കേരള സര്‍വകലാശാല

പരീക്ഷാഫീസ്

1998 അഡ്മിഷന് മുന്‍പുളള ഓള്‍ഡ് സ്‌കീം എല്‍എല്‍ബി ത്രിവത്സരം (ആന്വല്‍ സ്‌കീം) മേഴ്‌സിചാന്‍സ് ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ ഏപ്രില്‍ 2020 പരീക്ഷകള്‍ക്ക് പിഴകൂടാതെ ഫെബ്രുവരി 25 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 28 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 02 വരെയും അപേക്ഷിക്കാം. ഓരോ പരീക്ഷയ്ക്കും പ്രത്യേകം അപേക്ഷകള്‍ (മേഴ്‌സി ചാന്‍സ് ഫീസ് ഉള്‍പ്പെടെ) സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

1998 അഡ്മിഷന് മുന്‍പുളള ഓള്‍ഡ് സ്‌കീം പഞ്ചവല്‍സര എല്‍എല്‍ബി (ആന്വല്‍ സ്‌കീം) മേഴ്‌സിചാന്‍സ് മൂന്ന്, നാല്, അഞ്ച് വര്‍ഷ ഏപ്രില്‍ 2020 പരീക്ഷകള്‍ക്ക് പിഴകൂടാതെ ഫെബ്രുവരി 25 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 28 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 02 വരെയും അപേക്ഷിക്കാം. ഓരോ പരീക്ഷയ്ക്കും പ്രത്യേകം അപേക്ഷകള്‍ (മേഴ്‌സി ചാന്‍സ് ഫീസ് ഉള്‍പ്പെടെ) സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

ജൂലൈ 2019 ല്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബിഎ എഫ്ഡിപി – സിബിസിഎസ്എസ് (റെഗുലര്‍ 2017 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2016 അഡ്മിഷന്‍, സപ്ലിമെന്ററി 2015, 2014, 2013 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 2020 മാര്‍ച്ച് 2 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കമ്മ്യൂണിക്കേറ്റീവ് അറബിക് – ക്ലാസാരംഭം

സര്‍വകലാശാല അറബിക് വിഭാഗം നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് അറബിക് ഡിപ്ലോമ കോഴ്‌സിന്റെ രണ്ടാമത് ബാച്ചിന്റെ ക്ലാസുകള്‍ 2020 ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കും. രജിസ്റ്റര്‍ ചെയ്തിട്ടുളള എല്ലാ വിദ്യാര്‍ത്ഥികളും കാര്യവട്ടത്തുളള അറബിക് വിഭാഗത്തില്‍ എത്തേണ്ടതാണ്. താല്‍പര്യമുളളവര്‍ അന്നേദിവസം രാവിലെ അറബിക് വിഭാഗത്തില്‍ എത്തിച്ചേരേണ്ടതാണ്.

എംജി സർവകലാശാല

പരീക്ഷ തീയതി

ആറാം സെമസ്റ്റർ ബിവോക് (2017 അഡ്മിഷൻ റഗുലർ/2014-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 16 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി 25 വരെയും 525 രൂപ പിഴയോടെ 26 വരെയും 1050 രൂപ സൂപ്പർഫൈനോടെ 27 വരെയും അപേക്ഷിക്കാം.

അപേക്ഷ തീയതി

ഒന്നാം സെമസ്റ്റർ എംഎച്ച്ആർഎം (2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴയില്ലാതെ ഫെബ്രുവരി 24 വരെയും 525 രൂപ പിഴയോടെ 25 വരെയും 1050 രൂപ സൂപ്പർഫൈനോടെ 26 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

എംഫിൽ പ്രവേശന പരീക്ഷ 27ന്

മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിലെ 2019-20 അധ്യയന വർഷത്തെ എംഫിൽ ഗാന്ധിയൻ സ്റ്റഡീസ്/ഡവലപ്‌മെന്റ് സ്റ്റഡീസ് കോഴ്‌സിന്റെ പ്രവേശന പരീക്ഷ ഫെബ്രുവരി 27ന് രാവിലെ 10ന് പഠനവകുപ്പിൽ നടക്കും. വിശദവിവരത്തിന് ഫോൺ: 0481-2731039, ഇ-മെയിൽ: sgtdsmgu@gmail.com

എംബിഎ പ്രവേശനം; ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിൽ 2020-22 അധ്യയന വർഷത്തേക്കുള്ള എംബിഎ കോഴ്‌സിന്റെ പ്രവേശനത്തിന് ഓൺലൈനായി മാർച്ച് 20 വരെ അപേക്ഷിക്കാം. വിശദവിവരം www.admission.mgu.ac.in, www.smbsmgu.org എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.

എംഫിൽ പ്രവേശന പരീക്ഷഫലം പ്രസിദ്ധീകരിച്ചു

മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിലെ 2019-20 അധ്യയന വർഷത്തെ എംഫിൽ മലയാളം, ഇംഗ്ലീഷ്, തിയേറ്റർ ആർട്‌സ് വിഷയങ്ങളിലെ പ്രവേശന പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

കാലിക്കറ്റ് സർവകലാശാല

എംകോം സ്‌പെഷ്യല്‍ സപ്ലിമെന്ററി മാര്‍ക്ക് ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം 2018 ഏപ്രിലില്‍ നടത്തിയ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ എംകോം സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയുടെ ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ്, മീഞ്ചന്ത ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, മടപ്പള്ളി ഗവണ്‍മെന്റ് കോളേജ്, തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ്, കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവണ്‍മെന്റ് കോളേജ്, ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജ്, ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജ്, വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് എന്നീ സെന്ററുകളിലെ മാര്‍ക്ക് ലിസ്റ്റുകള്‍ പരീക്ഷാഭവന്‍ പി.ജി 12 സെക്ഷനില്‍ നിന്നും ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് ആറ് വരെ വിതരണം ചെയ്യും. ഹാള്‍ടിക്കറ്റ് ഹാജരാക്കി മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റണം.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം അവസാന വര്‍ഷ എംഎ/എംഎസ്‌സി/എംകോം (2016 മുതല്‍ പ്രവേശനം) ഫസ്റ്റ് അപ്പിയറന്‍സ്/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴകൂടാതെ മാര്‍ച്ച് അഞ്ച് വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് ഒമ്പത് വരെയും ഫീസടച്ച് മാര്‍ച്ച് 11 വരെ രജിസ്റ്റര്‍ ചെയ്യാം. പ്രിന്റൗട്ട്, ചലാന്‍ സഹിതം മാര്‍ച്ച് 13-നകം ലഭിക്കണം. ഫസ്റ്റ് അപ്പിയറന്‍സ് അപേക്ഷ വിദൂരവിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ക്കും, സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് അപേക്ഷ പരീക്ഷാ കണ്‍ട്രോളര്‍ക്കുമാണ് അയക്കേണ്ടത്.

കാലിക്കറ്റ് സര്‍വകലാശാല ഒമ്പതാം സെമസ്റ്റര്‍ ബിബിഎ-എല്‍എല്‍ബി (ഓണേഴ്‌സ്, 2011 സ്‌കീം-2012 മുതല്‍ പ്രവേശനം), അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി (ത്രിവത്സരം, 2015 സ്‌കീം-2015 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ഫെബ്രുവരി 28 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് രണ്ട് വരെയും ഫീസടച്ച് മാര്‍ച്ച് നാല് വരെ രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല നാലാം വര്‍ഷ ബിഎസ്‌സി മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (2013 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് രണ്ടിന് ആരംഭിക്കും.

ബിഡിഎസ് പ്രാക്ടിക്കല്‍

കാലിക്കറ്റ് സര്‍വകലാശാല അവസാന വര്‍ഷ ബിഡിഎസ് പാര്‍ട്ട് രണ്ട് അഡീഷണല്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി (2008 സ്‌കീം-2008 പ്രവേശനം, 2007 സ്‌കീം-2007 ഉം അതിന് മുമ്പുമുള്ള പ്രവേശനം) പ്രാക്ടിക്കല്‍ പരീക്ഷ പെരിന്തല്‍മണ്ണ എംഇഎസ് ഡെന്റല്‍ കോളേജില്‍ ഫെബ്രുവരി 25-ന് ആരംഭിക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2018 സെപ്റ്റംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎ വിമണ്‍സ് സ്റ്റഡീസ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം വര്‍ഷ ബിഎസ്‌സി സപ്ലിമെന്ററി ഏപ്രില്‍ 2016 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

കണ്ണൂർ സർവകലാശാല

സമ്പർക്ക ക്ലാസ്സ്

വിദൂര വിദ്യാഭ്യാസ വിഭാഗം ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ സമ്പർക്ക ക്ലാസ്സുകൾ 2020 ഫെബ്രുവരി 21, 22, 23 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ വിവധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

ആർട്സ് ഗ്രേസ് മാർക്കിന് അപേക്ഷിക്കാം

സർവകലാശാല കലോത്സവത്തിലും സോണൽ/നാഷണൽതല കലോത്സവങ്ങളിലും വിജയിച്ച 2019-20 അധ്യയന വർഷത്തെ ആർട്സ് ഗ്രേസ് മാർക്കിന് ഇപ്പോൾ അപേക്ഷിക്കാം. അവസാന വർഷ വിദ്യാർത്ഥികൾ മാർച്ച് 2ന് മുമ്പും ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾ മാർച്ച് 13ന് മുമ്പും അപേക്ഷിക്കേണ്ടതാണ്. പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ ഹാൾടിക്കറിൻറെയും മെറിറ്റ് സർട്ടിഫിക്കറ്റിൻറെയും പകർപ്പ് സഹിതം അപേക്ഷ വിദ്യാർത്ഥി ക്ഷേമ വിഭാഗത്തിൽ നേരിട്ടെത്തിക്കേണ്ടതാണ്. നിർദേശങ്ങളും പ്രൊഫോർമയും സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

എൻഎസ്എസ് ഗ്രേസ് മാർക്കിന് അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ട് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയ നാഷണൽ സർവീസ് സ്കീം വോളന്റിയർമാർക്കുള്ള (2018-20) ഗ്രേസ് മാർക്കിന് അപേക്ഷിക്കാം. അപേക്ഷ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കവറിങ് ലെറ്റർ, സത്യവാങ്മൂലം, ഹാൾടിക്കറ്റ് അല്ലെങ്കിൽ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സഹിതം എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്ററുടെ ഓഫീസിൽ നേരിട്ടെത്തിക്കേണ്ടതാണ്. നിർദേശങ്ങളും പ്രൊഫോർമയും സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി- മാർച്ച് 25.

പരീക്ഷാ വിജ്ഞാപനം

ഏപ്രിൽ 2020 ലെ രണ്ടാം സെമസ്റ്റർ എംഎസ്‌സി ഡിഗ്രി (സി.ബി.എസ്.എസ്- റെഗുലർ / സപ്ലിമെന്ററി ) പ്രായോഗിക പരീക്ഷകൾ 24.02.2020 മുതൽ ചുവടെ സൂചിപ്പിച്ച തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുന്നതാണ് .

1. എംഎസ്‌സി ജിയോളജി-ഫെബ്രുവരി 24
2. എംഎസ്‌സി സുവോളജി – ഫെബ്രുവരി 25
3. എംഎസ്‌സി മൈക്രോബയോളജി /ബയോടെക്‌നോളജി- ഫെബ്രുവരി 25
4. എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് – ഫെബ്രുവരി 25
5. എംഎസ്‌സി ഫിസിക്സ് – ഫെബ്രുവരി 26

രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതാത് കോളേജുമായി ബന്ധപ്പെടുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook