University Announcements 19 February 2020: കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാല അറിയിപ്പുകൾ

University Announcements: ഇന്നത്തെ സർവകലാശാല അറിയിപ്പുകൾ

university announcements, ie malayalam

കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ എംസിഎ (2015 സ്‌കീം – റെഗുലര്‍ ആൻഡ് സപ്ലിമെന്ററി) പ്രാക്ടിക്കല്‍ പരീക്ഷ 2020 ഫെബ്രുവരി 24, 25, 26 തീയതികളില്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

എട്ടാം സെമസ്റ്റര്‍ ബിടെക് സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷയില്‍ 2013 സ്‌കീമിന്റെ മെക്കാനിക്കല്‍, മെക്കാനിക്കല്‍ – ആട്ടോമൊബൈല്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് എൻജിനീയറിങ് ശാഖകളുടെയും 2008 സ്‌കീമില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് എൻജിനീയറിങ് ശാഖയുടേയും പ്രാക്ടിക്കല്‍ പരീക്ഷകള്‍ യുകെഎഫ് കോളേജ്, എസ്‌സിടി കോളേജ്, യുസികെ എന്നിവിടങ്ങളില്‍ വച്ച് 2020 ഫെബ്രുവരി 27 ന് നടക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സമ്പര്‍ക്ക ക്ലാസ്

വിദൂരവിദ്യാഭ്യാസവിഭാഗം നിര്‍ത്തിവച്ചിരുന്ന കൊല്ലം സെന്ററിലെ ഒന്നാം സെമസ്റ്റര്‍ എംകോം (2019 അഡ്മിഷന്‍) ക്ലാസുകള്‍ 2020 ഫെബ്രുവരി 23 മുതല്‍ പുനഃരാരംഭിക്കുന്നതാണ്. കാര്യവട്ടം സെന്ററിലെ ആറാം സെമസ്റ്റര്‍ ബികോം ക്ലാസുകള്‍ 2020 ഫെബ്രുവരി 22 ന് ഉണ്ടായിരിക്കുന്നതല്ല.

പരീക്ഷാഫലം

2019 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎ ഹിന്ദി, തമിഴ്, അറബിക്, ഇസ്ലാമിക് ഹിസ്റ്ററി, എച്ച്ആര്‍എം, ബിസിനസ് ഇക്കണോമിക്‌സ്, മ്യൂസിക്, വീണ, വയലിന്‍, ഡാന്‍സ്, എംഎംസിജെ, എംഎസ്ഡബ്ല്യൂ, എംഎസ്‌സി, കമ്പ്യൂട്ടര്‍ സയന്‍സ്, മൈക്രോബയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ജിയോളജി, എന്‍വിയോണ്‍മെന്റല്‍ സയന്‍സ് എന്നീ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 നവംബറില്‍ നടന്ന ഒന്നും രണ്ടും സെമസ്റ്റര്‍ ബിബിഎ (വിദൂരവിദ്യാഭ്യാസം – 2013 & 2014 അഡ്മിഷന്‍) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ ലഭ്യമാണ്. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും 2020 ഫെബ്രുവരി 29 വരെ അപേക്ഷിക്കാം.

2019 മേയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബിബിഎ 2018 അഡ്മിഷന്‍ റെഗുലര്‍ 2017 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2016, 2015, 2014, 2013 അഡ്മിഷന്‍ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും 2020 ഫെബ്രുവരി 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 സെപ്റ്റംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍എല്‍ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 29 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എംജി സർവകലാശാല

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ ബിഎഡ് സ്‌പെഷൽ എജ്യൂക്കേഷൻ – ലേണിങ് ഡിസെബിലിറ്റി ആൻഡ് ഇന്റെലക്ച്വൽ ഡിസെബിലിറ്റി (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ – 2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 27 മുതൽ മാർച്ച് 18 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ ബിഎസ്‌സി മാത്തമാറ്റിക്‌സ് മോഡൽ 2 (വൊക്കേഷണൽ – കമ്പ്യൂട്ടർ സയൻസ്) യുജി പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 24 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷഫലം

2019 ഓഗസ്റ്റിൽ നടന്ന നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിബിഎ എൽഎൽബി (ഓണേഴ്‌സ് – 2016 അഡ്മിഷൻ റഗുലർ, 2015 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് മൂന്നുവരെ അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

ബിബിഎ-എല്‍എല്‍ബി വൈവ

കാലിക്കറ്റ് സര്‍വകലാശാല എട്ടാം സെമസ്റ്റര്‍ ബിബിഎ-എല്‍എല്‍ബി മാനേജ്‌മെന്റ് പ്രോജക്ട് വൈവ ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.

ബിപിഎഡ് എക്‌സ്റ്റേണല്‍ പ്രാക്ടിക്കല്‍

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബിപിഎഡ് എക്‌സ്റ്റേണല്‍ പ്രാക്ടിക്കല്‍ പരീക്ഷയുടെ ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല പത്താം സെമസ്റ്റര്‍ ബിബിഎ-എല്‍എല്‍ബി, ആറാം സെമസ്റ്റര്‍ എല്‍എല്‍ബി (യൂണിറ്ററി) നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

കണ്ണൂർ സർവകലാശാല

പരീക്ഷാ സമയക്രമത്തിൽ മാറ്റം

മാർച്ച് 16 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് -2014 അഡ്മിഷൻ മുതൽ) ഏപ്രിൽ 2020 പരീക്ഷകളുടെ സമയക്രമം തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ ഉച്ചക്ക് 1.30 pm മുതൽ 4.30 pm വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 pm മുതൽ 5 pm വരെയുമായി പുനഃക്രമീകരിച്ച് ടൈംടേബിൾ പരിഷ്കരിച്ചിട്ടുണ്ട്. പരിഷ്കരിച്ച ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

സമ്പർക്ക ക്ലാസ്സ്

വിദൂര വിദ്യാഭ്യാസ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ സമ്പർക്ക ക്ലാസ്സുകൾ 2020 ഫെബ്രുവരി 21, 22, 23 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Kerala kannur mg calicut university announcements 2020 february 19

Next Story
ക്യാറ്റ് പരീക്ഷ എട്ടുകേന്ദ്രങ്ങളിൽ; മാർച്ച് 20 വരെ അപേക്ഷിക്കാംexam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com