കേരള സർവകലാശാല

പരീക്ഷ ഫീസ്

രണ്ടാം സെമസ്റ്റർ എംഎ / എംഎസ്‌സി / എംകോം / എംപിഎ /(റെഗുലർ )- മാർച്ച് 2020 പരീക്ഷ ഫീസ് പിഴയില്ലാതെ ഫെബ്രുവരി 22 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 26 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 28 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

2019 മേയ് മാസം നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്‌സി ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് സയൻസ് (2013 – 2016 അഡ്മിഷൻ സപ്ലിമെന്ററി), ബിഎംഎസ് ഹോട്ടൽ മാനേജ്‌മെന്റ് (2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്,2018 അഡ്മിഷൻ റെഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഫെബ്രുവരി 24 വരെ.

2019 ജൂലൈ മാസം നടത്തിയ നാലാം സെമസ്റ്റർ ബികോം സിബിസിഎസ്എസ് 2017 അഡ്മിഷൻ (റെഗുലർ ). 2016 അഡ്മിഷൻ (ഇംപ്രൂവ്മെന്റ്) 2015, 2014, 2013 അഡ്മിഷൻ (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കരട് മാർക്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യ നിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25 വരെ.

2019 ജൂലൈയിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎസ്‌സി ഇലക്ട്രോണിക്സ് (റീ- സ്ട്രക്ചേഡ്) 2008 അഡ്മിഷൻ മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷിക്കുവാനുള്ള അവസാന തീയതി ഫെബ്രുവരി 29 വരെ. വിശദവിവരം വെബ്‌സൈറ്റിൽ.

ടൈംടേബിൾ

2020 ഫെബ്രുവരിയിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ (റെഗുലർ / സപ്ലിമെന്ററി) പഞ്ചവത്സര എംബിഎ (ഇന്റഗ്രേറ്റഡ് )/ ബിഎം -എംഎഎം (2015 സ്കീം) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

സാമ്പത്തിക സഹായം – അപേക്ഷ ക്ഷണിക്കുന്നു

സർവകലാശാല പഠന വകുപ്പുകളിലെ ഗവേഷകരായ വിദ്യാർഥികൾ മൂല്യവത്തായ ഗവേഷണാത്മക രചനകൾ പുസ്തകങ്ങളായി പ്രസീദ്ധീകരിക്കുന്നതിന് ഫെബ്രുവരി 25 വരെയും സർവകലാശാല പഠന വകുപ്പുകളിലെ ഗവേഷക വിദ്യാർഥികൾക്ക്, ഗവേഷണ ലേഖനങ്ങൾ രാജ്യാന്തര ജേർണലുകളിൽ പ്രസീദ്ധീകരിക്കുന്നതിന് ഫെബ്രുവരി 20 വരെയും പ്രത്യേക ധനസഹായത്തിന് അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റിൽ.

സമ്പർക്ക ക്ലാസ്

വിദൂര വിദ്യാഭാസ വിഭാഗം നടത്തുന്ന ബിഎൽഐഎസ്‌സിയുടെ (2019 ) അഡ്മിഷൻ രണ്ടാം സെമാറ്റർ സമ്പർക്ക ക്ലാസുകൾ ഫെബ്രുവരി 17 ന് കാര്യവട്ടത്തെ വിദൂര വിദ്യാഭാസ വിഭാഗത്തിൽ ആരംഭിക്കുന്നതാണ് (സമയം രാവിലെ 9 .30 മുതൽ 4 .30 വരെ).

എംജി സർവകലാശാല

പരീക്ഷ തീയതി

ഒന്നാം സെമസ്റ്റർ എംഎസ്‌സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (2019 അഡ്മിഷൻ റഗുലർ) പരീക്ഷകൾ ഫെബ്രുവരി 20 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി 17 വരെയും 525 രൂപ പിഴയോടെ 18 വരെയും 1050 രൂപ സൂപ്പർഫൈനോടെ 19 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എംഎഡ്. (സ്‌പെഷൽ എജ്യൂക്കേഷൻ – ഇന്റലക്ച്വൽ ഡിസെബിലിറ്റി – ദ്വിവത്സരം – 2019 അഡ്മിഷൻ റഗുലർ) പരീക്ഷകൾ മാർച്ച് മൂന്നുമുതൽ നടക്കും. പിഴയില്ലാതെ ഫെബ്രുവരി 18 വരെയും 525 രൂപ പിഴയോടെ 19 വരെയും 1050 രൂപ സൂപ്പർഫൈനോടെ 20 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പുതുക്കിയ പരീക്ഷ തീയതി

2019 നവംബർ 12ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എംഎച്ച്എം ആൻഡ് എംടിടിഎം (2019 അഡ്മിഷൻ – റഗുലർ) പരീക്ഷകൾ ഫെബ്രുവരി 20 മുതൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

അപേക്ഷ തീയതി

അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് സൈബർ ഫോറൻസിക് യുജി പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥികൾക്ക് പിഴയില്ലാതെ ഫെബ്രുവരി 18മുതൽ 22 വരെയും 525 രൂപ പിഴയോടെ 24 വരെയും 1050 രൂപ സൂപ്പർഫൈനോടെ 25 വരെയും സർവകലാശാല പോർട്ടലിലൂടെ അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 35 രൂപ വീതം (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസടയ്ക്കണം. കൂടാതെ രജിസ്‌ട്രേഷൻ ഫീസായി 55 രൂപയും പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ഇന്റേണൽ മൂല്യനിർണയ റീഡു പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ പേപ്പറൊന്നിന് 105 രൂപ വീതം അടയ്ക്കണം. പ്രൊജക്ട് മൂല്യനിർണയത്തിന് 80 രൂപ പ്രൊജക്ട് ഇവാല്യുവേഷൻ ഫീസടയ്ക്കണം. പരീക്ഷ തീയതി പിന്നീട്.

പ്രാക്ടിക്കൽ

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബിഎസ്‌സി സൈബർ ഫോറൻസിക് (സിബിസിഎസ് – റഗുലർ) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 19 മുതൽ 25 വരെ അതത് കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

2020 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എംപിഎഡ് (2018 അഡ്മിഷൻ റഗുലർ/2015 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 25ന് മൂലമറ്റം സെന്റ് ജോസഫ്‌സ് അക്കാദമി ഓഫ് ഹയർ എജ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

ബിടെക് പുനർമൂല്യനിർണയം; അപേക്ഷിക്കാം

സിൻഡിക്കേറ്റ് മോഡറേഷൻ റദ്ദാക്കപ്പെട്ടതുമൂലം ബിടെക് ഡിഗ്രി കോഴ്‌സിൽ പരാജയപ്പെട്ട വിദ്യാർഥികൾക്ക് 2018 ഡിസംബറിൽ നടന്ന ഒന്നുമുതൽ എട്ടുവരെ സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. 2019 ഡിസംബർ 13ലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

കാലിക്കറ്റ് സർവകലാശാല

പരീക്ഷ മാറ്റിവച്ചു

കാലിക്കറ്റ് സര്‍വകലാശാല ഫെബ്രുവരി 17 മുതല്‍ 20 വരെ നടത്തുന്ന ഒമ്പതാം സെമസ്റ്റര്‍ ബിബിഎ-എല്‍എല്‍ബി (ഓണേഴ്‌സ്), അഞ്ചാം സെമസ്റ്റര്‍ എല്‍എല്‍ബി യൂണിറ്ററി (ത്രിവത്സരം) സേ പരീക്ഷകള്‍ പുനഃക്രമീകരിച്ചു. പുതുക്കിയ ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.

മലയാളം കോമണ്‍/കോര്‍/കോംപ്ലിമെന്ററി കോഴ്‌സ് പരീക്ഷകള്‍ മാറ്റി

കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഫെബ്രുവരി 19, 20, 24 തീയതികളില്‍ നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ യുജി മലയാളം കോമണ്‍ കോഴ്‌സ്, കോര്‍ കോഴ്‌സ്, കോംപ്ലിമെന്ററി കോഴ്‌സ് സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് പരീക്ഷാ തീയതികളിലോ, സമയത്തിലോ മാറ്റമില്ല.

പിഎച്ച്ഡി പ്രവേശന പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല ഫെബ്രുവരി 18, 19 തിയതികളില്‍ നടത്തുന്ന പിഎച്ച്ഡി പ്രവേശന പരീക്ഷാ ഹാള്‍ടിക്കറ്റ് www.cuonline.ac.in വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം.

