, ബിഎ ഹിസ്റ്ററി, ബിബിഎ, ബികോം (2019 പ്രവേശനം) വിഷയങ്ങളുടെ പഠനസാമഗ്രികള്‍ http://www.sdeuoc.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. മറ്റ് വിഷയങ്ങളുടേത് ഉടനെ അപ്‌ലോഡ് ചെയ്യും.

എട്ടാം സെമസ്റ്റര്‍ ബിടെക് പരീക്ഷാ കേന്ദ്രം

കാലിക്കറ്റ് സര്‍വകലാശാല ജനുവരി പത്തിന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ ബിടെക്/പാര്‍ട്ട്‌ടൈം ബിടെക് (09, 2014 സ്‌കീം) തിയറി പരീക്ഷയ്ക്ക് (നവംബര്‍ 2019) താഴെ കൊടുത്ത ജില്ലകളിലെ കോളേജുകളില്‍ അപേക്ഷിച്ചവര്‍ ബ്രാക്കറ്റില്‍ കാണുന്ന കേന്ദ്രത്തില്‍ ഹാജരാകണം. സെമിനാര്‍, പ്രോജക്ട്, വൈവ എന്നിവക്ക് വിദ്യാര്‍ത്ഥികള്‍ പഠിച്ച കോളേജുകളില്‍ ഹാജരാകണം.

പാലക്കാട് ജില്ല (പാലക്കാട് എന്‍എസ്എസ് കോളേജ്), തൃശൂര്‍ ജില്ല (തൃശൂര്‍ ഗവണ്‍മെന്റ് എൻജിനീയറിങ് കോളേജ്), മലപ്പുറം ജില്ല (കോഹിനൂര്‍ സിയുഐഇടി), കോഴിക്കോട് ജില്ല (കോഴിക്കോട് ഗവണ്‍മെന്റ് എൻജിനീയറിങ് കോളേജ്).

യുജി ആറാം സെമസ്റ്ററില്‍ പുനഃപ്രവേശനത്തിന് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ ബിഎ/ബികോം/ബിഎസ്‌സി (മാത്തമാറ്റിക്‌സ്)/ബിബിഎ (സിയുസിബിസിഎസ്എസ്) പ്രോഗ്രാമുകള്‍ക്ക് 2014 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളില്‍ പ്രവേശനം നേടി ഒന്ന് മുതല്‍ അഞ്ച് വരെ സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താനാവാത്ത എസ്ഡിഇ വിദ്യാർഥികള്‍ക്ക് ആറാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് ഓണ്‍ലൈനായി ജനുവരി 18 വരെയും നൂറ് രൂപ പിഴയോടെ ജനുവരി 25 വരെയും അപേക്ഷിക്കാം. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍, നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ്, എസ്ഡിഇ ഐഡി/ടിസി സഹിതം വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ജനുവരി 25-നകം ലഭിക്കണം. വിവരങ്ങള്‍ http://www.sdeuoc.ac.in വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407494.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബിടെക്/പാര്‍ട്ട്‌ടൈം ബിടെക്, മൂന്നാം സെമസ്റ്റര്‍ ബിആര്‍ക് പരീക്ഷക്ക് പിഴകൂടാതെ ജനുവരി 14 വരെയും 170 രൂപ പിഴയോടെ ജനുവരി 16 വരെയും ഫീസടച്ച് ജനുവരി 20 വരെ രജിസ്റ്റര്‍ ചെയ്യാം. വിജ്ഞാപനം പരിശോധിച്ച് മാത്രം അപേക്ഷിക്കുക.

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എംടെക് പവര്‍ ഇലക്‌ട്രോണിക്‌സ് ആൻഡ് അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷന്‍ എൻജിനീയറിങ് റഗുലര്‍ പരീക്ഷയ്ക്ക് പിഴകൂടാതെ ജനുവരി പത്ത് വരെയും 170 രൂപ പിഴയോടെ ജനുവരി 13 വരെയും ഫീസടച്ച് ജനുവരി 16 വരെ രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ ബിഎ/ബിഎ അഫ്‌സല്‍-ഉല്‍-ഉലമ/ബിഎസ്‌സി/ബികോം/ബിബിഎ (സിയുസിബിസിഎസ്എസ്) നവംബര്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2019 ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംടിഎ (സിസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാല 2019 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഫില്‍ ഹിസ്റ്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍.

കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എംഎസ്‌സി (റെഗുലർ/ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി – 2014 അഡ്മിഷൻ മുതൽ) ഒക്‌ടോബർ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ.

പുനഃമൂല്യനിർണയത്തിന് അപേക്ഷിക്കാം

മൂന്നാം സെമസ്റ്റർ എംഎസ്‌സി, എംഎ, എംകോം, എംറ്റിറ്റിഎം, എഎസ്ഡബ്ല്യു. പരീക്ഷകളുടെ പുനഃമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനക്കും ജനുവരി 6 മുതൽ 15 ന് വൈകുന്നേരം 5 മണിവരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകളുടെ പ്രിന്റൌട്ട് ഗ്രേഡ് കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ചലാനും സഹിതം സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Kerala kannur mg calicut university announcements 2020 january 02