Latest News
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല
മന്ത്രിമാർ ആരൊക്കെ? സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്
മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായത് സഹോദരിയുടെ ആരോപണത്താലല്ലെന്ന് ഗണേഷ് കുമാർ
കാനറാ ബാങ്ക് തട്ടിപ്പ്: പണം എങ്ങോട്ടുപോയി? പൊലീസിനെ കുഴക്കി പ്രതി വിജീഷ് വർഗീസ്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആർ
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍

University Announcements 28 February 2020: കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാല അറിയിപ്പുകൾ

University Announcements: ഇന്നത്തെ സർവകലാശാല അറിയിപ്പുകൾ

university announcements, ie malayalam

കേരള സർവകലാശാല

പരീക്ഷ ഫീസ്

2020 മാർച്ച് ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന  അഞ്ചും ആറും സെമസ്റ്റർ ബിഎ / ബിഎസ്‌സി മാത്തമാറ്റിക്സ് (എസ്ഡി 2017 അഡ്മിഷൻ) പരീക്ഷകൾക്ക് ഫെബ്രുവരി 29 മുതൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. പിഴകൂടാതെ മാർച്ച് 5 വരെയും 150 രൂപ പിഴയോടെ മാർച്ച് 7 വരെയും 400 രൂപ പിഴയോടെ മാർച്ച് 10 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാഫലം

2019 മെയ് മാസത്തിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി ബിഎച്ച്എം എച്ച്ഡിഎച്ച് സിറ്റി 2018 സ്കീം റെഗുല , 2014 ഇംപ്രൂവ്മെന്റ് ആൻഡ് 2011 സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 9ന്.  വിശദവിവരം വെബ്സൈറ്റിൽ.

പിജി അഡ്മിഷൻ

സർവ്വകലാശാലയുടെ ഡിപ്പാർട്മെന്റുകളിലെ പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 8 ലേയ്ക്ക് നീട്ടിയിരിക്കുന്നു നാലാം സെമസ്റ്റർ പരീക്ഷാ ഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് പരീക്ഷാഫലം അപ്‌ലോഡ് ചെയ്യാൻ പിന്നീട് അവസരം നൽകുന്നതാണ്.

പ്രാക്ടിക്കല്‍

2020 മാര്‍ച്ച് 2 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് പ്രാക്ടിക്കല്‍ മാര്‍ച്ച് 10 നും മാര്‍ച്ച് 4, 6 തീയതികളില്‍ നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് പ്രാക്ടിക്കല്‍ യഥാക്രമം മാര്‍ച്ച് 12, 16 തീയതികളിലും നടത്തുന്നതാണ്.

2020 ഫെബ്രുവരിയില്‍ നടത്തിയ ഏഴാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജിയുടെ (ബിഎച്ച്എം) പ്രാക്ടിക്കല്‍ മാര്‍ച്ച് 2 മുതല്‍ 5 വരെ അതതു പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

എംജി സർവകലാശാല

പരീക്ഷ പുനഃക്രമീകരിച്ചു

ഫെബ്രുവരി 28ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (2019 അഡ്മിഷൻ റഗുലർ) പരീക്ഷ മാർച്ച് മൂന്നിന് നടക്കും. ഫെബ്രുവരി 28, മാർച്ച് രണ്ട് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ എംഎച്ച്എം ആൻഡ് എംടിടിഎം (2019 അഡ്മിഷൻ റഗുലർ) പരീക്ഷകൾ യഥാക്രമം മാർച്ച് മൂന്ന്, അഞ്ച് തീയതികളിൽ നടക്കും. പരീക്ഷ സമയം, കേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷ തീയതി

തൃപ്പൂണിത്തുറ ആർഎൽവി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിലെ ഒന്നാം വർഷ തിയറി (പാർട്ട് 2) പരീക്ഷകൾ മാർച്ച് 16ന് ആരംഭിക്കും. അവസാന വർഷ തിയറി (പാർട്ട് 2 – പെയിന്റിംഗ്, സ്‌കൾപ്ചർ) പരീക്ഷകൾ മാർച്ച് 16ന് ആരംഭിക്കും. അവസാന വർഷ തിയറി (പാർട്ട് 2 – അപ്ലൈഡ് ആർട്ട്) പരീക്ഷകൾ മാർച്ച് 19ന് ആരംഭിക്കും. പിഴയില്ലാതെ മാർച്ച് രണ്ടുവരെയും 525 രൂപ പിഴയോടെ മാർച്ച് മൂന്നിനും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് നാലിനും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

അപേക്ഷ തീയതി

അഞ്ചും ആറും സെമസ്റ്റർ ബിഎ/ബികോം (സിബിസിഎസ് – 2017 അഡ്മിഷൻ റഗുലർ- പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് രണ്ടുവരെയും 525 രൂപ പിഴയോടെ മാർച്ച് നാലുവരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് അഞ്ചുവരെയും അപേക്ഷിക്കാം. വിദ്യാർഥികൾ 135 രൂപ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഫീസായി അടയ്ക്കണം. 30 രൂപ ആപ്ലിക്കേഷൻ ഫീസും പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷ ഫീസിന് പുറമെ അടയ്ക്കണം. ബിഎ വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 4 (പരീക്ഷ വിഭാഗം), ബികോം വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 10 (പരീക്ഷ വിഭാഗം) നുമാണ്‌ അപേക്ഷ നൽകേണ്ടത്.

പരീക്ഷഫലം

2019 മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎസ്‌സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാർച്ച് 11 വരെ അപേക്ഷിക്കാം.

2019 ഓഗസ്റ്റിൽ നടന്ന നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിഎ എൽഎൽബി (ഓണേഴ്‌സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 12 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ (സിയുസിബിസിഎസ്എസ്, 2015 മുതല്‍ പ്രവേശനം) ബിഎ/ബിഎസ്‌സി/ബിഎസ്‌സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍/ബികോം/ബിബിഎ/ബിഎ മള്‍ട്ടിമീഡിയ/ബിസിഎ/ബികോം ഓണേഴ്‌സ്/ബികോം വൊക്കേഷണല്‍/ബിഎസ്ഡബ്ല്യൂ/ബിടിഎച്ച്എം/ബിവിസി/ബിഎംഎംസി/ബിഎച്ച്എ/ബികോം പ്രൊഫഷണല്‍/ബിടിഎഫ്പി/ബിവോക്/ബിടിഎ/ബിഎ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍/ബിഎ ഫിലിം ആൻഡ് ടെലിവിഷന്‍/ബിഎ അഫ്‌സല്‍-ഉല്‍-ഉലമ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴകൂടാതെ മാര്‍ച്ച് രണ്ട് മുതല്‍ മാര്‍ച്ച് പത്ത് വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 12 വരെയും ഫീസടച്ച് മാര്‍ച്ച് 16 വരെ രജിസ്റ്റര്‍ ചെയ്യാം. 2015 പ്രവേശനക്കാര്‍ക്ക് ഇത് അവസാന അവസരമായിരിക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റര്‍ (സിയുസിബിസിഎസ്എസ്) ബികോം/ബിബിഎ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2019 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് പത്ത് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ സഹിതം ജോയിന്റ് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്-8, വിദൂരവിദ്യാഭ്യാസ പരീക്ഷാവിഭാഗം, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, 673 635 എന്ന വിലാസത്തില്‍ മാര്‍ച്ച് 15-നകം ലഭിക്കണം.

കാലിക്കറ്റ് സര്‍വകലാശാല 2019 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎ വിമണ്‍ സ്റ്റഡീസ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാല 2019 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി പോളിമര്‍ കെമിസ്ട്രി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 11 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല 2019 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎ മ്യൂസിക്, എംഎ വോക്കല്‍ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 12 വരെ അപേക്ഷിക്കാം.

കണ്ണൂർ സർവകലാശാല

സ്പോർട്സ് ഗ്രേസ് മാർക്കിന് അപേക്ഷിക്കാം

2019-20 അധ്യയന വർഷത്തിൽ സ്പോർട്സ് ഗ്രേസ് മാർക്കിന് അർഹത നേടിയ ബിരുദ, ബിരുദാനന്തര ബിരുദ, പ്രൊഫഷണൽ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ അപേക്ഷ, ഹാൾടിക്കറ്റിന്റെയും, മെറിറ്റ് സർട്ടിഫിക്കറ്റിന്റെയും പകർപ്പ് എന്നിവ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ ഫിസിക്കൽ എജ്യൂക്കേഷൻ വിഭാഗം ഡയറക്ടറുടെ ഓഫീസിലേക്ക് അയയ്ക്കുക. അവസാന തീയതി- മാർച്ച് 16. നിർദേശങ്ങളും പ്രൊഫോർമയും സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

എപിസി സമർപ്പണം (അറ്റന്റൻസ് പ്രോഗ്രസ് സർട്ടിഫിക്കറ്റ്)

നാലാം സെമസ്റ്റർ ബിരുദ പരീക്ഷ ഏപ്രിൽ 2020ന് രജിസ്റ്റർ ചെയ്ത റഗുലർ വിദ്യാർഥികളുടെ എപിസി മാർച്ച് 3 മുതൽ 5 വരെ വൈകുന്നേരം 5 മണി വരെ ഓൺലൈനായി സമർപ്പിക്കാം.

പ്രായോഗിക പരീക്ഷകൾ

രണ്ടാം സെമസ്റ്റർ ബിഎസ്‌സി സൈക്കോളജി ഡിഗ്രി (സിബിസിഎസ്എസ് – റെഗുലർ / സപ്ലിമെന്ററി) ഏപ്രിൽ 2020 കോർ പ്രായോഗിക പരീക്ഷകൾ മാർച്ച് 2 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക.

പ്രൊജക്ട് അസോസിയേറ്റ്/അസിസ്റ്റന്റ്; അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌ട്രൈഡ് സ്‌കീമിൽ പ്രൊജക്ട് അസോസിയേറ്റിനെയും പ്രൊജക്ട് അസിസ്റ്റന്റിനെയും കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. പ്രൊജക്ട് അസോസിയേറ്റ് യോഗ്യത: സയൻസ്/ടെക്‌നോളജിയിൽ പിഎച്ച്.ഡി., ഭരണം/അധ്യാപനം, ഗവേഷണം/പ്രൊജക്ട് എന്നിവയിൽ പരിചയം, ഇംഗ്ലീഷിലും മലയാളത്തിലും എഴുതാനും ആശയവിനിമയം നടത്താനുമുള്ള നൈപുണ്യം, പ്രസാധനം, ഐ.ടി. നൈപുണ്യം എന്നിവ അഭികാമ്യം. മാസം 55000 രൂപ ലഭിക്കും. പ്രൊജക്ട് അസിസ്റ്റന്റ് യോഗ്യത: സോഷ്യൽ സയൻസിൽ മാസ്റ്റേഴ്‌സ് ഡിഗ്രി. റിസർച്ച്/പ്രൊജക്ട് പരിചയം, ഐ.ടി. നൈപുണ്യം, ഇംഗ്ലീഷിലും മലയാളത്തിലും എഴുതാനും ആശയവിനിമയം നടത്താനുമുള്ള നൈപുണ്യം എന്നിവ അഭികാമ്യം. മാസം 25000 രൂപ ലഭിക്കും. താല്പര്യമുള്ളവർ വ്യക്തിവിവരണരേഖ സഹിതമുള്ള അപേക്ഷ മാർച്ച് 12നകം stride@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Kerala kannur mg calicut university announcements 2020 february 28

Next Story
യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാംyoga, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express