ബിഎ മാസ് കമ്മ്യൂണിക്കേഷന്‍ കോംപ്ലിമെന്ററി കോഴ്‌സ് പുനഃപരീക്ഷ

മഞ്ചേരി നോബിള്‍ വുമണ്‍സ് കോളേജിലെ 27, പത്തിരിപ്പാല ഗവണ്‍മെന്റ് ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജിലെ 58, കോഴിക്കോട് ഹോളി ക്രോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജിയിലെ 15 വിദ്യാര്‍ത്ഥികളുടെ രണ്ടാം സെമസ്റ്റര്‍ ബിഎ മാസ് കമ്മ്യൂണിക്കേഷന്‍ ആൻഡ് ജേർണലിസം കോംപ്ലിമെന്ററി കോഴ്‌സ് പേപ്പര്‍ JOUIC01 & JOU2C01-ഇന്‍ട്രൊഡക്ഷന്‍ ടു കമ്മ്യൂണിക്കേഷന്‍ ആൻഡ് ജേർണലിസം, ന്യൂസ് റിപ്പോര്‍ട്ടിങ് ആൻഡ് എഡിറ്റിങ് (2017 മുതല്‍ പ്രവേശനം, സിയുസിബിസിഎസ്എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പുനഃപരീക്ഷ ഫെബ്രുവരി 24-ന് അതത് കോളേജുകളില്‍ നടക്കും.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികളുടെ നാല്, അഞ്ച് സെമസ്റ്റര്‍ ബിഎ മള്‍ട്ടിമീഡിയ (സിയുസിബിസിഎസ്എസ്, 2017 പ്രവേശനം മാത്രം) റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ മാര്‍ച്ച് മൂന്ന് വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് ആറ് വരെയും ഫീസടച്ച് മാര്‍ച്ച് പത്ത് വരെ രജിസ്റ്റര്‍ ചെയ്യാം. പ്രിന്റൗട്ട് ജോയിന്റ് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്-8, എക്‌സാമിനേഷന്‍-ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, 673 635 എന്ന വിലാസത്തില്‍ മാര്‍ച്ച് 12-നകം ലഭിക്കണം.

കണ്ണൂർ സർവകലാശാല

ഹാൾടിക്കറ്റ്

ഫെബ്രുവരി 18 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബിടെക് സപ്ലിമെന്ററി ഏപ്രിൽ 2019 പരീക്ഷയുടെ (പാർട്ട് ടൈം ഉൾപ്പെടെ) ഹാൾടിക്കറ്റുകൾ സർവ്വകലാശാല വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റർ എംസിഎ/ എംസിഎ ലാറ്ററൽ എൻട്രി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്), നവംബർ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനക്കും ഫെബരുവരി 28 ന് വൈകുന്നേരം 5 മണിവരെ ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ.

എപിസി സമർപ്പണം

അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2020) പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത റെഗുലർ വിദ്യാർഥികളുടെ എപിസി ഫെബ്രുവരി 17 മുതൽ 20 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

പ്രായോഗിക പരീക്ഷകൾ

നാലാം സെമസ്റ്റർ ബികോം ഡിഗ്രി (സിബിസിഎസ്എസ് -റെഗുലർ / സപ്ലിമെന്ററി- ഏപ്രിൽ 2020) പ്രായോഗിക പരീക്ഷ 4B09COM ഇലക്ട്രോണിക് ഡാറ്റാ പ്രോസസിങ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ഫെബ്രുവരി 19, 20 തീയതികളിലും 4B08COM ഇൻഫോർമാറ്റിക്സ് സ്കിൽസ് പ്രായോഗിക പരീക്ഷ 24, 25, 26, 27 തീയതികളിലും വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നതാണ്.

രണ്ടാം സെമസ്റ്റർ എംഎസ്‌സി ഡിഗ്രി (സിബിഎസ്എസ്- റെഗുലർ/ സപ്ലിമെന്ററി) പ്രായോഗിക പരീക്ഷകൾ 19.02.2020 മുതൽ ചുവടെ സൂചിപ്പിച്ച തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുന്നതാണ് :

1. എംഎസ്‌സി കെമിസ്ട്രി – 19.02.2020

2. എംഎസ്‌സി കൗൺസലിങ് സൈക്കോളജി – 25.02.2020

3. എംഎസ്‌സി ഇലക്ട്രോണിക്സ് – 26.02.2020

4. എംഎസ്‌സി ബോട്ടണി – 26.02.2020

5. എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് – 28.02.2020

പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അതാത് പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook