കേരള സര്‍വകലാശാല

ടൈംടേബിള്‍

2020 ഫെബ്രുവരി 18 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബിഎഡ് ഡിഗ്രി മേഴ്‌സിചാന്‍സ് (2004 സ്‌കീം), ഫെബ്രുവരി 20 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ (2013 സ്‌കീം) എന്നീ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

തീയതി നീട്ടി

2020 ജനുവരി 25 ല്‍ പ്രസിദ്ധീകരിച്ച ഏഴാം സെമസ്റ്റര്‍ ബിടെക് ജൂലൈ 2019, 2013 സ്‌കീം ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, ബയോടെക്‌നോളജി ആന്റ് ബയോകെമിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്നീ ബ്രാഞ്ചുകളുടെ സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2020 ഫെബ്രുവരി 15 വരെ നീട്ടിയിരിക്കുന്നു.

പരീക്ഷാഫലം

2019 ഓഗസ്റ്റില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി/ബി.കോം.എല്‍.എല്‍.ബി/ബി.ബി.എ.എല്‍.എല്‍.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 17 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

മൂല്യനിര്‍ണ്ണയ ക്യാമ്പ് – ക്ലാസ് റദ്ദ്‌ചെയ്തു

2019 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്.സി/ബി.കോം കരിയര്‍ റിലേറ്റഡ് പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം ആരംഭിക്കുന്നതിനാല്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോളേജുകളിലെ സി.ബി.സി.എസ്.എസ് കോഴ്‌സിന്റെ റെഗുലര്‍ ക്ലാസുകള്‍ 2020 ഫെബ്രുവരി 14 നും കരിയര്‍ റിലേറ്റഡ് (സിആര്‍) കോഴ്‌സിന്റെ റെഗുലര്‍ ക്ലാസുകള്‍ 2020 ഫെബ്രുവരി 15 നും റദ്ദ് ചെയ്യുന്നതാണ്.

റെഗുലര്‍ ക്ലാസുകള്‍ റദ്ദ് ചെയ്ത ദിവസങ്ങളില്‍ സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. മൂല്യനിര്‍ണ്ണയ ചുമതലയുളള എല്ലാ അധ്യാപകരും അറിയിപ്പ് ലഭിച്ച പ്രകാരമുളള ക്യാമ്പുകളില്‍ നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്.

എംജി സർവകലാശാല

പിഎച്ച്ഡി കോഴ്‌സ്‌വർക്ക് പരീക്ഷ 15നും 16നും

മഹാത്മാ ഗാന്ധി സർവകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിൽ 2019ൽ രജിസ്‌ട്രേഷൻ നടത്തിയവർക്കും സെക്കന്റ് സ്‌പെൽ, 2018 സപ്ലിമെന്ററിക്കാർക്കുമുള്ള പിഎച്ച്.ഡി. കോഴ്‌സ്‌വർക്ക് പരീക്ഷ ഫെബ്രുവരി 15, 16 തീയതികളിൽ നടക്കും. കോട്ടയം സിഎംഎസ് കോളേജാണ് പരീക്ഷ കേന്ദ്രം. കോഴ്‌സ് 1 പരീക്ഷ 15നും കോഴ്‌സ് 2ന്റേത് 16നുമാണ് നടക്കുക. ഉച്ച കഴിഞ്ഞ് 1.30 മുതൽ 4.30 വരെയാണ് പരീക്ഷ. സർവകലാശാലയുടെ ഔദ്യോഗിക പോർട്ടലിൽനിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ടും തിരിച്ചറിയൽ കാർഡുമായി പരീക്ഷയ്‌ക്കെത്തണം. അഡ്മിറ്റ് കാർഡ് ഫെബ്രുവരി 13 മുതൽ ലഭ്യമാകും.

കാലിക്കറ്റ് സർവകലാശാല

ബിഎ മള്‍ട്ടിമീഡിയ പ്രാക്ടിക്കല്‍

കാലിക്കറ്റ് സര്‍വകലാശാല അഞ്ച്, ആറ് സെമസ്റ്റര്‍ ബിഎ മള്‍ട്ടിമീഡിയ പ്രാക്ടിക്കല്‍ പരീക്ഷയുടെ ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2019 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ഫിസിക്‌സ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

കണ്ണൂർ സർവകലാശാല

ഓൺലൈൻ സേവനങ്ങൾ

കണ്ണൂർ സർവകലാശാല ഓൺലൈൻ പോർട്ടൽ വഴി മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ, മൈഗ്രേഷൻ, ഇക്വിവലൻസ്, അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാർത്ഥികളുടെ റീ അഡ്മിഷൻ, അറ്റൻറൻസ് കണ്ടോനേഷൻ, കോളേജ് ട്രാൻസ്ഫർ എന്നീ സേവനങ്ങൾ നൽകാൻ തുടങ്ങി. സർട്ടിഫിക്കറ്റുകളും ഓൺലൈൻ മുഖേന ലഭ്യമാകും. ഔദ്യോഗിക വെബ്‌സൈറ്റിൽ സർട്ടിഫിക്കറ്റ് പോർട്ടലിന്റെ ലിങ്ക് ലഭ്യമാണ്.

തീയതി നീട്ടി

വിദൂര വിദ്യാഭ്യാസം രണ്ടാം വർഷ ബിരുദ (R/S- 2011 അഡ്മിഷൻ മുതൽ) പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 12 വരെയും പിഴയോടെ 14 വരെയും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകളുടെ ഹാർഡ് കോപ്പി നേരത്തെ നിർദ്ദേശിച്ച പ്രകാരം ഫെബ്രുവരി 17 ന് 5 മണിക്കുള്ളിൽ തന്നെ സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്.

പ്രായോഗിക പരീക്ഷകൾ

നാലാം സെമസ്റ്റർ ബിഎസ്‌സി ഡിഗ്രി (സിബിസിഎസ്എസ്-റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2020 പ്രായോഗിക പരീക്ഷകൾ താഴെ പറയുന്ന തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അതാത് പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook