കേരള സര്‍വകലാശാല

ടൈംടേബിള്‍

2020 ഫെബ്രുവരി 18 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബിഎഡ് ഡിഗ്രി (മേഴ്‌സിചാന്‍സ് – 2004, 2013 സ്‌കീം) പരീക്ഷകള്‍ ഗവ.കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍, തൈക്കാട്, കേരള യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍, തേവള്ളി, കൊല്ലം എന്നീ പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം

2019 മേയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബിഎ ജേര്‍ണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷന്‍ ആൻഡ് വീഡിയോ പ്രൊഡക്ഷന്‍ (2018 അഡ്മിഷന്‍ റെഗുലര്‍/2017 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്/2013- 2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അപേക്ഷ ക്ഷണിക്കുന്നു

തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗാ ആന്റ് മെഡിറ്റേഷന്‍ ഈവനിംഗ് കോഴ്‌സിന് ഫെബ്രുവരി 29 വരെ അപേക്ഷിക്കാം. ഫീസ്: 6000/-, യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി, കാലാവധി: മൂന്ന് മാസം. അപേക്ഷാഫോമിന് എസ്.ബി.ടി യുടെ കേരള സര്‍വകലാശാല ഓഫീസ് കാമ്പസിലുളള ബ്രാഞ്ചില്‍ അക്കൗണ്ട് നമ്പര്‍ 57002299878 ല്‍ 100 രൂപ അടച്ച രസീത് അല്ലെങ്കില്‍ ഡയറക്ടര്‍, സി.എ.സി.ഇ.ഇ യുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 110 രൂപയുടെ ഡി.ഡി (എസ്.ബി.ടി/ഡി.സി.ബി) നല്‍കണം. തപാലില്‍ വേണ്ടവര്‍ ഡിമാന്റ് ഡ്രാഫ്റ്റിനൊപ്പം അഞ്ച് രൂപയുടെ തപാല്‍ സ്റ്റാമ്പ് പതിച്ച് മേല്‍വിലാസം എഴുതിയ കവര്‍ സബിതം ഡയറക്ടര്‍ സി.എ.സി.ഇ, കേരള സര്‍വകലാശാല, വികാസ് ഭവന്‍ പി.ഒ, പി.എം.ജി ജംഗ്ഷന്‍, തിരുവനന്തപുരം – 33 എന്ന വിലാസത്തില്‍ അപേക്ഷിക്കും. വിശദവിവരങ്ങള്‍ക്ക്: 0471 – 2302523.

എംജി സർവകലാശാല

പരീക്ഷ തീയതി

ഒന്നാം വർഷ ബി.ഫാം (2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/സ്‌പെഷൽ മേഴ്‌സി ചാൻസ്) പരീക്ഷകൾ ഫെബ്രുവരി 28 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി 17 വരെയും 525 രൂപ പിഴയോടെ 18 വരെയും 1050 രൂപ സൂപ്പർഫൈനോടെ 19 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

അപേക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ യു.ജി. (സി.ബി.സി.എസ്.-2017 അഡ്മിഷൻ റഗുലർ/സി.ബി.സി.എസ്.എസ്. – 2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്), നാലാം സെമസ്റ്റർ (സി.ബി.സി.എസ്. – 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ്, സി.ബി.സി.എസ്.എസ്. – 2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയ്ക്ക് പിഴയില്ലാതെ ഫെബ്രുവരി 19 മുതൽ 24 വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി 25 മുതൽ 26 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി 27 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ അപേക്ഷഫോമിന്റെ തുകയായി 30 രൂപ അടയ്ക്കണം. റഗുലർ വിദ്യാർഥികൾ സെമസ്റ്ററിന് 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. റീഅപ്പിയറൻസ് പരീക്ഷയെഴുതുന്നവർ രജിസ്‌ട്രേഷൻ ഫീസായി 55 രൂപ പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. ഇന്റേണൽ മൂല്യനിർണയ റീഡു പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ പേപ്പറൊന്നിന് 105 രൂപ വീതം അടയ്ക്കണം. പ്രൊജക്ട് ചെയ്യുന്ന ആറാം സെമസ്റ്റർ വിദ്യാർഥികൾ പ്രൊജക്ട് മൂല്യനിർണയഫീസായി 80 രൂപ അടയ്ക്കണം. ആറാം സെമസ്റ്റർ പരീക്ഷയ്ക്ക് ആദ്യമായി പരീക്ഷയെഴുതുന്നവർ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഫീസായി 135 രൂപയും ഗ്രേഡ് കാർഡ് ഫീസായി 160 രൂപയും അടയ്ക്കണം. ആറാം സെമസ്റ്റർ സി.ബി.സി.എസ്. -2017 അഡ്മിഷൻ റഗുലർ വിദ്യാർഥികൾ കോളേജ് വഴി ഓൺലൈനായി ഫീസും അപേക്ഷയും നൽകണം. സി.ബി.സി.എസ്.എസ്. -2013-2016 അഡ്മിഷൻ റീഅപ്പിയറൻസുകാർ സർവകലാശാല പോർട്ടൽ വഴി ഫീസടച്ച് സർവകലാശാലയിൽ അപേക്ഷ നൽകണം. നാലാം സെമസ്റ്റർ സി.ബി.സി.എസ്. -2018 റഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസുകാർ കോളേജ് വഴി ഓൺലൈനായി ഫീസും അപേക്ഷയും നൽകണം. സി.ബി.സി.എസ്.എസ്. – 2013-2016 റീഅപ്പിയറൻസുകാർ സർവകലാശാല പോർട്ടൽ വഴി ഫീസടച്ച് സർവകലാശാലയിൽ അപേക്ഷ നൽകണം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.സി.എ./ബി.എസ്‌സി. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സി.ബി.സി.എസ്., 2019 അഡ്മിഷൻ റഗുലർ/2017-18 അഡ്മിഷൻ റീഅപ്പിയറൻസ്, സി.ബി.സി.എസ്.എസ്. – 2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി. പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 17 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

2019 ഡിസംബറിൽ നടന്ന അഞ്ചാം സെമസ്റ്റർ ബി.വോക് ഫാഷൻ ടെക്‌നോളജി (2017 അഡ്മിഷൻ റഗുലർ, 2014-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 19 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പിഎച്ച്.ഡി. കോഴ്‌സ് വർക്ക് പരീക്ഷ

മഹാത്മാ ഗാന്ധി സർവകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിൽ 2019ൽ പിഎച്ച്.ഡി. രജിസ്‌ട്രേഷൻ നടത്തിയവർക്കും (സെക്കന്റ് സ്‌പെൽ) 2018 സപ്ലിമെന്ററിക്കാർക്കുമുള്ള പിഎച്ച്.ഡി. കോഴ്‌സ് വർക്ക് പരീക്ഷ (കോഴ്‌സ് 1, കോഴ്‌സ് 2) ഇന്നും (ഫെബ്രുവരി 15) നാളെയും (ഫെബ്രുവരി 16) കോട്ടയം സി.എം.എസ്. കോളേജിൽ നടക്കും. ഫെബ്രുവരി 23ന് കോഴ്‌സ് 3 പരീക്ഷ അതത് ഗവേഷണകേന്ദ്രങ്ങളിൽ നടക്കും. വിശദവിവരത്തിന് ഫോൺ: 0481-2732947.

അന്തിമ റാങ്ക് പട്ടിക

2017 നവംബറിൽ നടന്ന എം.എ. സംസ്‌കൃതം ജനറൽ (പ്രൈവറ്റ്) നാലാം സെമസ്റ്റർ റഗുലർ പരീക്ഷകളുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. തൃപ്പൂണിത്തുറ ഗവൺമെന്റ് സംസ്‌കൃത കോളേജിലെ കെ.ജി. ഉണ്ണി ഒന്നാം റാങ്ക് നേടി.

എം.ഫിൽ പ്രവേശന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിലെ 2019-20 എം.ഫിൽ ബാച്ച്‌ പ്രവേശന പരീക്ഷയുടെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിലും സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിലും ലഭിക്കും.

കാലിക്കറ്റ് സർവകലാശാല

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2018 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷാഫലം വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാല 2019 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ ഹിന്ദി, എം.എ ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സ്‌ലേഷന്‍ (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാല 2019 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ ഹിന്ദി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 27 വരെ അപേക്ഷിക്കാം.

കണ്ണൂർ സർവകലാശാല

പരീക്ഷാവിജ്ഞാപനം

ഒന്നാം സെമസ്റ്റർ പി. ജി. ഡി. എൽ. ഡി. (നവംബർ 2019) പരീക്ഷകൾ വിജ്ഞാപനം ചെയ്തു. 20.02.2020 മുതൽ 25.02.2020 വരെ പിഴയില്ലാതെയും 27.02.2020 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

നാലും ആറും സെമസ്റ്റർ ബി. കോം., ആറാം സമസ്റ്റർ ബി. ബി. എ. ഏപ്രിൽ 2019 പരീക്ഷാഫലം (സ്പെഷ്യൽ പരീക്ഷ) പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 27.02.2020 ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ ബി. എഡ്. (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്), നവംബർ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 25.02.2020 ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം. പരീക്ഷാഫലങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook