കേരള സർവകലാശാല

പ്രാക്ടിക്കല്‍

2019 ഡിസംബറില്‍ നടന്ന ഒന്നാം സെമസ്റ്റര്‍, 2020 ജനുവരിയില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ 2020 ഫെബ്രുവരി 28, മാര്‍ച്ച് 2, 4, 6 തീയതികളില്‍ അതതു പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സീറ്റ് ഒഴിവ്

അറബി വിഭാഗം നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്മ്യൂണിക്കേറ്റീവ് അറബിക് രണ്ടാം ബാച്ചിലേക്ക് സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുളളവര്‍ കാര്യവട്ടത്തുളള അറബിക് പഠനവകുപ്പുമായി ബന്ധപ്പെടുക. ഫോണ്‍: 0471 2308346, 9446827141.

കാലിക്കറ്റ് സർവകലാശാല

എംഎ അറബിക് പരീക്ഷയുടെ പുതുക്കിയ തീയതി

കാലിക്കറ്റ് സര്‍വകലാശാല 2019 നവംബര്‍ 12-ന് നടത്തേണ്ടിയിരുന്ന വിദൂരവിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റര്‍ എംഎ അറബിക് പ്രീവിയസ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ പേപ്പര്‍ 8-204 (പി) ഹദീസ് ലിറ്ററേച്ചര്‍ ഫസ്റ്റ് അപ്പിയറന്‍സ്/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ ഫെബ്രുവരി 25-ന് നടക്കും. പരീക്ഷാ കേന്ദ്രത്തിലോ സമയത്തിലോ മാറ്റമില്ല.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല എംഫില്‍ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ഒന്നാം സെമസ്റ്റര്‍ (ഒക്‌ടോബര്‍ 2018), രണ്ടാം സെമസ്റ്റര്‍ (ജൂണ്‍ 2019), രണ്ടാം സെമസ്റ്റര്‍ എംഫില്‍ കമ്പ്യൂട്ടര്‍ സയന്‍സ് (ജൂണ്‍ 2019) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

ആര്‍ട്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാല ‘ആര്‍ട്‌സ് സ്‌കോളര്‍ഷിപ്പ് 2020’ നുള്ള അപേക്ഷ ക്ഷണിച്ചു. ഇന്റര്‍സോണ്‍ ആര്‍ട്‌സ് ഫെസ്റ്റിവല്‍, ഇന്റര്‍ യൂണിവേഴ്‌സിറ്റി സൗത്ത് സോണ്‍, നാഷണല്‍ യൂത്ത് ഫെസ്റ്റിവലുകള്‍ എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്കും, ഇന്റര്‍ യൂണിവേഴ്‌സിറ്റി സൗത്ത് സോണ്‍, നാഷണല്‍ യൂത്ത് ഫെസ്റ്റിവലുകളില്‍ വ്യക്തിഗത ഇനങ്ങളില്‍ രണ്ടാം സ്ഥാനം നേടിയവര്‍ക്കും അപേക്ഷിക്കാം. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അഡ്വാന്‍സ് റെസിപ്റ്റ്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 29-നകം ഡീന്‍, വിദ്യാര്‍ത്ഥിക്ഷേമ വിഭാഗം, കാലിക്കറ്റ് സര്‍വകലാശാല, 673 635 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗമോ നേരിട്ടോ ലഭിക്കണം. അഡ്വാന്‍സ് റെസിപ്റ്റിന്റെ മാതൃക www.uoc.ac.in/Department of Students Welfare ലിങ്കില്‍ ലഭ്യമാണ്.

കണ്ണൂർ സർവകലാശാല

വാക്ക് ഇൻ ഇന്റർവ്യൂ

അസിസ്റ്റന്റ് /ഡാറ്റ എൻട്രി അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ പരമാവധി 30 ദിവസത്തെ കാലയളവിലേക്ക് നിയമനം നടത്തുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 19ന് രാവിലെ 10.30ന് താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് വച്ച് നടത്തും. ഉദ്യാഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം എത്തിച്ചേരുക. വിശദ വിവദങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

ആർട്സ് ഗ്രേസ് മാർക്കിന് അപേക്ഷിക്കാം

സർവകലാശാല കലോത്സവത്തിലും സോണൽ/നാഷണൽതല കലോത്സവങ്ങളിലും വിജയിച്ച 2019-20 അധ്യയന വർഷത്തെ ആർട്സ് ഗ്രേസ് മാർക്കിന് ഇപ്പോൾ അപേക്ഷിക്കാം. അവസാന വർഷ വിദ്യാർത്ഥികൾ മാർച്ച് 2ന് മുമ്പും ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾ മാർച്ച് 13ന് മുമ്പും അപേക്ഷിക്കേണ്ടതാണ്. പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ ഹാൾടിക്കറിന്റെയും മെറിറ്റ് സർട്ടിഫിക്കറ്റിന്റെയും പകർപ്പ് സഹിതം അപേക്ഷ വിദ്യാർത്ഥി ക്ഷേമ വിഭാഗത്തിൽ നേരിട്ടെത്തിക്കേണ്ടതാണ്. നിർദേശങ്ങളും പ്രൊഫോർമയും സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook