കേരള സര്‍വകലാശാല

എംഫില്‍ ഫെല്ലോഷിപ്പ്

2019 – 20 വര്‍ഷത്തെ എംഫില്‍ വിദ്യാർഥികള്‍ക്കുളള സര്‍വകലാശാല ഫെല്ലോഷിപ്പിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. സര്‍വകലാശാലയുടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലും അഫിലിയേറ്റഡ് കോളേജുകളിലും 2019 – 20 വര്‍ഷം എംഫില്‍ കോഴ്‌സിന് പഠിക്കുന്ന വിദ്യാർഥികള്‍ക്ക് അപേക്ഷിക്കാം. കോളേജ്/ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി വഴി നിശ്ചിത ഫോമിലുളള അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2020 ഫെബ്രുവരി 29. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പിജി, എംടെക് അഡ്മിഷന്‍

സര്‍വകലാശാലയുടെ വിവിധ പഠന വകുപ്പുകളിലേക്ക് പിജി അഡ്മിഷനും, (സിഎസ്എസ്) ഫ്യൂച്ചര്‍ സ്റ്റഡീസ്, ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ പഠനവകുപ്പുകളിലെ എംടെക് (നോണ്‍ ഗേറ്റ്) അഡ്മിഷനും വേണ്ടിയുളള പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 29 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം

2019 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ് (ഡിറ്റിഎസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 ഒക്‌ടോബറില്‍ നടത്തിയ എംഫില്‍ ഫിസിക്‌സ് (2018 – 19 ബാച്ച്), യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 നവംബറില്‍ നടത്തിയ മാസ്റ്റര്‍ ഓഫ് കൊമേഴ്‌സ് (2017 അഡ്മിഷന്‍ – വിദൂരവിദ്യാഭ്യാസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സീറ്റൊഴിവ്

അറബി വിഭാഗം നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്മ്യൂണിക്കേറ്റീവ് അറബിക് രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പാര്‍ട്ട് ടൈം – വീക്കെന്‍ഡ് (ശനി & ഞായര്‍ ദിവസങ്ങളില്‍ 3 മണിക്കൂര്‍ വീതം) ആയിട്ടാണ് കോഴ്‌സ് നടക്കുന്നത്. യോഗ്യത: സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്മ്യൂണിക്കേറ്റീവ് അറബിക്, പ്രിലിമിനറി അറബിക്, മുന്‍ഷി അറബിക്, അറബിക് ടീച്ചേഴ്‌സ് എക്‌സാമിനേഷന്‍, ഡിഗ്രി (അറബിക് സെക്കന്റ് ഭാഷയായിരിക്കണം), ഓറിയന്റല്‍ ടൈറ്റില്‍ (ആലിം/ഫാളില്‍), ഫീസ്: 6000/-, സീറ്റുകള്‍:15, അപേക്ഷാഫോമും വിശദവിവരങ്ങളും കാര്യവട്ടത്തുളള അറബിക് പഠനവകുപ്പിലും അറബിക് വിഭാഗത്തിന്റെ വെബ്‌സൈറ്റിലും (www.arabicku.in) ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10. ഫോണ്‍: 9562722485, 9446827141.

കാലിക്കറ്റ് സർവകലാശാല

എംഎ അറബിക് മാര്‍ക്ക് ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം 2018 മെയില്‍ നടത്തിയ പ്രീവിയസ് എംഎ അറബിക് റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് ഫെബ്രുവരി ആറ് മുതല്‍ വിതരണം ചെയ്യും. ഹാള്‍ടിക്കറ്റ് സഹിതം എത്തണം.

എംകോം മാര്‍ക്ക് ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം 2018 മെയില്‍ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ എംകോം സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ദേവഗിരി സെന്റ്‌ജോസഫ്‌സ് കോളേജ്, മടപ്പള്ളി ഗവണ്‍മെന്റ് കോളേജ്, ചിറ്റൂര്‍ ഗവണ്‍മെന്റ് കോളജ്, വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് എന്നീ മെയിന്‍ സെന്ററുകളിലെ മാര്‍ക്ക് ലിസ്റ്റുകള്‍ (എ.പി സീരീസ് മാത്രം) അതത് പരീക്ഷാ സബ് സെന്ററുകളില്‍ നിന്നും ഫെബ്രുവരി ആറ് മുതല്‍ വിതരണം ചെയ്യും. ഹാള്‍ടിക്കറ്റ് സഹിതം എത്തണം.

സേ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല, അഞ്ചാം സെമസ്റ്റര്‍ എല്‍എല്‍ബി (യൂണിറ്ററി, ത്രിവത്സരം), ഒമ്പതാം സെമസ്റ്റര്‍ ബിബിഎ-എല്‍എല്‍ബി (ഓണേഴ്‌സ്, 2014 പ്രവേശനം) സേ പരീക്ഷ ഫെബ്രുവരി 13-ന് ആരംഭിക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം വര്‍ഷ ബിഎസ്‌സി നഴ്സിങ് സപ്ലിമെന്ററി ഒക്‌ടോബര്‍ 2017 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബിഎസ്‌സി/ബിസിഎ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (സിയുസിബിസിഎസ്എസ്) ഏപ്രില്‍ 2019 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 17 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല 2019 ജൂണില്‍ നടത്തിയ രണ്ടാം വര്‍ഷ ബിപിഎഡ് പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 17 വരെ അപേക്ഷിക്കാം.

കണ്ണൂർ സർവകലാശാല

ബിസിഎ പ്രൊജക്ട് റിപ്പോർട്ട്

വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിസിഎ ബിരുദ വിദ്യാർത്ഥികളുടെ പ്രൊജക്ട് റിപ്പോർട്ട് ഫെബ്രുവരി 11 മുതൽ 18 വരെ (ശനി, ഞായർ ഒഴികെ) രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെ താവക്കരയിലെ സർവകലാശാല ആസ്ഥാനത്തെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook