കേരള സര്‍വകലാശാല

സൂക്ഷ്മപരിശോധന

2019 ഓഗസ്റ്റില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍എല്‍ബി, ജൂലൈയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എല്‍എല്‍ബി എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർഥികള്‍ ഫോട്ടോ പതിച്ച ഐഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ (ഇ.ജെ X) 2020 ജനുവരി 3 മുതല്‍ 7 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

ആറാം സെമസ്റ്റര്‍ ബിടെക് സപ്ലിമെന്ററി മേയ് 2019 (2008 സ്‌കീം), മൂന്നാം സെമസ്റ്റര്‍ ബിടെക് പാര്‍ട്ട് ടൈം റീസ്ട്രക്‌ച്ചേര്‍ഡ് സപ്ലിമെന്ററി – ജനുവരി 2019 (2013 സ്‌കീം), ഒന്നാം സെമസ്റ്റര്‍ ബിടെക് പാര്‍ട്ട് ടൈം റീസ്ട്രക്‌ച്ചേര്‍ഡ് സപ്ലിമെന്ററി – ജനുവരി 2019 (2013 സ്‌കീം) എന്നീ ബിടെക് പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർഥികള്‍ ഫോട്ടോ പതിച്ച ഐഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ (ഇ.ജെ VII) 2020 ജനുവരി 3 മുതല്‍ 7 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

എംജി സർവകലാശാല

പ്രാക്ടിക്കൽ

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി ബയോടെക്‌നോളജി (സിഎസ്എസ് – 2019 അഡ്മിഷൻ റഗുലർ) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി ആറ്, ഏഴ് തീയതികളിൽ അതത് കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

ഒൻപതാം സെമസ്റ്റർ ഡിഡിഎംസിഎ (2015 അഡ്മിഷൻ റഗുലർ/2014 അഡ്മിഷൻ സപ്ലിമെന്ററി) സെപ്റ്റംബർ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി ആറുമുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

പരീക്ഷഫലം

2019 മേയിൽ നടന്ന നാലാം സെമസ്റ്റർ സിബിസിഎസ് (റഗുലർ) ബിഎസ്‌സി (മോഡൽ 1, 2, 3) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 14 വരെ ഓൺലൈനായി അപേക്ഷിക്കാം.

2019 മെയിൽ നടന്ന നാലാം സെമസ്റ്റർ ബികോം സിബിസിഎസ് (മോഡൽ 1, 2, 3 – റഗുലർ – 2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

എംഎ അറബിക്: കമ്പ്യൂട്ടര്‍ പ്രാക്ടിക്കല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല ജനുവരി ആറ് മുതല്‍ തിരൂര്‍ തുഞ്ചന്‍ ഗവണ്‍മെന്റ് കോളേജില്‍ നടത്തുന്ന വിദൂരവിദ്യാഭ്യാസം ഒന്നാം വര്‍ഷ എംഎ അറബിക് (കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ വിത്ത് അറബിക് സോഫ്റ്റ്‌വെയര്‍) കമ്പ്യൂട്ടര്‍ പ്രാക്ടിക്കല്‍ പരീക്ഷയുടെ പുതുക്കിയ ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍. വിദ്യാർഥികള്‍ ഷെഡ്യൂള്‍ പരിശോധിച്ച് ഹാജരാകണം.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി ജനറല്‍ ബയോടെക്‌നോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 14 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ എംസിഎ (ഡിസംബര്‍ 2019) പരീക്ഷാഫലം വെബ്‌സൈറ്റില്‍. മാര്‍ക്ക് ലിസ്റ്റും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും ജനുവരി പത്തിന് ശേഷം കോളേജില്‍ നിന്ന് വിതരണം ചെയ്യും.

കണ്ണൂർ സർവകലാശാല

സമ്പർക്ക ക്ലാസ്സുകൾ

വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നും രണ്ടും മൂന്നും വർഷ ബിരുദ, രണ്ടാം വർഷ ബിരുദാനന്തര ബിരുദ സമ്പർക്ക ക്ലാസ്സുകൾ ജനുവരി 4, 5 ടീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും.

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എംഎ, എംകോം, എംറ്റിറ്റിഎം, എഎസ്ഡബ്ല്യു. (റെഗുലർ/ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി – 2014 അഡ്മിഷൻ മുതൽ) ഒക്‌ടോബർ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 15 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.

ഇന്റേണൽ അസസ്മെന്റ് മാർക്ക് സമർപ്പണം

ഒന്നാം സെമസ്റ്റർ ബിരുദ (സിബിസിഎസ്എസ് ഒബിഇ), നവംബർ 2019 പരീക്ഷകളുടെ ഇന്റേണൽഅസസ്മെന്റ് മാർക്കുകൾ ജനുവരി 6 മുതൽ 10 വരെ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook