കേരള സര്‍വകലാശാല

പരീക്ഷാഫലം

ഏഴാം സെമസ്റ്റര്‍ ബിടെക് (2013 സ്‌കീം) ജൂലൈ 2019 (സപ്ലിമെന്ററി, സെഷണല്‍ ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ മെക്കാനിക്കല്‍, സിവില്‍, കെമിക്കല്‍, ഇന്‍ഡസ്ട്രിയല്‍, ഓട്ടോമൊബൈല്‍, എയറോനോട്ടിക്കല്‍, പ്രൊഡക്ഷന്‍ എന്നീ ബ്രാഞ്ചുകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2020 ഫെബ്രുവരി 15. കരട് മാര്‍ക്ക് ലിസ്റ്റ് ലഭിക്കാന്‍ പരീക്ഷാർഥികള്‍ വെബ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ് കാര്യവട്ടത്തെ 2013 സ്‌കീമിലെ 2015 അഡ്മിഷന്‍ വിദ്യാർഥികള്‍ക്ക് മാത്രമായി നടത്തിയ ഏഴാം സെമസ്റ്റര്‍ ബിടെക് സപ്ലിമെന്ററി ഡിഗ്രി പരീക്ഷ ഒക്‌ടോബര്‍ 2019 ന്റെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 ഓഗസ്റ്റില്‍ നടത്തിയ മൂന്നാം വര്‍ഷ ബിഎ/ബിഎ അഫ്‌സല്‍-ഉല്‍-ഉലാമ (ആന്വല്‍ സ്‌കീം – സപ്ലിമെന്ററി) പാര്‍ട്ട് മൂന്ന് മെയിന്‍ ആൻഡ് സബ്‌സിഡിയറി പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈന്‍ വിദ്യാർഥികള്‍ ഓണ്‍ലൈനായി ഫെബ്രുവരി 14 വരെയും ഓഫ്‌ലൈന്‍ വിദ്യാർഥികള്‍ ഫീസടച്ച് നിര്‍ദ്ദിഷ്ട അപേക്ഷാഫോറത്തില്‍ ഫെബ്രുവരി 27 വരെയും അപേക്ഷിക്കാം. ഓണ്‍ലൈന്‍ വിദ്യാർഥികളുടെ കരട് മാര്‍ക്ക് ലിസ്റ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. തോറ്റ വിദ്യാർഥികള്‍ ഏപ്രില്‍ 2019 ലെ പരീക്ഷകള്‍ക്ക് പിഴകൂടാതെ 2020 ഫെബ്രുവരി 10 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 13 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 15 വരെയും അപേക്ഷിക്കാം.

പരീക്ഷാഫീസ്

2020 മാര്‍ച്ചില്‍ നടക്കുന്ന രണ്ടാം സെമസ്റ്റര്‍ എംഎഡ്ഡ് (2018 സ്‌കീം – റെഗുലര്‍ ആൻഡ് സപ്ലിമെന്ററി), (2015 സ്‌കീം – സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ 2020 ഫെബ്രുവരി 12 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 20 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 29 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2020 മാര്‍ച്ചില്‍ നടക്കുന്ന നാലാം സെമസ്റ്റര്‍ എംഎഡ്ഡ് (2018 സ്‌കീം റെഗുലര്‍), (2015 സ്‌കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ 2020 ഫെബ്രുവരി 11 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 18 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 25 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സമ്പര്‍ക്ക ക്ലാസ്

വിദൂരവിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റര്‍ (2017 – 18) ബിഎ, ബിഎസ്‌സി, ബികോം സമ്പര്‍ക്ക ക്ലാസുകള്‍ ഫെബ്രുവരി 8 മുതല്‍ കാര്യവട്ടം, കൊല്ലം സെന്ററുകളില്‍ ആരംഭിക്കുന്നതാണ്.

എംജി സർവകലാശാല

അപേക്ഷ തീയതി

അഞ്ചാം സെമസ്റ്റർ സിബിസിഎസ് യുജി പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥികൾക്ക് പിഴയില്ലാതെ ഫെബ്രുവരി ആറുമുതൽ 10 വരെയും 525 രൂപ പിഴയോടെ 11 വരെയും 1050 രൂപ സൂപ്പർഫൈനോടെ 12 വരെയും സർവകലാശാല പോർട്ടലിലൂടെ അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 35 രൂപ വീതം (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസടയ്ക്കണം. കൂടാതെ രജിസ്ട്രേഷൻ ഫീസായി 55 രൂപയും പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ഇന്റേണൽ മൂല്യനിർണയ റീഡു പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ പേപ്പറൊന്നിന് 105 രൂപ വീതം അടയ്ക്കണം. പ്രൊജക്ട് മൂല്യനിർണയത്തിന് 100 രൂപ പ്രൊജക്ട് ഇവാല്യുവേഷൻ ഫീസടയ്ക്കണം. പരീക്ഷ തീയതി പിന്നീട്.

പിജി പ്രവേശനം; ക്യാറ്റ്‌ രജിസ്‌ട്രേഷൻ ഫെബ്രുവരി 20 മുതൽ

മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി ദേശീയതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ (ക്യാറ്റ്‌) രജിസ്‌ട്രേഷൻ ഫെബ്രുവരി 20ന് ആരംഭിച്ച് മാർച്ച് 20ന് അവസാനിക്കും. പ്രവേശന പരീക്ഷ ഏപ്രിൽ 25, 26 തീയതികളിൽ നടക്കും.

പരീക്ഷ തീയതി

ഒന്നാം വർഷ ബിഎസ്‌സി നഴ്‌സിങ് (പുതിയ സ്‌കീം – 2016 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 25 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി 10 വരെയും 525 രൂപ പിഴയോടെ 11 വരെയും 1050 രൂപ സൂപ്പർഫൈനോടെ 12 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പ്രാക്ടിക്കൽ

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബിഎ മൾട്ടിമീഡിയ, ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, വിഷ്വൽ ആർട്‌സ്, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്‌സ്, ഓഡിയോഗ്രഫി ആന്റ് ഡിജിറ്റൽ എഡിറ്റിങ് (സിബിസിഎസ്, 2019 അഡ്മിഷൻ റഗുലർ/2017-18 അഡ്മിഷൻ റീഅപ്പിയറൻസ്, സിബിസിഎസ്എസ്.-2013-16 അഡ്മിഷൻ റീഅപ്പിയറൻസ്) യുജി പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 10 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

കാലിക്കറ്റ് സർവകലാശാല

എംഎസ്‌സി കൗണ്‍സലിങ് സൈക്കോളജി ഇന്റേണല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം എംഎസ്‌സി കൗണ്‍സലിങ് സൈക്കോളജി 2014 പ്രവേശനം വിദ്യാർഥികളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ ഇന്റേണല്‍ പരീക്ഷകള്‍ ഫെബ്രുവരി 11 മുതല്‍ 20 വരെ വിദൂരവിദ്യാഭ്യാസം ഹാളില്‍ വച്ച് വീണ്ടും നടത്തും. വിവരങ്ങള്‍ sdeuoc.ac.in വെബ്‌സൈറ്റില്‍.

കണ്ണൂർ സർവകലാശാല

പ്രൊജക്ട് റിപ്പോർട്ട്

വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബികോം വിദ്യാർഥികളുടെ പ്രൊജക്ട് റിപ്പർട്ട് ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെ (ശനി, ഞായർ ഒഴികെ) താവക്കരയിലെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കുക. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

പരീക്ഷാഫലം

ആറാം സെമസ്റ്റർ ബിടെക് ഡിഗ്രി പാർട് ടൈം ഉൾപ്പെടെ (മെയ് 2019) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഫെബ്രുവരി 17 ന് വൈകുന്നേരം 5 മണിവരെ സമർപ്പിക്കാം. മാർക്ക് ലിസ്റ്റ് ലഭ്യമാകുന്ന തീയതി പിന്നീട് അറിയിക്കും. പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook